Colour Of Food: ഭക്ഷണത്തിന്റെ നിറം നമ്മളെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു? നിറവും രുചിയും തമ്മിലുള്ള ബന്ധം ഇങ്ങനെ​

Taste And Colour Of Food: വൈവിധ്യവും ആകർഷകത്വവുമാണ് നിറങ്ങളുടെ എതാർത്ഥ ധർമം. ഭക്ഷണത്തിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. ഭക്ഷണത്തെ ആകർഷകമാക്കുന്നതിൽ നിറം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ നമ്മുടെ രുചിയെക്കുറിച്ചുള്ള ധാരണയെയും നിറം സ്വാധീനിക്കുന്നു.

Colour Of Food: ഭക്ഷണത്തിന്റെ നിറം നമ്മളെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു? നിറവും രുചിയും തമ്മിലുള്ള ബന്ധം ഇങ്ങനെ​

പ്രതീകാത്മക ചിത്രം

Published: 

24 Feb 2025 | 04:45 PM

വൈവിധ്യവും ആകർഷകത്വവുമാണ് നിറങ്ങളുടെ എതാർത്ഥ ധർമം. ഭക്ഷണത്തിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. നിങ്ങളുടെ മുന്നിലേക്ക് ഒരു ഗ്ലാസ് കടും പച്ച ജ്യൂസും രണ്ട് മഞ്ഞ കപ്പ്കേക്കുകളും കൊണ്ടുവച്ചാൽ അവയുടെ രണ്ടിൻ്റെയും രുചി നിങ്ങളുടെ മനസ്സിൽ വരും. പച്ച ജ്യൂസിന് ഉന്മേഷദായകവും ‘‌ആരോഗ്യകരവുമായ ഒരു രുചിയാണ് മനസ്സിൽ വരുന്നതെങ്കിൽ മധുരമൂറുന്ന രുചിയാണ് കപ്പ് കേക്കുൾക്ക് ഉള്ളതെന്ന് കഴിക്കാതെ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. രുചിക്കും ഘടനയ്ക്കും അപ്പുറമാണ് ഇക്കാര്യത്തിൽ പാചകാനുഭവം. കാരണം ഭക്ഷണത്തെ ആകർഷകമാക്കുന്നതിൽ നിറം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ നമ്മുടെ രുചിയെക്കുറിച്ചുള്ള ധാരണയെയും നിറം സ്വാധീനിക്കുന്നു.

ചുവപ്പ്: ഈ നിറം അഭിനിവേശം, വിശപ്പ്, ഊർജ്ജം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ട്രോബെറി, തക്കാളി, അല്ലെങ്കിൽ കേക്ക് എന്നിവയെക്കുറിച്ച് ചിന്തിക്കുക. ചുവപ്പ് നിറം നിങ്ങളെ ആ ഭക്ഷണത്തിലേക്ക് വളരെയധികം ആകർഷിക്കുന്ന ഒന്നാണ്.

മഞ്ഞ: മഞ്ഞ എന്നത് സന്തോഷം, ശുഭാപ്തിവിശ്വാസം, ഊഷ്മളത എന്നിവ ഉണർത്തുന്ന ഒരു നിറമാണ്. വാഴപ്പഴം, ചോളം, പൈനാപ്പിൾ, നാരങ്ങ തുടങ്ങിയ ഭക്ഷണങ്ങൾക്ക് സമാനമായ രീതിയിൽ ഊഷ്മളതയും സന്തോഷവും നൽകാൻ കഴിയും.

പച്ച: ഈ നിറം ആരോഗ്യം, സന്തുലിതാവസ്ഥ, പ്രകൃതി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പച്ച നിറത്തിലുള്ള ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് നിങ്ങൾക്ക് ആരോഗ്യകരവും പോഷകസമൃദ്ധവുമായ എന്തെങ്കിലും കഴിക്കുന്നതുപോലെ തോന്നിപ്പിക്കും. ഉദാഹരണത്തിന്, ചീര, ബ്രോക്കോളി, കിവി എന്നിവ.

ഓറഞ്ച്: ആളുകൾ ഓറഞ്ചിനെ ആരോഗ്യകരമായ ഒന്നായി കണക്കാക്കുന്നു. ഓറഞ്ച്, കാരറ്റ്, മത്തങ്ങ എന്നിവ വിശപ്പ് ശമിപ്പിക്കുന്നു.

മണവും രുചിയും നിറവും മനുഷ്യമനസ്സുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ഭക്ഷണത്തിന് പ്രകൃതിയിൽ സ്വാഭാവികമായി കാണുന്ന നിറങ്ങൾ നൽകുന്നതാണ് കൂടുതലായി ആളുകൾ സ്വീകരിക്കുന്നതും.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി