Calcium Deficiency: പാലിനേക്കാൾ 8 മടങ്ങ്… കാൽസ്യം കുറഞ്ഞാൽ കഴിക്കേണ്ടത്; വിദ​ഗ്ധൻ പറയുന്നു

Calcium Deficiency Prevention Tips: കാൽസ്യത്തിൻ്റെ കുറവ് പരിഹരിക്കാൻ പണ്ടുമുതൽക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പാലാണ്. എന്നാൽ പാലിനേക്കാൾ എട്ട് മടങ്ങ് കാൽസ്യം ലഭിക്കുന്ന ചില സൂപ്പർ ഫുഡുകൾ നമുടെ പ്രകൃതിയിൽ തന്നെയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എല്ലാ വീടുകളിലും ഉണ്ടെങ്കിലും നമ്മൾ അവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ കുറവാണ്.

Calcium Deficiency: പാലിനേക്കാൾ 8 മടങ്ങ്... കാൽസ്യം കുറഞ്ഞാൽ കഴിക്കേണ്ടത്; വിദ​ഗ്ധൻ പറയുന്നു

Calcium Deficiency

Updated On: 

20 Mar 2026 | 11:29 AM

നമ്മുടെ ശരീരത്തിൽ കാൽസ്യത്തിൻ്റെ ആവശ്യകത എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാൻ സാധിക്കില്ല. എല്ലുകളുടെ ബലക്ഷയം മുതൽ നടുവിനുള്ള വേദനയ്ക്ക് വരെ കാൽസ്യത്തിൻ്റെ കുറവ് വലിയ കാരണമാകാറുണ്ട്. കാൽസ്യത്തിൻ്റെ കുറവ് പരിഹരിക്കാൻ പണ്ടുമുതൽക്കെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പാലാണ്. എന്നാൽ പാലിനേക്കാൾ എട്ട് മടങ്ങ് കാൽസ്യം ലഭിക്കുന്ന ചില സൂപ്പർ ഫുഡുകൾ നമുടെ പ്രകൃതിയിൽ തന്നെയുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

മുംബൈ ആസ്ഥാനമായുള്ള ഓർത്തോപീഡിക് സർജനായ ഡോ. മനൻ വോറ ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് നോക്കാം. നമ്മുടെ അടുക്കളയിൽ അത്ര പ്രധാന്യം കൊടുക്കാത്ത ഒന്നാണ് എള്ള്. എല്ലാ വീടുകളിലും ഉണ്ടെങ്കിലും നമ്മൾ അവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ കുറവാണ്. ദിവസേനയുള്ള ഭക്ഷണത്തിൽ എള്ള് ഉൾപ്പെടുത്തുന്നത് കാൽസ്യത്തിൻ്റെ കുറവ് നികത്താൻ സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ALSO READ: അമിതമായാൽ തേങ്ങാവെള്ളവും പ്രശ്നകാരൻ?; 100% സുരക്ഷിതമല്ല, സൂക്ഷിക്കണം

കാൽസ്യം കുറവിനുള്ള പ്രകൃതിദത്ത പരിഹാരം

ഡോ. മനൻ വോറയുടെ അഭിപ്രായത്തിൽ കാൽസ്യം കുറവിനുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമാണ് എള്ള്. ഇവയിൽ പാലിനേക്കാൾ രണ്ട് ഇരട്ടി കാൽസ്യം കാണപ്പെടുന്നു. ഒരു പക്ഷേ സപ്ലിമെൻ്റുകൾ കഴിക്കുന്നവരിൽ പോലും കാൽസ്യത്തിൻ്റെ കുറവ് നികത്താൻ സാധിച്ചേക്കില്ല. കാരണം ഭക്ഷണത്തിലൂടെ മാത്രമെ ആ കുറവ് നികത്താൻ സാധിക്കുകയുള്ളൂ. 100 ​ഗ്രാം എള്ളിൽ ഏകദേശം 975 മില്ലിഗ്രാം കാൽസ്യമാണ് അടങ്ങിയിരിക്കുന്നത്. അതിനാൽ ധൈര്യമായി ദിവസവും എള്ള് കഴിക്കാവുന്നതാണ്.

എള്ളിൽ ഫൈറ്റേറ്റുകളും ഓക്സലേറ്റുകളും അടങ്ങിയിട്ടുണ്ട്. വറുത്ത എള്ള് ദിവസവും ഒരു സ്പൂൺ വെറുംവയറ്റിലോ ഭക്ഷണത്തിനൊപ്പമോ കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ കുട്ടികൾക്ക് ശർക്കര ചേർത്ത് എള്ളുണ്ട തയ്യാറാക്കി കൊടുക്കാവുന്നതാണ്. മുതിർന്നവർക്കും ഇങ്ങനെ കഴിക്കാം. സലാഡുകളിലോ കറികളിലോ അല്പം എള്ള് ചേർത്ത് കഴിക്കുന്നതും വളരെ നല്ലതാണ്.

Follow Us
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിക്കുന്നു
പ്രചാരണത്തിന് ഇറങ്ങാതിരുന്നത് നോമ്പായത് കൊണ്ട്
പേടിക്കേണ്ട, ഡെഡ് ബോഡി അല്ല, പ്രീ വെഡ്ഡിങ് ഷൂട്ടാണ്
ഇങ്ങനെയാണ് റബ്ബർ ചെരിപ്പുണ്ടാക്കുന്നത്