Dandruff Treatment: താരൻ എല്ലാം ഒന്നാണെന്ന് കരുതല്ലേ! പണി കിട്ടുന്നതിന് മുൻപ് തിരിച്ചറിയണം; ഓരോന്നിനും പരിഹാരം വെവ്വേറെ
Different Types Of Dandruff: ഭക്ഷണരീതികൾ, കുടലിൻ്റെ ആരോഗ്യാവസ്ഥ, മലിനീകരണം തുടങ്ങി നമ്മുടെ ജീവിതശൈലിയും വ്യക്തിശുചിത്വപോലും തലയോട്ടിയെ കാര്യമായി ബാധിക്കുന്നു. നിങ്ങളെ ബാധിച്ചിരിക്കുന്ന താരൻ ഏതാണെന്ന് മനസ്സിലാക്കണമെങ്കിൽ അതിൻ്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം. ഓരോന്നിൻ്റെയും ലക്ഷണങ്ങളും അവയ്ക്കുള്ള കൃത്യമായ പരിഹാരങ്ങളും അറിഞ്ഞിരുന്നാൽ മാത്രമെ ഇവയിൽനിന്ന് മോചനം ലഭിക്കുകയുള്ളു.
പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് താരൻ. ഒരു തവണ വന്നാൽ ഇവയെ അകറ്റി നിർത്താന അല്പം ബുദ്ധിമുട്ടാണ്. എന്നാൽ തലയിൽ കാണുന്ന വെളുത്ത പൊടികളെല്ലാം താരൻ ആണെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. അതുപോലെ ഇതിനെല്ലാം ഒരേ ചികിത്സ ചെയ്യുന്നത് ചില സാഹചര്യത്തിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യാനും സാധ്യത ഏറെയാണ്. പലവിധ കാരണങ്ങളാൽ താരൻ പടർന്നുപിടിക്കാറുണ്ട്.
ഭക്ഷണരീതികൾ, കുടലിൻ്റെ ആരോഗ്യാവസ്ഥ, മലിനീകരണം തുടങ്ങി നമ്മുടെ ജീവിതശൈലിയും വ്യക്തിശുചിത്വപോലും തലയോട്ടിയെ കാര്യമായി ബാധിക്കുന്നു. നിങ്ങളെ ബാധിച്ചിരിക്കുന്ന താരൻ ഏതാണെന്ന് മനസ്സിലാക്കണമെങ്കിൽ അതിൻ്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം. ഓരോന്നിൻ്റെയും ലക്ഷണങ്ങളും അവയ്ക്കുള്ള കൃത്യമായ പരിഹാരങ്ങളും അറിഞ്ഞിരുന്നാൽ മാത്രമെ ഇവയിൽനിന്ന് മോചനം ലഭിക്കുകയുള്ളു. ഇല്ലെങ്കിൽ അവസ്ഥ വഷളാകുകയും ഒരിക്കലും നീക്കം ചെയ്യാൻ കഴിയാത്ത വിധം തലയോട്ടിയാകെ ബാധിക്കുകയും ചെയ്യും.
ALSO READ: കറ്റാർവാഴ ഉണ്ടോ? ഷാംപൂ വാങ്ങിക്കേണ്ട, എളുപ്പത്തിൽ തയ്യാറാക്കാം
എന്താണ് യഥാർത്ഥത്തിൽ താരൻ?
