Hair Care: തലമുടിയിൽ എണ്ണ തേക്കാൻ മടിയാണോ? മുടി തഴച്ചു വളരാൻ പകരം ഇവയൊന്ന് പരീക്ഷിക്കൂ!

Oil Free Natural Remedies For Hair Growth: എണ്ണമയം ഇഷ്ടമല്ലാത്തവർക്കും എണ്ണ തേക്കുന്നത് മൂലം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്കും മുടി വളർത്താൻ മറ്റ് വഴികളില്ലേ എന്ന് ചോദിച്ചാൽ, തീർച്ചയായും ഉണ്ട്!

Hair Care: തലമുടിയിൽ എണ്ണ തേക്കാൻ മടിയാണോ? മുടി തഴച്ചു വളരാൻ പകരം ഇവയൊന്ന് പരീക്ഷിക്കൂ!

പ്രതീകാത്മക ചിത്രം

Published: 

04 Feb 2026 | 11:39 AM

തലമുടിയുടെ ആരോഗ്യത്തിന് എണ്ണ തേച്ചു കുളിക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ എണ്ണമയം ഇഷ്ടമല്ലാത്തവർക്കും എണ്ണ തേക്കുന്നത് മൂലം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്കും മുടി വളർത്താൻ മറ്റ് വഴികളില്ലേ എന്ന് ചോദിച്ചാൽ, തീർച്ചയായും ഉണ്ട്! എണ്ണ ഉപയോഗിക്കാതെ തന്നെ തലമുടിക്ക് പോഷകങ്ങൾ നൽകാനും മുടി കൊഴിച്ചിൽ മാറ്റി വളർച്ച വർദ്ധിപ്പിക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ അറിഞ്ഞാലോ….

 

എണ്ണയ്ക്ക് പകരക്കാർ

 

കറ്റാർവാഴ: മുടിക്ക് എണ്ണമയം നൽകാതെ തന്നെ ഈർപ്പവും പോഷകവും നൽകാൻ കറ്റാർവാഴയോളം മികച്ച മറ്റൊന്നില്ല. ഇതിലെ എൻസൈമുകൾ തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ശുദ്ധമായ കറ്റാർവാഴ ജെൽ തലയോട്ടിയിൽ നേരിട്ട് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.

ഉള്ളി നീര്: സൾഫർ ധാരാളമായി അടങ്ങിയിട്ടുള്ള ഉള്ളി നീര് മുടി കൊഴിച്ചിൽ തടയാനും പുതിയ മുടി ഇഴകൾ വളരാനും സഹായിക്കുന്നു. ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഉള്ളി അരച്ച് പിഴിഞ്ഞെടുത്ത നീര് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. 15-20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ഉലുവ: പ്രോട്ടീൻ, നിക്കോട്ടിനിക് ആസിഡ് എന്നിവയാൽ സമ്പന്നമാണ് ഉലുവ. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും താരൻ അകറ്റുകയും ചെയ്യുന്നു. ഉലുവ കുതിർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകാം. ഇത് മുടിക്ക് നല്ല തിളക്കവും നൽകും.

ALSO READ: വിറ്റാമിൻ ഡി വെറുമൊരു വിറ്റാമിനല്ല, ഹൃദയത്തിൻ്റെ കാവൽക്കാരൻ; പഠനം പറയുന്നത്

ആപ്പിൾ സൈഡർ വിനാഗിരി: തലയോട്ടിയിലെ പിഎച്ച് നില നിലനിർത്താനും അഴുക്കുകൾ നീക്കം ചെയ്യാനും ആപ്പിൾ സൈഡർ വിനാഗിരി സഹായിക്കുന്നു. ഇത് മുടി കെട്ടുപിണയുന്നത് ഒഴിവാക്കി മൃദുവാക്കാൻ സഹായിക്കും. ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനാഗിരി ചേർത്ത് കലർത്തുക. ഷാംപൂ ചെയ്ത ശേഷം ഈ മിശ്രിതം കൊണ്ട് മുടി കഴുകുക.

ഗ്രീൻ ടീ: ഗ്രീൻ ടീയിലെ ആന്റിഓക്സിഡന്റുകൾ മുടി കൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഗ്രീൻ ടീ ഉണ്ടാക്കി തണുപ്പിച്ച ശേഷം അത് തലയോട്ടിയിൽ പുരട്ടുകയോ മുടി കഴുകാൻ ഉപയോഗിക്കുകയോ ചെയ്യാം.

സാരികള്‍ എങ്ങനെ പുതിയത് പോലെ സൂക്ഷിക്കാം?
തക്കാളി ഇനി വാടില്ല, ചീയില്ല! മുറിച്ചത് എങ്ങനെ സൂക്ഷിക്കണം?
ആഹാരം കഴിഞ്ഞ് എത്ര മിനിറ്റിനുള്ളില്‍ മരുന്ന്‌ കഴിക്കണം?
മുടിവളർച്ച വർധിപ്പിക്കാം; ഈ വിത്തുകൾ സഹായിക്കും
സിറ്റിയിൽ നടുറോഡിൽ കടുവ തേടുന്നത് എന്താണ് ?
രാജ്യത്തിന് അഭിമാനനേട്ടം; ഡിആര്‍ഡിഒ എസ്എഫ്ഡിആർ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചു
തേക്കടിയിലെ ജലാശയത്തിലൂടെ നീന്തി പോകുന്ന കാട്ടാന കൂട്ടം
വേണമെങ്കിലും മാമ്പൂ മാവിൻ തടിയിലും പൂക്കും