AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Salman Khan: വീട്ടിലെ ഭക്ഷണങ്ങളോട് പ്രിയം; വർക്കൗട്ടിൽ വിട്ടുവീഴ്ചയില്ല; 60-ാം വയിസും ഫിറ്റ്നസ് കൈവിടാതെ സൽമാൻ ഖാൻ

Salman Khan Fitness Routine: അദ്ദേഹത്തിന്റെ തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകൾക്കിടയിലും വർക്കൗട്ടിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും താരം ചെയ്യാറില്ല. ദിവസവും കുറഞ്ഞത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ താരം വർക്കൗട്ട് ചെയ്യാറുണ്ട്.

Salman Khan: വീട്ടിലെ ഭക്ഷണങ്ങളോട് പ്രിയം; വർക്കൗട്ടിൽ വിട്ടുവീഴ്ചയില്ല; 60-ാം വയിസും ഫിറ്റ്നസ് കൈവിടാതെ സൽമാൻ ഖാൻ
Salman KhanImage Credit source: PTI
Sarika KP
Sarika KP | Published: 27 Dec 2025 | 06:10 PM

ബോളിവുഡ് താരം സൽമാൻ ഖാന്റെ 60-ാം ജന്മദിനമാണ് ഇന്ന്. എന്നാൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ കരുത്തുറ്റ ശരീരപ്രകൃതം. അറുപതിലും 30-കാരനെ വെല്ലുന്ന ഫിറ്റ്നസാണ് താരത്തിന്റേത്. ഈ പ്രായത്തിലും ആരെയും അമ്പരപ്പിക്കുന്ന ശാരീരികക്ഷമത കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

തന്റെ 60-ാം ജന്മദിനത്തിന് മുന്നോടിയായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. തനിക്ക് 60 വയസാകുമ്പോൾ ഇതുപോലെ ഇരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

Also Read:ബിരിയാണിക്ക് കൂട്ടായി എത്തിയവർ: സൈഡ് ഡിഷുകളുടെ രാജകീയ ചരിത്രം

അദ്ദേഹത്തിന്റെ തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകൾക്കിടയിലും വർക്കൗട്ടിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും താരം ചെയ്യാറില്ല. ദിവസവും കുറഞ്ഞത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ താരം വർക്കൗട്ട് ചെയ്യാറുണ്ട്. വെയ്റ്റ് ട്രെയിനിങ്ങിനൊപ്പം കാർഡിയോ വ്യായാമങ്ങൾക്കും അദ്ദേഹം തുല്യ പ്രാധാന്യം നൽകുന്നു. ഇതിനു പുറമെ ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധയാണ് താരം നൽകാറുള്ളത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് കുറവാണ്, കൂടുതലായും വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണമാണ് താരത്തിനു പ്രിയം. പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണക്രമമാണ് അദ്ദേഹം പിന്തുടരുന്നത്.

മുട്ടയുടെ വെള്ള, ചിക്കൻ, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. മധുരപലഹാരങ്ങളും സംസ്കരിച്ച ഭക്ഷണങ്ങളും അദ്ദേഹം പരമാവധി ഒഴിവാക്കുന്നു. ജിമ്മിലെ വ്യായാമത്തിന് പുറമെ സൈക്ലിങ്ങിനോടും വലിയ താൽപര്യമാണ് താരത്തിന്. മുംബൈയിലെ റോഡുകളിൽ സൈക്ലിങ്ങ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇതിനു പുറമെ പ്രോട്ടീൻ ഷേക്കുകളും കുടിക്കാറുണ്ട്. കൂടാതെ ധാരാളം വെള്ളവും കുടിക്കാൻ താരം ശ്രമിക്കാറുണ്ട്.

 

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)