5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas 2024: റെസ്റ്റോറന്റ് സ്റ്റെെലിൽ ഈ ക്രിസ്മസിന് വീട്ടിലൊരുക്കാം ​ഗാർലിക് ചിക്കൻ; കൂട്ടിന് അപ്പവും

Garlic Chicken Recipe: ക്രിസ്മസിന് വീട്ടിൽ ഒരു കിടിലൻ ​ഗാർലിക് ചിക്കൻ തയ്യാറാക്കി നോക്കിയാലോ ? അപ്പത്തിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാവുന്ന വിഭവമാണിത്.  

Christmas 2024: റെസ്റ്റോറന്റ് സ്റ്റെെലിൽ ഈ ക്രിസ്മസിന് വീട്ടിലൊരുക്കാം ​ഗാർലിക് ചിക്കൻ; കൂട്ടിന് അപ്പവും
Garlic Chicken (Image Credits: Social Media)
athira-ajithkumar
Athira CA | Updated On: 03 Dec 2024 14:13 PM

ക്രിസ്മസ് അപ്പൂപ്പനെ വരവേൽക്കുക മാത്രമല്ല, ക്രിസ്മസിന് തീൻ മേശയിൽ വെെനിനും കേക്കിനുമൊപ്പം രുചികരമായ വിഭവങ്ങളും മലയാളികൾ ഒരുക്കാറുണ്ട്. വിരുന്നുകാർക്കായി ഒരുങ്ങുന്നത് ഒരു നോൺ വെജ് സദ്യയാണെന്ന് തന്നെ പറയാം.. ഈ ക്രിസ്മസിന് വീട്ടിൽ ഒരു കിടിലൻ ​ഗാർലിക് ചിക്കൻ തയ്യാറാക്കി നോക്കിയാലോ ? അപ്പത്തിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാവുന്ന വിഭവമാണിത്.

​ഗാർലിക് ചിക്കൻ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ

‌ചിക്കൻ – അര കിലോ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 2 1/2 ടേബിൾ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
കുരുമുളക് പൊടി- 1/2 ടീസ്പൂൺ
തെെര് – 1 1/2 ടീസ്പൂൺ
വിനാ​ഗിരി- 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കോൺഫ്ലോർ പൊടി – 2 ടേബിൾ സ്പൂൺ
മൈദ – 1 ടേബിൾ സ്പൂൺ
കാപ്സിക്കം (പച്ച)- 2 എണ്ണം
കാരറ്റ് (വലുത്) – 2 എണ്ണം
സ്പ്രിം​ഗ് ഒണിയൻ – 1/4 കപ്പ്
ടൊമാറ്റോ കെച്ചപ്പ് – 3 ടേബിൾ സ്പൂൺ
സോയ സോസ് – 1 1/2 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്

​ഗാർലിക് ചിക്കൻ തയ്യാറാക്കുന്ന വിധം

ചെറിയ കഷ്ണങ്ങളാക്കി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കനിലേക്ക് ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, തെെര് എന്നിവ ചേർത്ത് തിരുമ്മി യോജിപ്പിച്ച് വയ്ക്കുക. 15 മിനിറ്റോളം ഇങ്ങനെ മാറ്റി വച്ച ചിക്കനിലേക്ക് കോൺഫ്ലവറും മൈദയും ചേർത്ത് നന്നായി കോട്ട് ചെയ്തെടുക്കാം. അടി കട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ച് നന്നായി ഫ്രെെ ചെയ്ത് എടുക്കുക. ഫ്രെെ ചെയ്ത എണ്ണയിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന വെള്ളുത്തുള്ളി, സ്പ്രിം​ഗ് ഒണിയൻ വെളുത്ത ഭാഗം അരിഞ്ഞത് എന്നിവ ഇട്ടു കൊടുക്കാം.

ചെറുതായി വയറ്റി എടുത്ത ഇതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ടൊമാറ്റോ കെച്ചപ്പ്, സോയാസോസ്, വിനാഗിരി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക. വെള്ളത്തിൽ കലക്കി വച്ചിരിക്കുന്ന കോൺഫ്ലോർ ഇതിലേക്ക് ചേർക്കുക. തിളയ്ക്കുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന കാപ്സിക്കം, കാരറ്റ് എന്നിവ ചേർത്ത് അടച്ചുവച്ച് ഒരു മിനിറ്റ് തിളപ്പിക്കുക. ശേഷം മൂടി തുറന്ന് ഇതിലേക്ക് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുക്കാം. എല്ലാം കൂട്ടി യോജിപ്പിച്ചതിന് ശേഷം 5 മിനിറ്റ് അടച്ചുവച്ച് ഒന്ന് വേവിച്ചെടുക്കാം. ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റാം. അപ്പം, പൊറോട്ട, ചപ്പാത്തി, പത്തിരി എന്നിവയ്ക്ക് ഒപ്പം കഴിക്കാവുന്നതാണ്.

ഗാർലിക് ചിക്കനൊപ്പം കഴിക്കാൻ നല്ല പൂപോലത്തെ അപ്പം കൂടി തയ്യാറാക്കി നോക്കിയാലോ ?

ആവശ്യമായ ചേരുവകൾ

പച്ചരി: ഒരു കപ്പ്
തേങ്ങ: കാൽക്കപ്പ്
ചോറ്: കാൽക്കപ്പ്
പഞ്ചസാര: ഒരു ടീസ്പൂൺ
തേങ്ങാ വെള്ളം: രണ്ടര ടേബിൾ സ്പൂൺ
പച്ചവെള്ളം: ആവശ്യത്തിൽ

പച്ചരി കഴുകി വൃത്തിയാക്കിയതിന് ശേഷം കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും കുതിർന്നുവരാൻ വയ്ക്കണം. കുതിർന്നതിന് ശേഷം മിക്സിയുടെ ജാറിലേക്ക് അരി, തേങ്ങ, ചോറ്, പഞ്ചസാര, കുറച്ച് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. മാവ് പുളിച്ചുവരാൻ ചൂടുള്ള സ്ഥലത്ത് വയ്ക്കുന്നതാണ് നല്ലത്. ഏഴ് മണിക്കൂറിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് അരമണിക്കൂർ കൂടി മാറ്റിവയ്ക്കണം. ഇനി അപ്പച്ചട്ടിയിൽ മാവ് ചൂട്ടെടുക്കാം.

Latest News