AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Anti-Mosquito Plants: വീട്ടിൽ ജമന്തി ചെടിയുണ്ടെങ്കിൽ കൊതുക് വരില്ല! കെമിക്കലുകൾ വേണ്ട; ഈ ചെടികൾ മതി

Best Plants to Repel Mosquitoes: കൊതുകുകളെ തുരത്താൻ വിപണിയിൽ ധാരാളം കെമിക്കലുകൾ ലഭ്യമാണ്. എന്നാൽ ഇവ പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അലർജിക്കും കാരണമാകും. ഇനി ഇത്തരം ബുദ്ധിമുട്ടുകളൊന്നും വേണ്ട. പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ നിന്ന് കൊതുകുകളെ തുരത്താൻ കഴിയുമെന്ന് അറിയാമോ...

Anti-Mosquito Plants: വീട്ടിൽ ജമന്തി ചെടിയുണ്ടെങ്കിൽ കൊതുക് വരില്ല! കെമിക്കലുകൾ വേണ്ട; ഈ ചെടികൾ മതി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 25 May 2026 | 01:15 PM

മഴക്കാലമെത്തിയതോടെ കൊതുക് ശല്യം പെരുകുകാണ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങി നിരവധി രോഗങ്ങളും ഇവ പരത്തുന്നുണ്ട്. കൊതുകുകളെ തുരത്താൻ വിപണിയിൽ ധാരാളം കെമിക്കലുകൾ ലഭ്യമാണ്. എന്നാൽ ഇവ പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും അലർജിക്കും കാരണമാകും. ഇനി ഇത്തരം ബുദ്ധിമുട്ടുകളൊന്നും വേണ്ട. പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ നിന്ന് കൊതുകുകളെ തുരത്താൻ കഴിയുമെന്ന് അറിയാമോ… ചില ചെടികൾ നട്ടുപിടിപ്പിച്ചാൽ മാത്രം മതി!

കൊതുകിനെ തുരത്തുന്ന ചെടികൾ

സിട്രോനെല്ല

കൊതുക് നിവാരണ ലോഷനുകളിലും മറ്റ് ഉൽപ്പന്നങ്ങളിലും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഒന്നാണ് സിട്രോനെല്ല. നാരങ്ങ പുല്ലിന്റെ രൂപവുമായി സാദൃശ്യമുള്ള ഈ ചെടിയുടെ മണമാണ് കൊതുകുകളെ അകറ്റുന്നത്. വീടിന്റെ മുറ്റത്തോ ബാൽക്കണിയിലോ സിട്രോനെല്ല വളർത്തുന്നത് കൊതുക് ശല്യം കുറയ്ക്കും.

ലെമൺ ഗ്രാസ്

നാരങ്ങ പുല്ലാണ് പട്ടികയിൽ അടുത്തത്. കേരളത്തിലെ വീട്ടുപറമ്പുകളിൽ ഇവ വളരെ എളുപ്പത്തിൽ വളരും. നാരങ്ങ പുല്ലിൽ അടങ്ങിയിട്ടുള്ള സിട്രോണെലോൾ എന്ന ഘടകം കൊതുകുകളെ അകറ്റാൻ ഗുണം ചെയ്യും. അതിനാൽ ഇവ മുറ്റത്ത് നടുന്നതോ ചട്ടികളിലാക്കി വീടിന്റെ ജനലുകൾക്ക് സമീപം വയ്ക്കുന്നതോ നല്ലതാണ്.

തുളസി

എല്ലാ മലയാളികൾക്കും ഏറെ പരിചിതമായ ഔഷധചെടിയാണ് തുളസി. എന്നാൽ ഇവ മികച്ചൊരു കൊതുക് നിവാരണ ഉപാധി കൂടിയാണെന്ന് അറിയാമോ? തുളസിയിലയുടെ രൂക്ഷമായ ഗന്ധം കൊതുകുകൾക്ക് സഹിക്കാൻ കഴിയില്ലെന്ന് പറയാറുണ്ട്. കൂടാതെ, ഇവയുടെ നീരിന് കൊതുകിന്റെ ലാർവകളെ നശിപ്പിക്കാനും ശേഷിയുണ്ട്.

ALSO READ: മഴക്കാലത്ത് കൊതുക് ശല്യം അകറ്റാം, എളുപ്പ വഴികളിതാ..

ലാവെൻഡർ

ലാവെൻഡർ ചെടി വീടിന് ഭംഗി കൂട്ടാൻ മാത്രമല്ല കൊതുകുകളെ ഓടിക്കാനും മികച്ചതാണ്. ലാവെൻഡർ ചെടി പുറപ്പെടുവിക്കുന്ന എണ്ണയുടെ മണം കൊതുകുകളുടെ ഘ്രാണശേഷിയെ തടസ്സപ്പെടുത്തുമെന്ന് പറയപ്പെടുന്നു.

ജമന്തി/ ചെണ്ടുമല്ലി

ജമന്തി ചെടി നമുക്കെല്ലാവർക്കും സുപരിചിതമാണ്. എന്നാൽ ഇവ കാണാൻ ഭംഗി മാത്രമല്ല, കൊതുകുകളെ തുരത്താനും ഗുണം ചെയ്യുമെന്ന് അറിയാമോ? ജമന്തിയിൽ അടങ്ങിയിട്ടുള്ള ‘പൈറെത്രം’ എന്ന ഘടകം പ്രകൃതിദത്തമായ കീടനാശിനിയായി പ്രവർത്തിക്കുന്നു. കൊതുകുകൾക്ക് പുറമെ മറ്റ് പല പ്രാണികളും ഈ ചെടിയുണ്ടെങ്കിൽ വിട്ടുനിൽക്കും.

റോസ്മേരി

കൊതുകുകളെ തുരത്താൻ റോസ്മേരിക്ക് പ്രത്യേക കഴിവുണ്ട്. വീടിനുള്ളിൽ ഇൻഡോർ പ്ലാന്റായും ബാൽക്കണിയിലും ഇവ വളർത്തുന്നത് കൊതുകിൽ നിന്ന് രക്ഷിക്കും.

പുതിന

പുതിനയിലയുടെ ഫ്രഷ് ആയ സുഗന്ധം നമ്മൾ ഇഷ്ടപ്പെടുമെങ്കിലും കൊതുകുകൾക്ക് ഇത് വെറുപ്പാണ്. പുതിനയിലയിൽ നിന്നുള്ള ഓയിൽ കൊതുകുകളെയും ഉറുമ്പുകളെയും ഈച്ചകളെയും ഒരുപോലെ അകറ്റും.

ശ്രദ്ധിക്കുക….

ഈ ചെടികൾ വീട്ടിൽ നട്ടത് കൊണ്ടുമാത്രം കൊതുകുകളെ തുരത്താൻ സാധിക്കില്ല. ഇവയുടെ ഇലകൾ ചെറുതായി തിരുമ്മുമ്പോഴോ കാറ്റടിക്കുമ്പോഴോ ആണ് സുഗന്ധം വായുവിൽ പടരുന്നതും കൊതുകുകൾ അകലുന്നതും. ഈ ചെടികളോടൊപ്പം തന്നെ കൊതുക് പെരുകാതിരിക്കാനുള്ള മറ്റ് മുൻകരുതലുകളും സ്വീകരിക്കേണ്ടതുണ്ട്.

English Summary:

several plants commonly grown in Indian homes and balconies can help naturally repel mosquitoes because they release aromatic oils that mosquitoes dislike. Popular anti-mosquito plants include citronella and lemongrass, tulsi , marigold, neem, mint, lavender, and rosemary

Follow Us