Grey Hair Removal: ഈ സാധനങ്ങൾ കൈയ്യിലുണ്ടോ? മുടിയിലെ നര മാറ്റാം വെറും അഞ്ച് മിനിറ്റുകൊണ്ട്

Grey Hair Removal ​In 5 Minutes: സ്‌ട്രെസ്, മുടിയിൽ കെമിക്കലുകൾ, മുടി പരീക്ഷണങ്ങൾ, തലയിൽ ഒഴിക്കുന്ന വെള്ളം, പോഷകക്കുറവ് തുടങ്ങി നമ്മുടെ ജീവതശൈലി എങ്ങനെയാണോ അതിനെ ആശ്രയിച്ചിരിക്കും മുടിയുടെ നിറവും. ചിലർക്ക് ഹോർമോൺ പ്രശ്നങ്ങൾ മൂലവും മുടി നരക്കാറുണ്ട്.

Grey Hair Removal: ഈ സാധനങ്ങൾ കൈയ്യിലുണ്ടോ? മുടിയിലെ നര മാറ്റാം വെറും അഞ്ച് മിനിറ്റുകൊണ്ട്

Grey Hair

Published: 

24 Jun 2025 11:24 AM

മുടി നരയ്ക്കുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ചിലർക്ക് പ്രായമായതുകൊണ്ട് നരയ്ക്കാറുണ്ടെങ്കിലും ഇന്ന് മിക്ക കുട്ടികളിലും ചെറുപ്പകാരിലും നര കാണാൻ കഴിയും. കാരണങ്ങൾ പലതുണ്ട്. അതിൽ ഒന്നാണ് പാരമ്പര്യം. സ്‌ട്രെസ്, മുടിയിൽ കെമിക്കലുകൾ, മുടി പരീക്ഷണങ്ങൾ, തലയിൽ ഒഴിക്കുന്ന വെള്ളം, പോഷകക്കുറവ് തുടങ്ങി നമ്മുടെ ജീവതശൈലി എങ്ങനെയാണോ അതിനെ ആശ്രയിച്ചിരിക്കും മുടിയുടെ നിറവും. ചിലർക്ക് ഹോർമോൺ പ്രശ്നങ്ങൾ മൂലവും മുടി നരക്കാറുണ്ട്. എന്നാൽ നരച്ച മുടി അഞ്ച് മിനിറ്റുകൊണ്ട് കറുപ്പ് നിറമാക്കി മാറ്റാൻ പറ്റിയാലോ.. അത്ഭുതപെടേണ്ട് ചില പൊടികൈകൾ ഇതാ.

നിങ്ങളുടെ കൈയ്യിൽ വാട്ടർപ്രൂഫ് ആയിട്ടുള്ള ഒരു മസ്കാര ഉണ്ടോ? ഇനി അതിവേ​ഗം നരച്ച മുടിയെ മറയ്ക്കാം. നരച്ച മുടിയിൽ ഇവ തേച്ച് ഒരു 5-6 മിനിറ്റ് വയ്ക്കുക. പിന്നീട് മുടി ചീകുമ്പോഴോ തൊടുമ്പോഴോ നിറം മായുകയില്ല. ഹെന്ന പൗഡർ, ചായപ്പൊടി, മുടിയുടെ നര മറയ്ക്കാൻ ഉപയോഗിക്കുന്ന പ്രകൃതിദത്തമായ മാർഗ്ഗമാണ്. മുടിക്ക് കട്ടി തോന്നിപ്പിക്കാനും താരൻ അകറ്റാനും തലയ്ക്ക് തണുപ്പ് നൽകാനും ഹെന്ന വളരെയധികം ഉപകാരപ്രതമാണ്.

നിങ്ങളുടെ കൈയ്യിൽ ഐഷാഡോ ഉണ്ടെങ്കിലും ഇത്തരത്തിൽ മുടിയുടെ നര വെറും അഞ്ച് മിനിറ്റുകൊണ്ട് മറയ്ക്കാം. നരയുള്ള ഭാ​ഗങ്ങളിൽ ഒരു ബ്രഷ് ഉപയോ​ഗിച്ച് മുടിയുടെ കളറിന് അനുയോജ്യമായ ഐഷാഡോ തേച്ച് പിടിപ്പിക്കുക. നരയുള്ള ആളുകൾ എപ്പോഴും ഒരു ഐഷാഡോ പാലറ്റ് കൈയ്യിൽ കരുതുക.

ഇത്തരം മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നതിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ മുടിയിലെ നര മാറ്റാൻ സാധിക്കും. താൽക്കാലിക ആശ്വാസം മാത്രമാണിത്. പെട്ടെന്നുണ്ടാകുന്ന പരിപാടിക്കോ മറ്റ് കാര്യങ്ങൾക്കോ പുറത്ത് പോകാൻ ഇറങ്ങുന്ന സമയങ്ങളിൽ ഈ പൊടികൈകൾ നിങ്ങൾക്ക് ആവശ്യമായി വന്നേക്കും. മുടിയിലെ നര ഒഴിവാക്കാൻ കെമിക്കലുകൾ ഉപയോ​ഗിക്കുന്നത് കുറയ്ക്കാവുന്നതാണ്. മുടി നരയ്ക്കുന്നത് മന്ദഗതിയിലാക്കുന്നതിനും നരച്ച മുടി കറുപ്പിക്കുന്നതിനും സഹായിക്കുന്ന ചില നാട്ട് വൈദ്യങ്ങളുണ്ട്. അതിനാൽ അവ പരീക്ഷിക്കാൻ ശ്രമിക്കുക.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം