AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anti-Aging Tips: തണുപ്പാണെന്ന് കരുതി ചൂടുവെള്ളത്തിൽ കുളിക്കാൻ വരട്ടെ…; പ്രായം വേ​ഗം കൂടുവേ

Hot Water Bath Side Effects: തണുത്ത വെള്ളം ഒഴിച്ചു കുളിക്കുന്നത് രക്തക്കുഴലുകളെ ചുരുക്കുന്നതിനാൽ പേശി വീക്കം കുറയ്ക്കാനും നല്ലതാണ്. ചർമത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിനും തണുത്തവെള്ളമാണ് ഏറ്റവും നല്ലത്. ചൂടുവെള്ളത്തിൽ കുളിക്കുന്നതിലൂടെ ചർമ്മത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

Anti-Aging Tips: തണുപ്പാണെന്ന് കരുതി ചൂടുവെള്ളത്തിൽ കുളിക്കാൻ വരട്ടെ…; പ്രായം വേ​ഗം കൂടുവേ
Hot Water Bath Side EffectsImage Credit source: Kryssia Campos/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 09 Jan 2026 | 07:47 PM

തണുപ്പായാൽ പൊതുവേ ആളുകൾക്ക് കുളിക്കാൻ മടിയാണ്. അതുകൊണ്ട് തന്നെ ചിലരൊക്കെ കുളി ചൂടുവെള്ളത്തിലാക്കാറുണ്ട്. തണുപ്പിൽ നിന്ന് ആശ്വാസം കിട്ടുമെങ്കിലും ചർമ്മത്തിൻ്റെ കാര്യത്തിൽ അത്ര സുരക്ഷിതമല്ല ഈ കുളി. ചൂടുവെള്ളത്തിൽ കുളിക്കുന്നത് വേ​ഗം പ്രായം കൂട്ടാൻ കാരണമാകുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ചൂടുവെള്ളത്തിൽ കുളിക്കുന്നതിലൂടെ ചർമ്മത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ചർമ്മത്തിന് മുകളിലൂടെയുള്ള അതിലോലമായ കവചത്തെയാണ് ചൂടുവെള്ളം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ചൂടുവെള്ളത്തിൽ കുളിക്കുന്നതിലൂടെ കാലക്രമേണ, ഈ കവചത്തെ നീക്കം ചെയ്യുകയും ചർമ്മത്തിലുള്ള സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും ചെയ്യുന്നു. എണ്ണമയം ഇല്ലാതാകുമ്പോൾ ചർമ്മ വരുണ്ടുപോകാനും, മുറുകാനും, അണുബാധയുണ്ടാകാനും എല്ലാം കാരണമാകും. മോയ്‌സ്ചറൈസറുകൾ ഉപയോ​ഗിച്ചാലും ഇതിൽ മാറ്റമുണ്ടാകില്ലെന്നാണ് വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ALSO READ: ഈ വസ്തുക്കൾ മറ്റുള്ളവരുമായി കൈമാറാറുണ്ടോ…; ചർമ്മത്തിന് നല്ല പണി കിട്ടുവേ

ചൂടുവെള്ളത്തിൽ കുളിക്കുന്നതിലെ മറ്റൊരു പ്രശ്നം ചർമ്മത്തിലെ ജലാംശം ഇല്ലാതാകുന്ന എന്നതാമ്. കുളിച്ചതിനുശേഷം, ഈർപ്പം എളുപ്പത്തിൽ ചർമ്മത്തിൽ നിന്ന് ബാഷ്പീകരിക്കപ്പെടുകയും അതിലൂടെ ചർമ്മത്തെ വരണ്ടതാക്കുകയും ചെയ്യുന്നു. കൂടാതെ, നിർജ്ജലീകരണം മൂലം കാലക്രമേണ ചർമ്മത്തിൽ നേർത്ത വരകളും പരുക്കൻ ഘടനയും തുടങ്ങി വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ചർമ്മത്തിലെ കാപ്പിലറി പ്രതലത്തെ നശിപ്പിക്കുന്നു.

അമിതമായ ചൂട് മൂലമുണ്ടാകുന്ന വീക്കം ചർമ്മത്തിൽ മുഖക്കുരു ഉണ്ടാക്കാൻ കാരണമാകുന്നു. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് രക്തപ്രവാഹം മെച്ചപ്പെടുത്താനും ശരീരത്തിന് ഉന്മേഷവും ഊർജവും നൽകാനും സഹായിക്കും. തണുത്ത വെള്ളം ഒഴിച്ചു കുളിക്കുന്നത് രക്തക്കുഴലുകളെ ചുരുക്കുന്നതിനാൽ പേശി വീക്കം കുറയ്ക്കാനും നല്ലതാണ്. ചർമത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിനും തണുത്തവെള്ളമാണ് ഏറ്റവും നല്ലത്.