Lungs Health: ശ്വാസകോശ പ്രശ്നങ്ങൾക്ക് ഉടനടി ആശ്വാസം…; ചൂടുവെള്ളത്തിൽ ശർക്കര ചേർത്ത് കുടിക്കൂ

Jaggery With Warm Water: ശ്വാസകോശ പ്രശ്നങ്ങൾ, അലർജി തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളിലൂടെയാണ് ഓരോരുത്തരുടെയും ദിവസങ്ങൾ കടന്നുപോകുന്നത്. വായു മലിനീകരണം രൂക്ഷമാകുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.

Lungs Health: ശ്വാസകോശ പ്രശ്നങ്ങൾക്ക് ഉടനടി ആശ്വാസം...; ചൂടുവെള്ളത്തിൽ ശർക്കര ചേർത്ത് കുടിക്കൂ

Lungs Health

Published: 

11 Nov 2025 17:33 PM

വായു മലിനീകരണം വളരെ മോശമാണ്. അതിനിടയിൽ ശ്വാസംമുട്ടിയാണ് നമ്മൾ ജീവിക്കുന്നത്. മലിനീകരണം മൂലം നിരവധി ആരോ​ഗ്യ പ്രശ്നങ്ങളാണ് നമ്മളിൽ പലരും നേരിടേണ്ടി വരുന്നത്. ശ്വാസകോശ പ്രശ്നങ്ങൾ, അലർജി തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളിലൂടെയാണ് ഓരോരുത്തരുടെയും ദിവസങ്ങൾ കടന്നുപോകുന്നത്. വായു മലിനീകരണം രൂക്ഷമാകുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. എന്നാൽ അടുക്കളിയിൽ കണ്ടുവരുന്ന ശർക്കരകൊണ്ട് ശ്വാസകോശ പ്രശ്നങ്ങളെ ചെറുക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

ശ്വാസകോശ പ്രശ്നങ്ങൾക്ക് ശർക്കര എങ്ങനെ ഉപയോ​ഗിക്കാം?

ശർക്കര ചെറുചൂടുള്ള വെള്ളത്തിൽ യോജിപ്പിച്ച് കഴിക്കുന്നതിലൂടെ അണുബാധ തടയാൻ സാധിക്കുമെന്നാണ് ഗുരുഗ്രാമിലെ നാരായണ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ്-പൾമണോളജിസ്റ്റ് ഡോ. പീയൂഷ് ഗോയൽ പറയുന്നത്. ഇരുമ്പ്, സെലിനിയം, മഗ്നീഷ്യം, വിറ്റാമിൻ ബി1 തുടങ്ങിയ പ്രധാന ധാതുക്കളാൽ സമ്പന്നമാണ് ശർക്കര. ഇവയാകട്ടെ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഘടകങ്ങളാണ്. ഏറ്റവും ​ഗുണകരം ശ്വാസകോശത്തിനാണ്.

Also Read: ‘ഹൃദയാഘാത സാധ്യത 40% കുറയ്ക്കും’; വെറും 10 മിനിറ്റിൽ ചെയ്യാവുന്ന മാജിക് ടിപ്

ശർക്കര പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറെ നല്ലതാണ്, അതോടൊപ്പം അണുബാധകളെ ചെറുക്കാൻ നിങ്ങളുടെ ശരീരത്തിന് ശക്തി നൽകുകകയും ചെയ്യുന്നു. രോഗാണുക്കൾ നിങ്ങളുടെ ശ്വാസകോശത്തെ ബാധിക്കാനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നു. എന്നാൽ ശർക്കര കഴിക്കുന്നതിലൂടെ ശ്വാസകോശം പൂർണമായും വൃത്തിയാകും എന്ന വാദത്തെ ഡോ. പീയൂഷ് ഗോയൽ പിന്തുണയ്ക്കുന്നില്ല. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിലൂടെ ഇത് നിങ്ങളുടെ ശ്വാസകോശത്തെയും മൊത്തത്തിലുള്ള ശ്വസന ആരോഗ്യത്തെയും സംരക്ഷിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.

ചൂടുവെള്ളത്തിൽ ശർക്കര അലിയിപ്പിച്ച് കുടിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. അതും വെറും വയറ്റിൽ. നിങ്ങൾ ​ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണെങ്കിൽ ഒരിക്കലും ഇത്തരം വീട്ടുവൈദ്യങ്ങളെ ആശ്രയിച്ച് മാത്രം മുന്നോട്ട് പോകരുത്. കൃത്യസമയത്ത് വൈദ്യസഹായം തേടേണ്ടതാണ്. ശർക്കരയുടെ ​ഗുണങ്ങൾ മാത്രമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. രോ​ഗമുള്ളവരിൽ ഒരിക്കലും ഇതൊരു മരുന്നായി പ്രവർത്തിച്ച് രോ​ഗശാന്ത്രി നൽകുകയില്ലെന്ന് ഡോ. പീയൂഷ് ഗോയൽ വ്യക്തമാക്കി.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും