AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Earbuds Hearing Loss: ഇയർബഡ്സ് കേൾവിശക്തി തകർക്കുമോ? കാതുകൾക്ക് സംഭവിക്കുന്നത് എന്ത്

How Earphones Damages Hearing: മണിക്കൂറുകളോളം ഇയർബഡ്സ് വെച്ച് ഉയർന്ന ശബ്ദത്തിൽ പാട്ടുകൾ കേൾക്കുന്നത് നിങ്ങളുടെ കേൾവി ശക്തിയെ ബാധിക്കുമെന്നത് പലരും തിരിച്ചറിയാതെ പോകുന്ന സത്യമാണ്. ഇതേക്കുറിച്ച് നിരവധി ആരോ​ഗ്യ വിദ​ഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. ശരിക്കും ഇത്തരത്തിൽ ഇയർബഡ്സ് ഉപയോഗിക്കുമ്പോൾ നമ്മുടെ കാതുകൾക്കുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിച്ചാലോ. നമ്മുടെ കാതിന് ഉള്ളിൽ ശബ്ദതരംഗങ്ങളെ തിരിച്ചറിഞ്ഞ് തലച്ചോറിലേക്ക് സിഗ്നലുകൾ അയക്കുന്ന 'കോക്ലിയ' എന്നൊരു ഭാഗമുണ്ട്.

Earbuds Hearing Loss: ഇയർബഡ്സ് കേൾവിശക്തി തകർക്കുമോ? കാതുകൾക്ക് സംഭവിക്കുന്നത് എന്ത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 28 Jun 2026 | 05:28 PM

ഇന്നത്തെ കാലത്ത് യാത്ര ചെയ്യുമ്പോഴും ജോലി ചെയ്യുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമെല്ലാം ഇയർബഡ്സുകൾ ഉപയോ​ഗിക്കുന്നത് യുവതലമുറയുടെ ശീലമാണ്. പലരുടെയും നിത്യ ജീവിതത്തിൻ്റെ ഭാഗമായി മാറിക്കഴിഞ്ഞു ഇയർബഡ്സുകൾ. എന്നാൽ, മണിക്കൂറുകളോളം ഇയർബഡ്സ് വെച്ച് ഉയർന്ന ശബ്ദത്തിൽ പാട്ടുകൾ കേൾക്കുന്നത് നിങ്ങളുടെ കേൾവി ശക്തിയെ ബാധിക്കുമെന്നത് പലരും തിരിച്ചറിയാതെ പോകുന്ന സത്യമാണ്. ഇതേക്കുറിച്ച് നിരവധി ആരോ​ഗ്യ വിദ​ഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. ശരിക്കും ഇത്തരത്തിൽ ഇയർബഡ്സ് ഉപയോഗിക്കുമ്പോൾ നമ്മുടെ കാതുകൾക്കുള്ളിൽ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിച്ചാലോ.

ALSO READ: കെമിക്കലുകൾ വേണ്ട; വീടിനുള്ളിൽ സുഗന്ധം പരത്താൻ അടുക്കളയിലെ ഈ കൂട്ടുകൾ മതി

ഇയർബഡ്സ് ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്

നമ്മുടെ കാതിന് ഉള്ളിൽ ശബ്ദതരംഗങ്ങളെ തിരിച്ചറിഞ്ഞ് തലച്ചോറിലേക്ക് സിഗ്നലുകൾ അയക്കുന്ന ‘കോക്ലിയ’ (Cochlea) എന്നൊരു ഭാഗമുണ്ട്. ഇതിനുള്ളിൽ പതിനായിരക്കണക്കിന് കുഞ്ഞു സെല്ലുകളും കാണപ്പെടുന്നു. സാധാരണ ഹെഡ്‌ഫോണുകളെ അപേക്ഷിച്ച് ഇയർബഡ്സുകൾ നമ്മുടെ കാതിൻ്റെ സുഷിരത്തിലേക്ക് നേരിട്ടാണ് വെക്കുന്നത്. ഇത് ശബ്ദതരംഗങ്ങളെ ഒട്ടും പുറത്തുപോകാതെ വളരെ ഉള്ളിലേക്ക് കർണ്ണപടത്തിലേക്ക് ശബ്ദത്തെ എത്തിക്കുന്നു. ഇത് ശബ്ദത്തിന്റെ ആഘാതം 9 ഡെസിബെൽ വരെ വർദ്ധിപ്പിക്കും.

