Grow Saffron At Home: ലക്ഷങ്ങൾ കൊയ്യാം വീട്ടിലിരുന്ന്! ലോകത്തിലെ ഏറ്റവും വിലയേറിയ കുങ്കുമപ്പൂവ് എങ്ങനെ വീട്ടിൽ വളർത്താം
How To Grow Saffron At Home: ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കുങ്കുമപ്പൂവ് ചേർത്ത പാൽ ഉത്തമമാണെന്ന് ചില പഠനങ്ങൾ പോലും തെളിയിച്ചിട്ടുണ്ട്. കുങ്കുമപ്പൂവിന് വിലയായതുകൊണ്ട് പലരും ഇത് വാങ്ങാൻ മടിക്കാറുണ്ട്. എന്നാൽ ഇവ നമ്മുടെ വീടുകളിലും വളർത്താമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എങ്ങനെ എളുപ്പവഴിയിൽ കുങ്കുമപ്പൂവ് വീട്ടിൽ വളർത്താമെന്ന് നോക്കാം.
കുങ്കുമപ്പൂവ് എന്നാൽ ആദ്യം ഓർമ്മവരുന്നത് സൗന്ദര്യവും ചർമ്മസംരക്ഷണവുമാണ്. പല സൗന്ദര്യവർദ്ധക വസ്തുക്കളിലെയും പ്രധാന ചേരുവകയിലൊന്നാണ് കുങ്കുമപ്പൂവ്. ചർമ്മത്തിന് മാത്രമല്ല ഔഷധഗുണത്തിൻ്റെ കാര്യത്തിലും കുങ്കുമപ്പൂവ് ഒട്ടും പിന്നിലല്ല. ലോകത്തെ വിലകൂടിയ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇത്. നമ്മുടെ രാജ്യത്ത് കുങ്കുമപ്പൂവ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നത് കശ്മീരിലാണ്.
പണ്ടുമുതൽക്കെ ഉപയോഗിക്കുന്ന കുങ്കുമപ്പൂവിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഓക്‌സിഡേറ്റീവ് സ്‌ട്രെസുമായി ബന്ധപ്പെട്ട മിക്ക ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹരിക്കാൻ സാധിക്കുന്ന ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളാണ് ഇവയിലുള്ളത്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് കുങ്കുമപ്പൂവ് ചേർത്ത പാൽ ഉത്തമമാണെന്ന് ചില പഠനങ്ങൾ പോലും തെളിയിച്ചിട്ടുണ്ട്.
കുങ്കുമപ്പൂവിന് വിലയായതുകൊണ്ട് പലരും ഇത് വാങ്ങാൻ മടിക്കാറുണ്ട്. എന്നാൽ ഇവ നമ്മുടെ വീടുകളിലും വളർത്താമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എങ്ങനെ എളുപ്പവഴിയിൽ കുങ്കുമപ്പൂവ് വീട്ടിൽ വളർത്താമെന്ന് നോക്കാം.
വീട്ടിൽ കുങ്കുമപ്പൂവ് വളർത്താം
ക്രോക്കസ് സാറ്റിവസ് എന്ന പൂവിൽ നിന്നാണ് കുങ്കുമപ്പൂവ് ഉല്പാദിപ്പിക്കുന്നത്. ശരത്കാലത്താണ് ഇവ പൂക്കുന്നത്. ഓരോ പൂവിലും മൂന്ന് കുങ്കുമപ്പൂക്കൾ മാത്രമാണ് ലഭിക്കുന്നത്. ഓരോന്നും വളരെ സൂക്ഷമമായി കൈകൊണ്ട് പറച്ചെടത്താണ് വിളവെടുപ്പ് നടത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഇതിന് ഇത്രയധികം വില വരുന്നതും. പൂന്തോട്ടപരിപാലനം ആസ്വദിക്കുന്നവർക്കും സ്വയം പരിയാപ്തത ആഗ്രഹിക്കുന്നവർക്കും കുങ്കുമപ്പൂവ് കൃഷി വളരെ അനുയോജ്യമാണ്. നിങ്ങളുടെ വീട്ടിൽ കുങ്കുമപ്പൂവ് വളർത്തുന്നതിലൂടെ ശുദ്ധമായ നിലവാരമുള്ള പൂക്കൾ ലഭ്യമാകും എന്നതും ഇതിന് പിന്നിലെ ലക്ഷ്യമാണ്.
ആരോഗ്യമുള്ള കോമുകൾ
കോമുകൾ എന്നറിയപ്പെടുന്ന ബൾബ് പോലുള്ള ഒരുതരം കിഴങ്ങുകളിൽ നിന്നാണ് കുങ്കുമപ്പൂവ് വളരുന്നത്. ഒരു നഴ്സറിയിൽ നിന്ന് ആദ്യം ആരോഗ്യമുള്ള ക്രോക്കസ് സാറ്റിവസിൻ്റെ കിഴങ്ങുകൾ വാങ്ങുക എന്നതാണ് ആദ്യ കടമ്പ. പൂപ്പൽ, കേടുപാടുകൾ, രോഗം എന്നിവയില്ലാത്തതാണെന്ന് ഉറപ്പാക്കുക. സൂര്യപ്രകാശം നന്നായി ലഭിക്കുന്നതും നല്ല നീർവാർച്ചയുമുള്ള സ്ഥലമാണ് സാധാരണയായി കുങ്കുമപ്പൂ കൃഷിക്കായി തിരഞ്ഞെടുക്കുന്നത്.
