Health Tips: 30 ദിവസത്തെ ഹെർബൽ ടീ ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറാണോ? ശരീരത്തിന് സംഭവിക്കുന്നത്
Herbal Tea Benefits For Health: ദിവസവും ഒരു കപ്പ് ഹെർബൽ ടീ കുടിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നിങ്ങൾക്ക് അറിയാമോ? ഉറക്കം, ദഹനം, രക്തസമ്മർദ്ദം, സമ്മർദ്ദ നിയന്ത്രണം തുടങ്ങി ശരീരത്തിലെ പല മാറ്റങ്ങൾക്കും ഈ ശീലം കാരണമാകുന്നു. ഒരു മാസം ഹെർബൽ ടീ കുടിച്ചാൽ നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

Herbal Tea
നമ്മുടെ കൂട്ടത്തിലുള്ള ചിലരെങ്കിലും ദിവസവും ഹെർബൽ ടീ കുടിക്കുന്നവരായിരിക്കും. നിങ്ങൾ ഈ ശീലം തുടങ്ങിയിട്ടില്ലെങ്കിൽ ഇന്ന് തന്നെ ആരംഭിച്ചോളൂ. ദിവസവും ഒരു കപ്പ് ഹെർബൽ ടീ കുടിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നിങ്ങൾക്ക് അറിയാമോ? ഉറക്കം, ദഹനം, രക്തസമ്മർദ്ദം, സമ്മർദ്ദ നിയന്ത്രണം തുടങ്ങി ശരീരത്തിലെ പല മാറ്റങ്ങൾക്കും ഈ ശീലം കാരണമാകുന്നു. ഒരു മാസം ഹെർബൽ ടീ കുടിച്ചാൽ നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.
ഉറക്കത്തിന്റെ ഗുണനിലവാരം: ഉറക്കമില്ലായ്മ വലിയ ബുദ്ധിമുട്ടായി നേരിടുന്നവർക്ക് ഹെർബൽ ടീ വളരെ നല്ലതാണ്. ഇതിലെ പല സംയുക്തങ്ങളും നിങ്ങളുടെ തലച്ചോറിനെ വിശ്രമിക്കാൻ സഹായിക്കുന്നു. ഒരു മാസം സ്ഥിരമായി ഹെർബൽ ടീ ഉപയോഗിച്ചാൽ നിങ്ങളുടെ ഉറക്കത്തിൻ്റെ ഗുണനിലവാരം വളരെയധികം മെച്ചപ്പെടുകയും രാവിലെ ഉന്മേഷത്തോടെ ഉറക്കമുണരാൻ സഹായിക്കുകയും ചെയ്യും.
ALSO READ: തേൻ കേടാകാതെ ഇരിക്കാൻ ഫ്രിഡ്ജിൽ വയ്ക്കണോ? ശരിയായ രീതി ഇതാണ്
ദഹനം മെച്ചപ്പെടുന്നു: ഭക്ഷണത്തിന് ശേഷം ഒരു കപ്പ് ഇഞ്ചി ചായയോ പെപ്പർമിന്റ് ടീയോ കുടിക്കുന്നത് വയറ്റിലെ പല പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഗ്യാസ്, അസിഡിറ്റി എന്നിവ അലട്ടുന്നവർക്ക് ശാശ്വത പരഹാരമാണ് ഹെർബൽ ടീ. 30 ദിവസം ഇത് തുടർന്നാൽ നിങ്ങളുടെ ദഹനപ്രക്രിയയെ സുഗമമാക്കുകയും ഭക്ഷണത്തിന് ശേഷം വയറു വീർക്കുന്ന പോലുള്ള അവസ്ഥ ഇല്ലാതാകുകയും ചെയ്യും.
രക്തസമ്മർദ്ദം കുറയ്ക്കുന്നു: തുളസി, അശ്വഗന്ധ തുടങ്ങിയവ ചേർത്ത ഹെർബൽ ചായ കുടിക്കുന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ ‘കോർട്ടിസോൾ’ എന്ന സ്ട്രെസ് ഹോർമോണിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പല സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഏകാഗ്രത വർദ്ധിപ്പിക്കാനും ഈ ശീലം നിങ്ങളെ സഹായിക്കും. ചെമ്പരത്തി ചായയും ഇതിന് നല്ലതാണ്.
ഹൃദയാരോഗ്യം: പല ഹെർബൽ ടീകളിലും രക്തയോട്ടം സുഗമമാക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ചെമ്പരത്തി ചായ പോലുള്ളവ രക്തസമ്മർദ്ദം കൃത്യമായി നിലനിർത്താൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതുപോലെ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യവും സംരക്ഷിക്കപ്പെടുന്നു.
ചർമ്മത്തിന് തിളക്കം: ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ ഹെർബൽ ടീ വളരെ നല്ലൊരു തിരഞ്ഞെടുപ്പാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ അല്ലെങ്കിൽ ചെമ്പരത്തി ചായ പതിവാക്കുന്നത് മുഖക്കുരു കുറയ്ക്കാനും ചർമ്മത്തിലെ കേടുപാടുകൾ ഇല്ലാതാക്കി സ്വാഭാവിക നിറം നൽകാനും സഹായിക്കുന്നു.