AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Namakkal: ഇതാണ് മുട്ടന​ഗരം! ദിവസവും ഉൽപ്പാദനം കോടിക്കണക്കിന് മുട്ടകൾ; തമിഴ്‌നാട്ടിലെ ഈ നഗരം കാണാം

Namakkal Egg City Of India: പരമ്പരാഗത രീതികളിൽ നിന്ന് മാറി പൂർണ്ണമായും ശാസ്ത്രീയമായ പരിചരണമാണ് ഇവിടുത്തെ ഫാമുകളിൽ പിന്തുടരുന്നത്. കോഴികളുടെ ആഹാരം, വെള്ളം, താപനില എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ മികച്ച ഉത്പാദനം ഉറപ്പാക്കാൻ ഇവിടുത്തെ കർഷകർക്ക് സാധിക്കുന്നു.

Namakkal: ഇതാണ് മുട്ടന​ഗരം! ദിവസവും ഉൽപ്പാദനം കോടിക്കണക്കിന് മുട്ടകൾ; തമിഴ്‌നാട്ടിലെ ഈ നഗരം കാണാം
NamakkalImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 01 Feb 2026 | 08:08 PM

നമ്മുടെ അടുക്കളകളിൽ ദിവസവും എത്തുന്ന മുട്ടകളുടെ ഉറവിടം തേടിപ്പോയാൽ ചെന്നെത്തുന്നത് തമിഴ്‌നാട്ടിലെ നാമക്കൽ എന്ന നഗരത്തിലാണ്. നാമക്കൽ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഏതൊരു മലയാളിയുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മുട്ടയാണ്. തമിഴ്‌നാട്ടിലെ ഈ കൊച്ചു നഗരം എങ്ങനെയാണ് ഇന്ത്യയുടെ ‘എഗ്ഗ് സിറ്റി’ (Egg City) എന്ന ഖ്യാതി നേടിയത്?.

കേരളത്തിലെ വിപണികളെ നിയന്ത്രിക്കുന്നത് മുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് വരെ മുട്ടകൾ കയറ്റുമതി ചെയ്യുന്ന നാമക്കലിൻ്റെ വളർച്ചയ്ക്ക് പിന്നിൽ ശാസ്ത്രീയമായ കോഴി വളർത്തൽ രീതികളും കൃത്യമായ വിതരണ ശൃംഖലയുമുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുട്ട ഉത്പാദിപ്പിക്കുന്ന ഇടങ്ങളിലൊന്നായ നാമക്കലിനെ എന്തുകൊണ്ടാണ് ലോകം ‘മുട്ടകളുടെ നഗരം’ എന്നും ‘ഏഷ്യയിലെ പൗൾട്രി ഹബ്ബ്’ എന്നും വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം.

മുട്ട ഉല്പാദനം

ഇന്ത്യയിലെ ഏറ്റവും വലിയ മുട്ട ഉല്പാദന കേന്ദ്രങ്ങളിൽ ഒന്നാണ് നാമക്കൽ. പ്രതിദിനം ഏകദേശം മൂന്ന് മുതൽ നാല് കോടി വരെ മുട്ടകളാണ് ഈ ജില്ലയിൽ മാത്രം ഉത്പാദിപ്പിക്കുന്നത്. കോഴിവളർത്തലിന് അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. മുട്ടയ്ക്ക് പുറമെ ലോറി ബോഡി ബിൽഡിംഗ് വ്യവസായത്തിലും നാമക്കൽ ലോകപ്രശസ്തമാണ്.

ALSO READ: ദക്ഷിണേന്ത്യയുടെ നീലവസന്തം; നീലഗിരിയിലേക്ക് ഒരു യാത്ര പോയാലോ

പൗൾട്രി ഫാമുകളുടെ ശൃംഖല

നാമക്കലിലും പരിസരപ്രദേശങ്ങളിലുമായി ആയിരക്കണക്കിന് ചെറുകിട-വൻകിട പൗൾട്രി ഫാമുകളാണ് (Poultry Farms) സ്ഥിതി ചെയ്യുന്നത്. ആധുനിക രീതിയിലുള്ള കോഴി വളർത്തൽ രീതികളും ശാസ്ത്രീയമായ പരിചരണവുമാണ് ഇവിടെ മുട്ട ഉത്പാദനം വർദ്ധിപ്പിക്കുന്നത്. പരമ്പരാഗത രീതികളിൽ നിന്ന് മാറി പൂർണ്ണമായും ശാസ്ത്രീയമായ പരിചരണമാണ് നാമക്കലിലെ ഫാമുകളിൽ പിന്തുടരുന്നത്. കോഴികളുടെ ആഹാരം, വെള്ളം, താപനില എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ മികച്ച ഉത്പാദനം ഉറപ്പാക്കാൻ ഇവിടുത്തെ കർഷകർക്ക് സാധിക്കുന്നു.

ലോകോത്തര കയറ്റുമതി

നാമക്കലിൽ നിന്നുള്ള മുട്ടകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. ഒമാൻ, ഖത്തർ, യുഎഇ, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ വിപണികളിൽ നാമക്കൽ മുട്ടകൾക്ക് വലിയ പ്രിയമാണുള്ളത്. സമീപകാലത്തായി ആഫ്രിക്കൻ രാജ്യങ്ങളിലേക്കും നാമക്കലിൽ നിന്നുള്ള കയറ്റുമതി ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിത്വവും ആരോഗ്യ പരിശോധനകളും ഉറപ്പാക്കിയാണ് ഓരോ മുട്ടയും വിദേശത്തേക്ക് അയക്കുന്നത്.

നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മിറ്റി

മുട്ടയുടെ വില നിശ്ചയിക്കുന്നതിലും വിതരണ ശൃംഖല നിയന്ത്രിക്കുന്നതിലും നാമക്കലിലെ കേന്ദ്രങ്ങൾക്ക് വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇവിടെ നിശ്ചയിക്കുന്ന വിലയാണ് കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലെ ഹോൾസെയിൽ-റീട്ടെയിൽ വിപണികളെ സ്വാധീനിക്കുന്നത്. കേരളം പോലെ ഉപഭോഗം കൂടുതലുള്ള സംസ്ഥാനങ്ങൾ പൂർണ്ണമായും ഈ വിപണിയെയാണ് ആശ്രയിക്കുന്നത്. ഒരു വ്യവസായം എന്ന നിലയിൽ മുട്ട ഉത്പാദനത്തെ ഇത്രത്തോളം ഏകീകരിച്ച മറ്റൊരു നഗരം ഇന്ത്യയിലില്ല.

 

Follow Us