AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sapota Benefits: അമൃതിന് തുല്യമാണീ പഴം, എത്രയെണ്ണം കഴിക്കാം? എന്തൊക്കെയാണ് ഗുണം?

Chikoos Benefits: ഹൃദയാഘാതം തടയുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത് നമ്മെ വളരെയധികം സഹായിക്കും.നേത്രരോഗങ്ങൾ ഉള്ളവർക്കും ഇത് വളരെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മപ്രശ്നങ്ങളെ നിയന്ത്രിക്കുന്നു.

Sapota Benefits: അമൃതിന് തുല്യമാണീ പഴം, എത്രയെണ്ണം കഴിക്കാം? എന്തൊക്കെയാണ് ഗുണം?
Sapota BenefitsImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 02 Feb 2026 | 02:33 PM

എത്രപേർക്കറിയാം എന്ന് സംശയം പോലും തോന്നും, അത്തരത്തിലൊന്നാണ് സപ്പോട്ടയുടെ ഗുണങ്ങൾ. പോഷകങ്ങളാൽ സമ്പന്നമായ ഒന്നാണീപ്പഴം, എന്നാൽ ഇപ്പോഴും പലർക്കും ഇതിൻ്റെ യഥാർത്ഥ ഗുണങ്ങൾ അറിയില്ല. കടകളിലും വീടുകളിലും ഇവ സുലഭമാണ്. പഴുത്തതായും, ജ്യൂസായും ഇത് കഴിക്കാം.

ദിവസവും സപ്പോട്ട കഴിച്ചാൽ

ദിവസവും സപ്പോട്ട കഴിച്ചാൽ നമുക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് എളുപ്പത്തിൽ മുക്തി നേടാൻ സാധിക്കും. സപ്പോട്ട ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ജീവന് പോലും ഭീഷണിയാകുന്ന നിരവധി പ്രശ്നങ്ങൾ നിയന്ത്രിക്കാനും സാധിക്കും. ഇതിൽ നാരുകൾ കൂടുതലാണെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.ആഴ്ചയിൽ മൂന്ന് തവണ സപ്പോട്ട കഴിക്കുന്നത് മലബന്ധ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്തും.

ഹൃദയാഘാതം തടയുന്നതിനും

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും സപ്പോട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇവ രക്തചംക്രമണം മെച്ചപ്പെടുത്തുകയും , ഹൃദയാഘാതം തടയുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത് നമ്മെ വളരെയധികം സഹായിക്കും.നേത്രരോഗങ്ങൾ ഉള്ളവർക്കും ഇത് വളരെ ഗുണം ചെയ്യും. സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മപ്രശ്നങ്ങളെ നിയന്ത്രിക്കുന്നു. അതുപോലെ, വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.

രോഗപ്രതിരോധ ശേഷി

സപ്പോട്ട കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കും. ഇഅലസത, ക്ഷീണം എന്നിവ കുറയ്ക്കുകയും ഊർജ്ജം നൽകുകയും ചെയ്യുന്നു.

എത്ര സപ്പോട്ട കഴിക്കാം

ദിവസവും എത്ര സപ്പോട്ട കഴിക്കാം എന്ന് അറിയുമോ?  1 മുതൽ 2 വരെ മീഡിയം സൈസ് സപ്പോട്ടയാണ് ദിവസത്തിൽ കഴിക്കാവുന്നത്. പ്രമേഹം ഉള്ളവർക്കും ഇത് പരിഗണിക്കാവുന്നതാണ്.

(നിരാകരണം : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിദഗ്ധർ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വിദഗ്ധനെ നേരിട്ട് സമീപിക്കാം)