AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

High cholesterol: നഖങ്ങൾ പൊട്ടിപ്പോകുന്നുണ്ടോ, വെളുത്ത പാടുകളുണ്ടോ; അവഗണിക്കല്ലേ… ഇവയുടെ ലക്ഷണങ്ങളാകാം

High cholesterol symptoms on Nails: ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്നതാണ് നഖങ്ങളിൽ മാറ്റങ്ങൾ വരാൻ കാരണം. രക്തയോട്ടം കുറയുന്നത് മൂലം നഖങ്ങൾ മഞ്ഞനിറത്തിലോ വിളറിയ നിറത്തിലോ കാണപ്പെടാം.

High cholesterol: നഖങ്ങൾ പൊട്ടിപ്പോകുന്നുണ്ടോ, വെളുത്ത പാടുകളുണ്ടോ; അവഗണിക്കല്ലേ… ഇവയുടെ ലക്ഷണങ്ങളാകാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 19 Jan 2026 | 02:59 PM

ഇന്ന് ഉയർന്ന കൊളസ്ട്രോൾ കാരണം വലയുന്നവർ ധാരാളമാണ്. രക്തത്തിൽ അമിതമായ അളവിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് ജീവൻ വരെ അപകടത്തിലായേക്കാം. ഉയർന്ന കൊളസ്‌ട്രോൾ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാക്കാമെങ്കിലും പലപ്പോഴും ഇത് തിരിച്ചറിയാൻ വൈകാറുണ്ട്. എന്നാൽ നിങ്ങളുടെ നഖങ്ങൾ പരിശോധിച്ചാൽ കൊളസ്‌ട്രോൾ വർദ്ധിക്കുന്നതിന്റെ ചില മുന്നറിയിപ്പുകൾ കണ്ടെത്താൻ സാധിക്കുമെന്ന് വി​ദ​ഗ്ധർ പറയുന്നു. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്നതാണ് നഖങ്ങളിൽ മാറ്റങ്ങൾ വരാൻ കാരണം.

 

ഉയർന്ന കൊളസ്ട്രോൾ ലക്ഷണങ്ങൾ

 

നഖങ്ങളിലെ നിറവ്യത്യാസം : രക്തയോട്ടം കുറയുന്നത് മൂലം നഖങ്ങൾ മഞ്ഞനിറത്തിലോ വിളറിയ നിറത്തിലോ കാണപ്പെടാം.

കറുത്ത വരകൾ: നഖത്തിന് താഴെയായി നീളത്തിൽ കാണപ്പെടുന്ന ചെറിയ കറുത്തതോ ചുവന്നതോ ആയ വരകൾ ഉയർന്ന കൊളസ്‌ട്രോൾ മൂലമുള്ള രക്തക്കുഴലുകളുടെ തകരാറിനെ സൂചിപ്പിക്കാം.

നഖങ്ങൾ പൊട്ടിപ്പോകുക: ആവശ്യത്തിന് പോഷകങ്ങളും ഓക്സിജനും നഖങ്ങളിലേക്ക് എത്താതിരിക്കുമ്പോൾ അവ പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.

വളർച്ചാ വേഗത കുറയുക: രക്തചംക്രമണം മന്ദഗതിയിലാകുന്നത് നഖങ്ങളുടെ വളർച്ചയെ ബാധിക്കുന്നു.

നഖങ്ങൾ കട്ടിയാകുക: പെരിഫറൽ ആർട്ടറി ഡിസീസ് പോലുള്ള അവസ്ഥകളിൽ നഖങ്ങൾ അസാധാരണമായി കട്ടിയുള്ളതായി മാറാം.

ALSO READ: കാലിൽ സോക്സ് ധരിച്ച് ഉറങ്ങിയാൽ എന്ത് സംഭവിക്കും; നല്ലതോ ചീത്തയോ

നീല കലർന്ന നിറം: നഖങ്ങൾക്കോ നഖത്തിന് ചുറ്റുമുള്ള ഭാഗത്തിനോ നീലനിറം വരുന്നത് ഓക്സിജൻ ലഭ്യത കുറയുന്നതിന്റെ സൂചനയാണ്.

നഖം ഇളകി വരിക: അപൂർവ്വമായി ചിലരിൽ നഖങ്ങൾ നഖത്തട്ടിൽ നിന്ന് വേർപെടുന്ന അവസ്ഥയും കണ്ടുവരാറുണ്ട്.

നഖങ്ങളിലെ ലക്ഷണങ്ങൾ കൂടാതെ,കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പും മരവിപ്പും, നടക്കുമ്പോൾ കാലുകളിൽ ഉണ്ടാകുന്ന വേദനയും കൈകാലുകൾ എപ്പോഴും തണുത്തിരിക്കുന്നതും കൊളസ്ട്രോൾ കൂടുന്നതിന്റെ ലക്ഷണങ്ങളാണ്. അതേസമയം,  നഖങ്ങളിലെ മാറ്റങ്ങൾ കൊളസ്‌ട്രോൾ കൊണ്ട് മാത്രമല്ല, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ മൂലവും ഉണ്ടാകാം. അതിനാൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒരു രക്തപരിശോധന നടത്തി ഡോക്ടറുടെ നിർദ്ദേശം തേടുന്നതാണ് ഉചിതം.