വരണ്ട ചർമ്മമുള്ളവരിലോ ശുചിത്വമില്ലാത്തവരിലോ മാത്രം കണ്ടുവരുന്ന ഒന്നായി താരനെ കാണരുത്. താരൻ എന്നത് മനുഷ്യൻ്റെ തലയോട്ടിയിൽ കാണപ്പെടുന്ന മലസീസിയ എന്ന സ്വാഭാവിക ഫംഗസ് ആണ്. ചിലരിൽ ഈ ഫംഗസ് അമിതമായി വളരുകയും ചർമ്മത്തെ അസ്വസ്ഥതയും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ചർമ്മകോശങ്ങൾ വേഗത്തിൽ നശിക്കുന്നു. കൂടാതെ നമ്മുടെ തലയോട്ടിയിലെ ഗ്രന്ഥികളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന സെബം അമിതമാകുമ്പോൾ മലസേസിയ ഫംഗസിന് വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
വ്യത്യസ്ത തരം താരൻ
വരണ്ട ചർമ്മത്തിൽ കാണപ്പെടുന്ന താരൻ: തണുപ്പുകാലത്തോ അല്ലെങ്കിൽ തലയോട്ടിയിൽ ഈർപ്പം കുറയുമ്പോഴോ ആണ് തലയോട്ടി വരണ്ടതാകുന്നത്. ഈ സമയത്ത് ചെറിയ വെളുത്ത പൊടികൾ പോലെ തലയിൽ ഇത്തരം താരൻ കാണപ്പെടുന്നു. ചെറിയ വെളുത്ത പാളികൾ പോലെയോ അല്ലെങ്കിൽ പൊടികളായോ പറക്കുന്ന തരത്തിൽ ഇവ കാണപ്പെടുന്നു.
പരിഹാരം: ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെറുചൂടോടെ വെളിച്ചെണ്ണ തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ഒരു അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല വൃത്തിയായി കഴുകുക.
എണ്ണമയമുള്ള തലയിലെ താരൻ: തലയോട്ടിയിലെ സെബേഷ്യസ് ഗ്രന്ഥികൾ അമിതമായി എണ്ണ അതായത് സെബം ഉത്പാദിപ്പിക്കുമ്പോഴാണ് ഇത്തരം താരൻ തലയിൽ കാണപ്പെടുന്നത്. എന്നാൽ വരണ്ട ചർമ്മത്തിൽ കാണപ്പെടുന്നതിനേക്കാൾ വ്യത്യസ്തമായി മഞ്ഞനിറത്തിലുള്ള വലിയ പാളികളാണ് കാണപ്പെടുക. അതുപോലെ തലയിൽ ഒട്ടിപ്പിടിച്ചിരിക്കുകയും സഹിക്കാനാകാത്ത വിധം ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു.
പരിഹാരം: ഇത്തരം അവസ്ഥ നേരിടുന്നവർ സാലിസിലിക് ആസിഡ് അടങ്ങിയ ഷാംപൂകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. ദിവസവും തല വൃത്തിയായി കഴുകുന്നത് ഈ എണ്ണമയം സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കും.
ഫംഗസ് ബാധ മൂലമുള്ള താരൻ: ‘മലസേസിയ’ എന്ന തലയോട്ടിയിൽ കാണപ്പെടുന്ന യീസ്റ്റ് വിഭാഗത്തിൽപ്പെട്ട ഫംഗസ് അമിതമായി വളരുന്നത് മൂലമാണ് ഇത്തരം താരൻ ഉണ്ടാകുന്നത്. അമിതമായ വിയർപ്പ് അടിഞ്ഞുകൂടുന്നതും പൊടിയും അഴുക്കും തങ്ങിനിൽക്കുന്നതും ഇതിന് കാരണമാകുന്നു. തലയിൽ ചുവന്ന ചുവന്ന പാടുകൾ, ചൊറിച്ചിൽ, തലയോട്ടിയിൽ വീക്കം എന്നിവയുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.
പരിഹാരം: ആൻ്റി-ഫംഗൽ ഷാംപൂകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. കീറ്റോകോണസോൾ അല്ലെങ്കിൽ സെലീനിയം സൾഫൈഡ് എന്നി ആൻ്റിഫംഗലാണ്. മുടി എപ്പോഴും ഉണക്കി സൂക്ഷിക്കുന്നത് ഈ അവസ്ഥ കുറയ്ക്കാൻ സഹായിക്കും.