AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vijay-Sangeetha Divorce: 250 കോടി രൂപ, വിജയും ഭാര്യ സംഗീതയും ഒടുവിൽ ആ തീരുമാനമെടുത്തു?

Vijay Sangeetha Divorce Update: നടന് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സം​ഗീത 2025 അവസാനം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഹർജി രഹസ്യമായി സൂക്ഷിച്ചിരുന്നെങ്കിലും, 2026 ഫെബ്രുവരിയിൽ കോടതിയിൽ ഇതൊരു കേസായി രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാഹമോചനത്തിന് 250 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംഗീത ആവശ്യപ്പെട്ടതായും വിവരം.

Vijay-Sangeetha Divorce: 250 കോടി രൂപ, വിജയും ഭാര്യ സംഗീതയും ഒടുവിൽ ആ തീരുമാനമെടുത്തു?
Actor Vijay, Wife SangeethaImage Credit source: Social Media
Nithya Vinu
Nithya Vinu | Edited By: Jenish Thomas | Updated On: 20 Apr 2026 | 08:43 PM

തെന്നിന്ത്യൻ സിനിമാപ്രേമികളെയും തമിഴ് രാഷ്ട്രീയത്തെയും ഏറെ പിടിച്ചുകുലുക്കിയ വാർത്തയായിരുന്നു നടൻ വിജയുടെ ഭാ​ര്യ സം​ഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. നടന് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സം​ഗീത കഴിഞ്ഞ വർഷം അവസാനം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഹർജി രഹസ്യമായി സൂക്ഷിച്ചിരുന്നെങ്കിലും, 2026 ഫെബ്രുവരിയിൽ കോടതിയിൽ ഇതൊരു കേസായി രജിസ്റ്റർ ചെയ്തു. ഇതോടെയാണ് വിവാഹമോചനം സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നത്. ഈ വാർത്ത വലിയ രീതിയിൽ വാർത്തക്കോളങ്ങളിൽ ചർച്ചയാകുകയും ചെയ്തു.

ഇപ്പോഴിതാ, കേസിൽ പുതിയ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാൻ തീരുമാനിച്ചതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. കേസ് കൂടുതൽ കടുത്ത നടപടികളിലേക്ക് പോകാതെ പരസ്പര ധാരണയോടെ വിവാഹമോചനം നേടാനുള്ള ശ്രമം നടക്കുന്നതായാണ് റിപ്പോർട്ട്. കൂടാതെ, ഏപ്രിൽ 20ന് കേസിന്റെ വാദം കേൾക്കാൻ ഇരുവരും കോടതിയിൽ ഹാജരാകുമെന്നും വിവരമുണ്ട്.

ALSO READ: ഇതാണ് ദിയയെ മറ്റു സഹോദരിമാരിൽ നിന്നും വ്യത്യസ്ഥയാക്കുന്നത്, ഇപ്പോൾ ഓമിയും! കയ്യടിച്ച് സോഷ്യൽ മീഡിയ

അതേസമയം, തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിജയ് സമർപ്പിച്ച വിശദാംശങ്ങൾ അനുസരിച്ച്, വിവാഹമോചനത്തിന് 250 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംഗീത ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ മകൻ ജേസൺ സഞ്ജയ്, മകൾ ദിവ്യ സാഷ എന്നിവരുടെ വ്യക്തിപരമായ സംരക്ഷണം ഏറ്റെടുക്കുമെന്ന് അവകാശപ്പെട്ട് വിജയ് 35 കോടി രൂപ മാത്രമേ നഷ്ടപരിഹാരമായി നൽകാൻ സമ്മതിച്ചിട്ടുള്ളൂ എന്നും റിപ്പോർട്ടുണ്ട്. ഏപ്രിൽ 20 ന് നടക്കുന്ന വാദം കേൾക്കലിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.

വിവാഹമോചനം വാർത്ത പുറത്ത് വന്നതോടെ വിജയിയും നടി തൃഷയെയും ചേർത്തുള്ള വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. അതിനിടെയാണ് ഒരു തമിഴ് സിനിമ നിർമാതാവിൻ്റെ മകൻ്റെ കല്യാണത്തിന് പങ്കെടുക്കാൻ വിജയ് തൃഷ്യ്ക്കൊപ്പം എത്തിയത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വിവാഹമോചനം വാർത്ത വന്നതിന് പിന്നാലെ വിജയിയെ മകൻ ജേസൺ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു. കൂടാതെ തൻ്റെ പേരിൽ നിന്നും വിജയിയുടെ പേരും ജേസൺ മാറ്റിയിരുന്നു. അതേസമയം വിജയിയുടെ വ്യക്തിജീവിതം ഒരിക്കലും രാഷ്ട്രീയത്തിൽ ചോദ്യമായില്ല. തിരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ ആരും നടനെ ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തില്ല.

Follow Us