നമ്മൾ ഫോണിലെ പകുതിയിലധികം വോളിയം കൂട്ടി (85 ഡെസിബെല്ലിന് മുകളിൽ) ദീർഘനേരം പാട്ട് കേൾക്കുമ്പോൾ, ഈ ശക്തമായ ശബ്ദതരംഗങ്ങൾ ഉൾക്കാതിലെ കുഞ്ഞു ഹെയർ സെല്ലുകളെ വല്ലാതെ ബാധിക്കുന്നു. തുടർച്ചയായി ഈ ആഘാതം ഏൽക്കുമ്പോൾ ഈ കോശങ്ങൾ നശിച്ചുപോവുന്നു. മനുഷ്യ ശരീരത്തിലെ മറ്റ് കോശങ്ങളെപ്പോലെയല്ല ഉൾക്കാതിലെ ഹെയർ സെല്ലുകൾ. ഇവ ഒരിക്കൽ നശിച്ചാൽ പിന്നീട് ഒരിക്കലും പഴയതുപോലെ വരില്ല. ഒരു നിശ്ചിത ശതമാനം കോശങ്ങൾ നശിക്കുന്നതോടെ ആ ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾ കേൾക്കാനുള്ള ശേഷി നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു.

കേൾവിശക്തി കുറയുന്നതിന്റെ ലക്ഷണങ്ങൾ

  • ഇയർബഡ്സ് ഊരിവെച്ച ശേഷവും കാതിനകത്ത് എപ്പോഴും ഒരു ‘മൂളൽ’ അല്ലെങ്കിൽ വണ്ടിൻ്റെ മൂളൽ പോലെയുള്ള ശബ്ദം കേൾക്കുക.
  • മറ്റുള്ളവർ സംസാരിക്കുന്നത് വ്യക്തമാകാതെ വരിക (സംസാരം അവ്യക്തമായി അല്ലെങ്കിൽ മഫിൽഡ് ആയി തോന്നുക).
  • ടിവി വോളിയം സാധാരണയേക്കാൾ കൂടുതൽ കൂട്ടി വെക്കേണ്ടി വരിക.

കാതുകളെ എങ്ങനെ സംരക്ഷിക്കാം?

ഇയർബഡ്സ് പൂർണ്ണമായി ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും ചില മുൻകരുതലുകളിലൂടെ കേൾവിശക്തി നമുക്ക് നിലനിർത്താനാകും.

60/60 റൂൾ പാലിക്കുക: ഇയർബഡ്സ് ഉപയോഗിക്കുമ്പോൾ വോളിയം ഒരിക്കലും മൊബൈലിന്റെ 60 ശതമാനത്തിന് മുകളിൽ കൂട്ടരുത്. അതുപോലെ തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ ഇയർബഡ്സ് ഉപയോഗിക്കുകയും ചെയ്യരുത്. 60 മിനിറ്റ് കഴിഞ്ഞാൽ കാതുകൾക്ക് 10 മിനിറ്റ് വിശ്രമം നൽകുക.

നോയ്‌സ് ക്യാൻസലേഷൻ: പുറത്തെ ബഹളം കാരണം വോളിയം കൂട്ടുന്നത് ഒഴിവാക്കാൻ നല്ല ക്വാളിറ്റിയുള്ള നോയ്‌സ് ക്യാൻസലേഷൻ ഇയർബഡ്സുകൾ ഉപയോഗിക്കുക.

ഇയർഫോണുകൾ പങ്കുവെക്കരുത്: മറ്റുള്ളവരുടെ ഇയർബഡ്സ് വാങ്ങി ഉപയോഗിക്കുന്നത് കാതിനകത്ത് ബാക്ടീരിയൽ ഇൻഫെക്ഷനുകൾ ഉണ്ടാകാൻ കാരണമാകും. അതിനാൽ നിങ്ങളുടേത് വേറെ ഒരാൾക്ക് നൽകുകയോ മറ്റുള്ളവരുടേത് വാങ്ങുകയോ ചെയ്യരുത്.

English Summary:

Protect your long-term auditory health by implementing the 60/60 Rule. Keep your smartphone’s maximum media volume capped below 60%, and ensure you never stream audio directly into your ears for more than 60 continuous minutes without removing the buds.

Follow Us