AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Badam Shake Recipe: മഴയുണ്ട്, പക്ഷെ ചൂടിനു കുറവില്ല… എന്നാൽ എളുപ്പത്തിലൊരു ബദാം ഷേക്ക് കുടിച്ചാലോ?

Homemade Badam Milk to Beat the Summer Heat: ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. റൈബോഫ്ലേവിൻ, എൽ-കാർനിറ്റൈൻ എന്നിവ അടങ്ങിയതിനാൽ ഓർമ്മശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായതിനാൽ അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Badam Shake Recipe: മഴയുണ്ട്, പക്ഷെ ചൂടിനു കുറവില്ല… എന്നാൽ എളുപ്പത്തിലൊരു ബദാം ഷേക്ക് കുടിച്ചാലോ?
Badam ShakeImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 29 Mar 2026 | 08:51 PM

കടുത്ത വേനലിൽ മനസും ശരീരവും തണുപ്പിക്കാൻ ഏറ്റവും മികച്ച പാനീയങ്ങളിലൊന്നാണ് ബദാം മിൽക്ക്. വെറുമൊരു ദാഹശമനി എന്നതിലുപരി കാത്സ്യം, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണിത്. ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കാനും ബദാം സഹായിക്കുന്നു.

ബദാം മിൽക്കിന്റെ ഗുണങ്ങൾ

ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. റൈബോഫ്ലേവിൻ, എൽ-കാർനിറ്റൈൻ എന്നിവ അടങ്ങിയതിനാൽ ഓർമ്മശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായതിനാൽ അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Also Read – വെറുംവയറ്റിൽ പഴം കഴിക്കാമോ? ആരോഗ്യവിദഗ്ധർ പറയുന്നത് ഇങ്ങനെ…

തയ്യാറാക്കുന്ന വിധം

ആദ്യം ബദാം ചൂടുവെള്ളത്തിൽ അരമണിക്കൂർ കുതിർത്ത് തൊലി മാറ്റുക. ശേഷം ഇത് മിക്സിയിൽ കാൽ കപ്പ് പാൽ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഒരു പാത്രത്തിൽ ബാക്കി പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. ഇതിലേക്ക് അരച്ചുവെച്ച ബദാം പേസ്റ്റ് ചേർത്ത് മൂന്ന് മിനിറ്റ് കൂടി തിളപ്പിക്കണം. പിന്നീട് ആവശ്യത്തിന് പഞ്ചസാരയും കുങ്കുമപ്പൂവും ഏലയ്ക്കാപ്പൊടിയും ചേർത്ത് രണ്ട് മിനിറ്റ് കൂടി തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം. ഇത് അരിച്ചെടുത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

Follow Us