Health Tips: ചിക്കൻ കഴിക്കേണ്ടത് തൊലി കളഞ്ഞോ കളയാതെയോ? ഏതാണ് ആരോഗ്യകരം

Chicken Healthier Eating: കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ കൂടുതലുള്ളതുമായ ചിക്കൻ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ജിമ്മിൽ പോകുന്നവരാണ് നിങ്ങളെങ്കിൽ ചിക്കൻ്റെ പ്രാധാന്യം എത്രത്തോളമാണെന്ന് അറിയാമായിരിക്കും. ശരിക്കും ചിക്കൻ തൊലിയോടെയാണോ കഴിക്കേണ്ടത് അതോ ഇല്ലാതെയാണോ.

Health Tips: ചിക്കൻ കഴിക്കേണ്ടത് തൊലി കളഞ്ഞോ കളയാതെയോ? ഏതാണ് ആരോഗ്യകരം

Chicken

Published: 

14 Jan 2026 | 12:35 PM

നോൺ വെജിറ്റേറിയൻ ഭക്ഷണപ്രേമികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ചിക്കൻ. ചലർ ദിവസവും മറ്റ് ചിലർ ആഴച്ചയിൽ രണ്ടേ മൂന്നേ ദിവസും ഭക്ഷണത്തിൽ ചിക്കൻ ഉൾപ്പെടുത്താറുണ്ട്. ചിക്കനില്ലാതെ ഭക്ഷണം കഴിക്കാത്തവരും ഏറെയാണ്. എന്നാൽ ചിക്കൻ വൃത്തിയാക്കുമ്പോൾ നമ്മൾ അതിൻ്റെ തൊലി കളയാറുണ്ട്. ശരിക്കും ചിക്കൻ തൊലിയോടെയാണോ കഴിക്കേണ്ടത് അതോ ഇല്ലാതെയാണോ. പല പാചക വീഡിയോകളിലും തൊലിയോട് കൂടി വിഭവങ്ങൾ തയ്യാറാക്കുന്നത് നമ്മൾ കാണാറുണ്ട്. യഥാർത്ഥ രീതി എങ്ങനെയെന്ന് നോക്കാം.

കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ കൂടുതലുള്ളതുമായ ചിക്കൻ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ജിമ്മിൽ പോകുന്നവരാണ് നിങ്ങളെങ്കിൽ ചിക്കൻ്റെ പ്രാധാന്യം എത്രത്തോളമാണെന്ന് അറിയാമായിരിക്കും. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, ചിക്കൻ്റെ സ്കിന്നിൽ മുക്കാൽ ഭാഗവും കൊഴുപ്പാണ്. എന്നാൽ, ഈ കൊഴുപ്പിന്റെ ഭൂരിഭാഗവും അപൂരിതമാണ് അതായത് ഇവ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. അപൂരിത കൊഴുപ്പുകൾ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ALSO READ: മുടി വളരാൻ ഏറ്റവും നല്ല നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ

അതേസമയം, തൊലിയോടുകൂടി ചിക്കൻ കഴിക്കുന്നത് കലോറി ഉപഭോഗം ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഉദാഹരണത്തിന്, ഏകദേശം 170 ഗ്രാം തൊലിയില്ലാത്ത ചിക്കനിൽ 280 കലോറി അടങ്ങിയിട്ടുണ്ട്. തൊലിയോടുകൂടിയ 170 ഗ്രാം ചിക്കനിൽ ഏകദേശം 380 കലോറി അടങ്ങിയിട്ടുണ്ട്. ചിക്കൻ തൊലിയോട് കൂടി പാചകം ചെയ്യുകയും ശേഷം കഴിക്കുമ്പോൾ തൊലി നീക്കം ചെയ്യുകയും ചെയ്യുന്നത് നല്ലൊരു രീതിയാണ്. ഈ രീതിയിൽ കഴിക്കുമ്പോൾ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം രുചി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചിക്കൻ്റെ സ്കിൻ ആരെല്ലാം ഒഴിവാക്കണം

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ, അല്ലെങ്കിൽ ഹൃദ്രോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുള്ളവർ, സ്കിൻ നീക്കം ചെയ്ത ചിക്കൻ കഴിക്കുന്നതാണ് നല്ലത്. ചിക്കൻ സ്കിന്നോട് കൂടി കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ശരിക്കും നിങ്ങളുടെ ആരോ​ഗ്യമാണ്. മിതമായ അളവിൽ കഴിക്കുകയും ശരിയായി തയ്യാറാക്കുകയും ചെയ്യുമ്പോൾ, ചിക്കൻ സമീകൃതവും പോഷകസമൃദ്ധവുമായ ഒരു ഭക്ഷണമായി നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഇടപിടിക്കുന്നു.

 

 

 

 

 

പ്രിയപ്പെട്ടവർക്ക് പൊങ്കൽ ആശംസകൾ കൈമാറാം
മകരവിളക്ക് ദർശിക്കാൻ ഈ സ്ഥലങ്ങളിൽ പോകാം
മകരവിളക്കും നായാട്ടുവിളിയും, ഐതിഹ്യം അറിയാമോ?
മകരജ്യോതിയുടെ പ്രാധാന്യമെന്ത്?
രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതിയിൽ പുറത്തേക്ക് കൊണ്ടുവരുന്നു
വയനാട്ടിൽ കൂട്ടിൽ കുടുങ്ങിയ കടുവ
മകരവിളക്കിന് മുന്നോടിയായി സന്നിധാന തിരക്ക് വർധിച്ചു
മുൻ CPM MLA ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു