AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Platelet Count: പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കാം വീട്ടിൽ തന്നെ; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ

Platelet Count ​Increasing Tips: രക്തകോശങ്ങളിൽ ഏറ്റവും ചെറുതാണ് പ്ലേറ്റ്‌ലെറ്റുകൾ. ശരീരത്തിൽ മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ചെറു കോശങ്ങളാണ് ഇവ. രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ പ്ലേറ്റ്‌ലെറ്റുകൾ രക്തസ്രാവം തടയാനും സഹായിക്കുന്നു.

Platelet Count: പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കാം വീട്ടിൽ തന്നെ; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ
Platelet Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 10 Jan 2026 | 08:20 PM

ത്രോംബോസൈറ്റോപീനിയ എന്നറിയപ്പെടുന്ന പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ശരീരത്തിൽ കുറയുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ജീവന് വരെ ഭീഷണിയായേക്കാവുന്ന ഒരു അവസ്ഥയാണിത്. രക്തകോശങ്ങളിൽ ഏറ്റവും ചെറുതാണ് പ്ലേറ്റ്‌ലെറ്റുകൾ. ശരീരത്തിൽ മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ചെറു കോശങ്ങളാണ് ഇവ. രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ പ്ലേറ്റ്‌ലെറ്റുകൾ രക്തസ്രാവം തടയാനും സഹായിക്കുന്നു. ഒരു മൈക്രോലീറ്റർ രക്തത്തിൽ ഏതാണ്ട് 1,50,000– 4,50,000 പ്ലേറ്റ്‍ലെറ്റ് കാണപ്പെടുന്നു.

വൈറൽ രോഗങ്ങൾ (ഡെങ്കിപ്പനി), കാൻസർ, ചില ജനിതകരോഗങ്ങൾ ഇവ മൂലം ശരീരത്തിൽ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കുറയാറുണ്ട്. വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതും വളരെ പ്രധാനമാണ്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിന് രണ്ട് കാരണങ്ങളുണ്ടാകാം – ഒന്നുകിൽ അവ നശിക്കുന്നു അല്ലെങ്കിൽ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടുന്നില്ല. പ്ലേറ്റ്‌ലെറ്റുകൾ കുറയുമ്പോൾ ക്ഷീണം, ബലഹീനത, മുറിവുകളിൽ നിന്നുള്ള രക്തസ്രാവം, ചർമ്മത്തിലെ തിണർപ്പ്, മൂത്രത്തിലൂടെയോ മലത്തിലൂടെയോ രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങൾ.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം വർദ്ധിപ്പിക്കാൻ നിങ്ങൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പപ്പായയും പപ്പായ ഇലയും

പപ്പായയും അതിന്റെ ഇലയും ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കുന്നതിന് വളരെ സഹായകരമാണ്. പല ​ഗവേഷണങ്ങളും ഇത് തെളിയിച്ചിട്ടുണ്ട്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് സാധാരണ നിലയിലാകുന്നതുവരെ നിങ്ങൾക്ക് എല്ലാ ദിവസവും പഴുത്ത പപ്പായ കഴിക്കുകയും അതിന്റെ ഇലയുടെ നീര് കുടിക്കുകയും ചെയ്യാം. പപ്പായ നീരിൽ അല്പം അല്പം നാരങ്ങ നീര് ചേർക്കുന്നതും നല്ലതാണ്.

ALSO READ: മുടി കൊഴിച്ചിൽ നിക്കണോ…; മൂന്ന് മാസം വൈറ്റമിൻ ഡി3 സപ്ലിമെൻ്റുകൾ കഴിക്കൂ

​മത്തങ്ങയും അതിന്റെ വിത്തുകളും

പ്ലേറ്റ്‌ലെറ്റുകൾ ഉത്പാദിപ്പിക്കുന്നതിന് വളരെ പ്രധാനപ്പെട്ട പ്രോട്ടീൻ നൽകുന്നതിന് മത്തങ്ങയിലെ പോഷകങ്ങൾ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, മത്തങ്ങയും അതിന്റെ വിത്തുകളും പതിവായി കഴിക്കുന്നത് പ്ലേറ്റ്‌ലെറ്റ് എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

നാരങ്ങാനീര്

നാരങ്ങ നമ്മുടെ ശരീരത്തിന് നല്ല അളവിൽ വിറ്റാമിൻ സി നൽകുന്നു. പ്ലേറ്റ്‌ലെറ്റ് എണ്ണം മെച്ചപ്പെടുത്താൻ വിറ്റാമിൻ സി ആവശ്യമാണ്. മാത്രമല്ല, വിറ്റാമിൻ സി നമ്മുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് പ്ലേറ്റ്‌ലെറ്റുകളെ ഫ്രീ റാഡിക്കൽ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് തടയുന്നതിന് സഹായിക്കുന്നു.

നെല്ലിക്ക

വിറ്റാമിൻ സിയുടെ മറ്റൊരു ഉറവിടമാണ് നെല്ലിക്ക. നാരങ്ങ നൽകുന്ന എല്ലാ ഗുണങ്ങളും ഇതും നൽകുന്നു. ഇതിനുപുറമെ, നെല്ലിക്ക ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, അതിനാൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നതിന് കാരണമാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾ തടയാൻ ഇത് കഴിക്കുന്നതിലൂടെ സഹായിക്കുന്നു.

കറ്റാർ വാഴ ജ്യൂസ്

കറ്റാർ വാഴ രക്തശുദ്ധീകരണ പ്രക്രിയയെ സഹായിക്കുന്ന ഒന്നാണ്. രക്തത്തിലെ അണുബാധ തടയുന്നതിനും ഇത് നല്ലതാണ്. കൂടാതെ ഇത് കഴിക്കുന്നതിലൂടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുകയും പ്ലേറ്റ്‌ലെറ്റുകളുടെ കുറവിന്റെ പ്രശ്‌നത്തെ ഫലപ്രദമായി ചികിത്സിക്കുകയും ചെയ്യുന്നു.