5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas 2024: രാവിലെയോ രാത്രിയോ? ഇത് പൊളിക്കും; രുചിയേറും പിടിയും കോഴിക്കറിയും എള്ളുപ്പത്തിൽ

Traditional Pidi And Kozhi Curry Recipe: മധ്യ കേരളത്തിന്റെ പരമ്പരാ​ഗത വിഭവങ്ങളിൽ ഒന്നാണ് പിടിയും കോഴിക്കറിയും. അരിപ്പൊടി തിളച്ച വെള്ളമൊഴിച്ച് കുഴച്ച്, ചെറു ഉരുളകളായി ഉരുട്ടിയെടുത്തു വീണ്ടും തേങ്ങാപ്പാലിൽ വേവിച്ച് പാകപ്പെടുത്തിയെടുക്കുന്നതാണ് പിടി.

Christmas 2024: രാവിലെയോ രാത്രിയോ? ഇത് പൊളിക്കും; രുചിയേറും പിടിയും കോഴിക്കറിയും എള്ളുപ്പത്തിൽ
പിടിയും കോഴിക്കറിയും (Image Courtesy : Social Media)
athira-ajithkumar
Athira CA | Updated On: 27 Nov 2024 14:43 PM

ക്രിസ്മസിന് നാടൻ വിഭവങ്ങൾ ഇല്ലാതെ ആഘോഷങ്ങൾ പൂർണമാവില്ല. മധ്യകേരളത്തിലെ തീൻമേശയിൽ സ്ഥിരം കാണുന്ന വിഭവമാണ് പിടിയും വറുത്തരച്ച ചിക്കൻ കറിയും. നാവിൽ കപ്പലോടിക്കുന്ന ഈ വിഭവം ഒന്ന് തയ്യാറാക്കി നോക്കിയാലോ?

പിടി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

ചേരുവകൾ

പച്ചരി – അര കപ്പ്
തേങ്ങ ചിരകിയത് – കാൽ കപ്പ്
ജീരകം – കാൽ ടീസ്പൂൺ
ചുവന്നുള്ളി – 3 അല്ലി
വെളുത്തുള്ളി – 1.5 അല്ലി
ഉപ്പ് – ആവശ്യത്തിന്
വെള്ളം – കാൽക്കപ്പ് + അരക്കപ്പ്
നെയ്യ് – അര ടീസ്പൂൺ
വെള്ളം – രണ്ട് കപ്പ്
കട്ടി തേങ്ങാപ്പാൽ – അര കപ്പ്
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
കടുക് – അര ടീസ്പൂൺ
ചുവന്നുള്ളി – 3 എണ്ണം
കറിവേപ്പില
ഉണക്ക മുളക്- ഒന്ന്

തയ്യാറാക്കുന്ന വിധം

പച്ചരി വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ശേഷം പച്ചരി, തേങ്ങ, ജീരകം, ചുവന്നുള്ളി, വെളുത്തുള്ളി ,കാൽക്കപ്പ് വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് ബാക്കി വെള്ളവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. അടിക്കട്ടിയുള്ള പാത്രത്തിൽ ഈ മാവ് നന്നായി ചെറുതീയിൽ കുറുക്കി എടുക്കാം. ചൂടാറി കഴിയുമ്പോൾ നെയ്യ് ചേർത്ത് ചെറുനാരങ്ങ വലുപ്പത്തിലുള്ള ചെറിയ ഉരുളകളാക്കി എടുക്കുക.

അടികട്ടിയുള്ള പാത്രത്തിൽ ബാക്കി വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന
ഉരുളകൾ ഇട്ടുകൊടുക്കാം. ഉരുളകൾ വെന്ത് വെള്ളം വറ്റി തുടങ്ങുമ്പോൾ തേങ്ങപ്പാൽ ചേർക്കുക. തിള വരുമ്പോൾ തീ ഓഫ് ചെയ്യുക. വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, കറിവേപ്പില, ഉണക്കമുളക് എന്നിവ താളിച്ച് പിടിയിലേക്ക് ചേർക്കാം.

വറുത്തരച്ച ചിക്കൻ കറി

ചിക്കൻ – 1 കിലോ
സവാള – 4 വലുത്
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- 10 അല്ലി
പച്ചമുളക് – 4 എണ്ണം
കറിവേപ്പില- 2 തണ്ട്
തക്കാളി – ഒരു വലുത്
ഉപ്പ് – ആവശ്യത്തിന്‌

വറുത്ത് അരയ്ക്കാൻ ആവശ്യമുള്ള ചേരുവകൾ

തേങ്ങ – ഒരു മുറി ചിരകിയത്
മല്ലിപ്പൊടി –ഒരു ടേബിൾ സ്പൂൺ
ഉണക്ക മുളക് – 4
പെരുംജീരകം – 1/2 ടീ സ്പൂൺ
ഏലക്ക – 2 എണ്ണം
ഗ്രാമ്പു – 2 എണ്ണം
പട്ട – ഒരു കഷണം
കുരുമുളക് – 1 ടീ സ്പൂൺ
ഇഞ്ചി- ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- 10 അല്ലി
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഫ്രെെയിം​ഗ് പാനിൽ മഞ്ഞപ്പൊടി ഒഴികെയുള്ള വറുത്തരയ്ക്കാൻ ആവശ്യമായ ചേരുകളെല്ലാം ചെറുതീയിൽ ചൂടാക്കി എടുക്കുക. തേങ്ങ മൂത്തു കഴിയുമ്പോൾ മഞ്ഞൾപ്പൊടിയും ചേർത്ത് ചൂടാറി കഴിയുമ്പോൾ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഒരു ഉരുളിയിൽ വെളിച്ചെണ്ണ ചൂടാക്കി സവാള, ചെറുതായി നിളത്തിൽ അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ശകലം ഉപ്പും ചേർത്ത് വഴറ്റുക.

സവാള ബ്രൗൺ നിറത്തിൽ വാടി തുടങ്ങുമ്പോൾ അരച്ചുവച്ച മസാലയും കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ശേഷം 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. മൂടി ഒന്ന് ഇളക്കി കൊടുത്തതിന് ശേഷം മുക്കാൽ കപ്പ് തിളച്ചവെള്ളം വെള്ളം ഒഴിക്കുക. ഒരു 15 മിനിറ്റ് കൂടി അടച്ചു വച്ച് ചെറുതീയിൽ വേവിക്കണം. ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി കൂടിച്ചേർത്ത് 5 മിനിറ്റ് വേവിച്ചതിന് ശേഷം തീ ഓഫ് ചെയ്യാം.

Latest News