ശരിയായ സമയം
കുങ്കുമപ്പൂവ് കൃഷിയുടെ കാര്യത്തിൽ അവ നടുന്ന സമയം നിർണായകമാണ്. ഇന്ത്യയിൽ, കുങ്കുമപ്പൂവ് വേനൽക്കാലത്തിന്റെ അവസാനത്തിലോ ശരത്കാലത്തിന്റെ തുടക്കത്തിലോ ആണ് നടുന്നത്. സാധാരണയായി ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ. നടീലിനുശേഷം, പൂക്കൾ സാധാരണയായി ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ, വിരിഞ്ഞു തുടങ്ങും. തണുത്ത കാലാവസ്ഥയാണ് പൂവിടുന്നതിന് ഉത്തമം.
പാത്രങ്ങളോ ഗ്രോ ബാഗുകളോ ഉപയോഗിക്കുക
കുങ്കുമപ്പൂവ് വളർത്താൻ നിങ്ങൾക്ക് കണ്ടെയ്നറുകൾ, ചട്ടി, ഗ്രോ ബാഗുകൾ എന്നിവയെല്ലാം ഉപയോഗിക്കാം. ആഴം കുറഞ്ഞതും എന്നാൽ വീതിയുള്ളതുമായ പാത്രങ്ങൾ – കുറഞ്ഞത് 6 ഇഞ്ച് ആഴമുള്ളത് – തിരഞ്ഞെടുക്കുക. 12 ഇഞ്ച് വലിപ്പമുള്ള ഒരു ചട്ടിയിൽ 8–10 കോമുകൾ സുഖകരമായി നടാൻ കഴിയും. നിങ്ങൾ ഒരു ടെറസിലോ ബാൽക്കണിയിലോ ആണ് കൃഷി ചെയ്യാൻ ഉദ്ദോശിക്കുന്നതെങ്കിൽ ഗ്രോ ബാഗുകളും ഫലപ്രദമാണ്.
നല്ല നീർവാർച്ചയുള്ള മണ്ണ്
കുങ്കുമപ്പൂവ് നടമ്പോൾ നനവുള്ള മണ്ണാവരുത്. അതിനാൽ നല്ല നീർവാർച്ചയുള്ള മണ്ണ് അത്യാവശ്യമാണ്. മണൽ കലർന്നതും എക്കൽ കലർന്നതുമായ മണ്ണ് കുങ്കുമപ്പൂവിന് അനുയോജ്യമാണ്. കളിമണ്ണ് ഒഴിവാക്കുക. ഈ മിശ്രിതം വെള്ളം കെട്ടിനിൽക്കുന്നത് തടയുകയും കോമുകൾ വളരാൻ അനുവദിക്കുകയും ചെയ്യും.
ശരിയായ അകലത്തിലും ആഴത്തിലും നടുക
ഏകദേശം 2-3 ഇഞ്ച് ആഴത്തിൽ കുഴികൾ കുഴിച്ച് ഓരോ കോമും 2-3 ഇഞ്ച് അകലത്തിൽ നടുക. കൂർത്ത അഗ്രം മുകളിലേക്ക് അഭിമുഖമായി വയ്ക്കുക. നടീലിന് ശേഷം, ചെറുതായി മാത്രം നനയ്ക്കുക. മണ്ണിനെ ഈർപ്പമുള്ളതാക്കാൻ മാത്രം. അമിതമായ നനവ് ഒഴിവാക്കുക. കാരണം അമിതമായ ഈർപ്പം കോമുകൾ മുളയ്ക്കുന്നതിന് മുമ്പ് ചീഞ്ഞഴുകിപ്പോകാൻ കാരണമാകും.
സൂര്യപ്രകാശം
നന്നായി വളരാൻ കുങ്കുമപ്പൂവിന് ദിവസവും കുറഞ്ഞത് 5–6 മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണ്. ജനൽപ്പടി, ടെറസ് അല്ലെങ്കിൽ ബാൽക്കണി പോലുള്ള വെയിൽ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. കുങ്കുമപ്പൂവിന് കുറഞ്ഞ അളവിൽ മാത്രം നനവ് മതിയാകും. മണ്ണ് സ്പർശനത്തിൽ വരണ്ടതായി തോന്നുമ്പോൾ മാത്രം നനയ്ച്ചാൽ മതി. കുങ്കുമപ്പൂ കൃഷി ചെയ്യുന്ന പലരും ചെയ്യുന്ന തെറ്റുകളിൽ ഒന്നാണ് അമിതമായി നനയ്ക്കുന്നത്.
കുങ്കുമം വിളവെടുക്കുക
പർപ്പിൾ നിറത്തിലാണ് ഈ പൂക്കൾ വിരിയുന്നത്. പൂക്കൾ വിരിഞ്ഞ് നിൽകുമ്പോൾ തന്നെ വിളവെടുക്കാൻ ശ്രദ്ധിക്കുക. അതിരാവിലെയാണ് അതിന് ഏറ്റവും നല്ല സമയം. കൈകൾകൊണ്ട് നിങ്ങൾക്ക് അവ പറച്ചെടുക്കാം. ഇവ പിന്നീട് തണുത്തതും ഇരുണ്ടതുമായ സ്ഥലത്ത് ദിവസങ്ങളോളം ഉണക്കിയ ശേഷം വായു കടക്കാത്ത തലത്തിലുള്ള പാത്രത്തിൽ സൂക്ഷിക്കുക.
വിളവെടുപ്പിനു ശേഷം
വിളവെടുപ്പിന് ശേഷവും, ചെടി വളർന്നുകൊണ്ടേയിരിക്കും. ഇവ അങ്ങനെ തന്നെ ഉണങ്ങാൻ അനുവദിക്കുക. കാരണം അടുത്ത സീസണിൽ നിങ്ങൾ അവയിൽ നിന്ന് കോമുകൾ ശേഖരിക്കാം.