Health Tips: പാനി പൂരി, മോമോസ്…. സ്ട്രീറ്റ് ഫുഡ് പ്രേമികൾ ജാഗ്രത; കരളിനെ ബാധിക്കുമെന്ന് വിദ​ഗ്ധർ

Hidden Danger Of Street Food: തെരുവോരങ്ങളിൽ പാചകം ചെയ്യുന്ന പല ഭക്ഷണങ്ങളും കൃത്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തയ്യാറാക്കുന്നത്. ഇത് ഒരു വയറുവേദനയിൽ മാത്രം അവസാനിക്കുന്ന ഒന്നല്ലെന്ന് കാര്യം നമ്മൾ ആദ്യം ശ്രദ്ധിക്കണം. ശുദ്ധമായ വെള്ളമോ മറ്റോ അല്ല പാനി പൂരിയിലും മറ്റും ഉപയോഗിക്കുന്നത്.

Health Tips: പാനി പൂരി, മോമോസ്.... സ്ട്രീറ്റ് ഫുഡ് പ്രേമികൾ ജാഗ്രത; കരളിനെ ബാധിക്കുമെന്ന് വിദ​ഗ്ധർ

Street Food

Updated On: 

15 Feb 2026 | 12:36 PM

പാനി പുരി, ബേൽപൂരി മുതൽ നല്ല ചൂട് മോമോസും വരെ, തെരുവോരങ്ങളിലെ രുചികളോട് താല്പര്യമില്ലാത്തവർ ചുരുക്കമാണ്. എന്നാൽ വായിലെ രൂചികൾക്ക് അപ്പുറം ആരോ​ഗ്യത്തിന് ഇവ അത്ര നല്ലതല്ലെന്നും നമുക്കറിയാം. എന്നാലും വീണ്ടും വീണ്ടും വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളോടൊപ്പം തെരുവോരങ്ങളിലെ ഈ രുചിക്കൂട്ടുകൾക്ക് പിന്നാലെയാണ് നമ്മുടെ ഓട്ടം. ഗ്യാസ്ട്രോഎൻട്രോളജി സീനിയർ കൺസൾട്ടന്റായ ഡോ. ശുഭം വാത്സ്യയാണ് ഇന്നിവിടെ അപകടകാരികളായ സ്ട്രീറ്റ് ഭക്ഷണത്തെക്കുറിച്ച് പറയുന്നത്. ശുചിത്വമില്ലാത്ത ഭക്ഷണരീതികളുടെ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും അവ കുടലിൻ്റെ ആരോഗ്യത്തെ എങ്ങനെ ഗുരുതരമായി ബാധിക്കുമെന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.

ALSO READ: അടുക്കളയിൽ ഇനി പണം ലാഭിക്കാം! ആരും പറഞ്ഞുതരാത്ത കുക്കിംഗ് ട്രിക്കുകൾ

തെരുവോരങ്ങളിൽ പാചകം ചെയ്യുന്ന പല ഭക്ഷണങ്ങളും കൃത്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തയ്യാറാക്കുന്നത്. ഇത് ഒരു വയറുവേദനയിൽ മാത്രം അവസാനിക്കുന്ന ഒന്നല്ലെന്ന് കാര്യം നമ്മൾ ആദ്യം ശ്രദ്ധിക്കണം. ശുദ്ധമായ വെള്ളമോ മറ്റോ അല്ല പാനി പൂരിയിലും മറ്റും ഉപയോഗിക്കുന്നത്. ഇത്തരം മലിനമായ വെള്ളത്തിലൂടെ ഹെപ്പറ്റൈറ്റിസ് എ & ഇ തുടങ്ങിയ വൈറസുകൾ നമ്മുടെ ശരീരത്തിലെത്തുന്നു. ഇത് കരളിൽ വീക്കമുണ്ടാക്കുകയും അവസ്ഥ ഗുരുതരമായാൽ കരൾ നശിക്കുകയും ചെയ്യും.

അശുദ്ധമായ വെള്ളവും വൃത്തിയില്ലാത്ത കൈകളും വഴി പകരുന്ന ഈ രോഗങ്ങൾ കുടലിൻ്റെ ആരോഗ്യത്തെ പൂർണ്ണമായും നശിപ്പിക്കും. അതുപോലെ തന്നെ മോമോസിലും സോസുകളിലും ചേർക്കുന്ന അജിനോമോട്ടോയും കൃത്രിമ നിറങ്ങളും ദഹനപ്രക്രിയയെ തകരാറിലാക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ കരളിനെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരം തെരുവ് കടകളിൽ ഒരിക്കൽ ഉപയോഗിച്ച എണ്ണ തന്നെയാണ് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിലെത്തിയാൽ ടോക്സിനുകൾ വർദ്ധിപ്പിക്കും.

പല ഭക്ഷണങ്ങളും വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കുമ്പോൾ മാത്രമാണ് ആരോ​ഗ്യത്തിന് ഹാനികരമാകുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന കടകളുടെ ശുചിത്വം അവർ ഉപയോ​ഗിക്കുന്ന വസ്തുക്കളുടെ ​ഗുണമേന്മ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പല ആരോ​ഗ്യ പ്രശ്നങ്ങളും നമുക്ക് തടയാനാകും. പാചകം ചെയ്യുന്നയാൾ എങ്ങനെയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും ആ വ്യക്തിയുടെ ശുചിത്വവും ശ്രദ്ധിക്കേണ്ടതാണ്.

ഈ ഉള്ളി അച്ചാർ മതി ഒരുപറ ചോറുണ്ണാൻ
തണ്ണിമത്തൻ ഉപ്പിലിട്ടത്... ഐവാ സംഗതി വൈറലാണ്!
മുട്ട പൊട്ടാതെ വേവിച്ച് എടുത്താലോ? അതിനും ടിപ്പുണ്ട്
പ്രമേഹ രോഗികള്‍ക്ക് ഉരുഴക്കിഴങ്ങ് കഴിക്കാമോ?
വന്ദേഭാരതിൽ പാമ്പ്, ഒടുവിൽ ആളെ കിട്ടി വമ്പൻ ട്വിസ്റ്റ്.
കുട്ടികള്‍ പഠിച്ച് മിടുക്കരാകട്ടെ; പാഠപുസ്തക വിതരണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
നാണയങ്ങൾ ഉപയോഗിച്ച് ശിവലിംഗം നിർമ്മിച്ച് കലാകാരൻ
മച്ചിനുള്ളിൽ ഒളിച്ചിരുന്ന രാജവെമ്പാല, അവസാനം സംഭവിച്ചത്