AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Korean Skin Care: കൊറിയക്കാരുടെ ഗ്ലാസ് സ്കിൻ നിങ്ങൾക്കും കിട്ടും, പൈസ ചെലവൊന്നുമില്ലെന്നേ…

Korean Glass Skin Home Remedies: കൊറിയൻ സുന്ദരിമാരുടെ ഗ്ലാസ് സ്കിൻ വളരെ എളുപ്പത്തിൽ നമുക്കും സ്വന്തമാക്കാൻ കഴിയുമെന്ന് അറിയാമോ? കൈയിൽ നിന്ന് വലിയ തുക ചിലവാക്കാതെ തന്നെ വീട്ടിലെ അടുക്കളയിലുള്ള ചേരുവകൾ ഉപയോഗിച്ച് കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ സാധിക്കും.

Korean Skin Care: കൊറിയക്കാരുടെ ഗ്ലാസ് സ്കിൻ നിങ്ങൾക്കും കിട്ടും, പൈസ ചെലവൊന്നുമില്ലെന്നേ…
പ്രതീകാത്മക ചിത്രംImage Credit source: Plan Shooting 2 / Imazins/Getty Images
Nithya Vinu
Nithya Vinu | Updated On: 11 Aug 2026 | 12:52 PM

കൊറിയൻ ഡ്രാമയും കെ പോപ്പുമെല്ലാം ഇങ്ങ് കേരളത്തിൽ, മലയാളികളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. കെ-ഡ്രാമ ആസ്വാദകരുടെ ഏറ്റവും വലിയ സ്വപ്നമാണ്, അവരെ പോലെ പാടുകളൊന്നുമില്ലാത്ത ക്ലിയർ, ഗ്ലാസ് സ്കിൻ.  സിനിമകളിലും വെബ് സീരീസുകളിലും കെ-പോപ്പ് വീഡിയോകളിലും നാം കാണുന്ന കൊറിയൻ സുന്ദരിമാരുടെ ഗ്ലാസ് സ്കിൻ വളരെ എളുപ്പത്തിൽ നമുക്കും സ്വന്തമാക്കാൻ കഴിയുമെന്ന് അറിയാമോ? കൈയിൽ നിന്ന് വലിയ തുക ചിലവാക്കാതെ തന്നെ വീട്ടിലെ അടുക്കളയിലുള്ള ചേരുവകൾ ഉപയോഗിച്ച് കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ സാധിക്കും.

ഗ്ലാസ് സ്കിൻ എങ്ങനെ നേടാം?

തൈര്

തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ മൃദുലവും മിനുസമുള്ളതുമാക്കാനും സഹായിക്കും. തൈര്, മഞ്ഞൾപ്പൊടി, തേൻ, വിറ്റാമിൻ E എന്നിവ തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

അതിപോലെ, തൈര്, കാപ്പിപ്പൊടി, തേൻ മാസ്ക് മുഖത്തിട്ട് 20 മിനിറ്റിനു ശേഷം കഴുകുന്നത് ചർമ്മത്തിന് പെട്ടെന്ന് നിറവും തിളക്കവും നൽകും. തൈരും അരിപ്പൊടി, ഗ്രീൻ ടീ പൊടി, തേൻ എന്നീചേരുവകൾ യോജിപ്പിച്ച് 5 മിനിറ്റ് വച്ചശേഷം മുഖത്ത് പുരട്ടാം. ഇത് മികച്ചൊരു ഫേസ് സ്ക്രബ്ബായും മാസ്കായും പ്രവർത്തിക്കും.

ALSO READ: കാരണമില്ലാത്ത ഭയവും ഉത്കണ്ഠയും വരുന്നുണ്ടോ? വില്ലൻ വിറ്റാമിൻ B12 തന്നെ

കഞ്ഞിവെള്ളം

നമ്മൾ സാധാരണയായി നിസ്സാരമായി കാണുന്ന കഞ്ഞിവെള്ളമാണ് കൊറിയൻ സൗന്ദര്യ സംരക്ഷക വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ചർമ്മത്തിനും മുടിയ്ക്കും ഒരുപോലെ മികച്ച ഔഷധമാണിത്. കഞ്ഞിവെള്ളത്തിലേക്ക് അല്പം റോസ് വാട്ടർ കൂടി ചേർത്ത് കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ദിവസവും മുഖത്ത് ടോണറായി സ്പ്രേ ചെയ്യാം.

സൺടാൻ അകറ്റാനും കഞ്ഞിവെള്ളം ഉപകരിക്കും. കഞ്ഞിവെള്ളം ഐസ് ക്യൂബ് ട്രേയിലൊഴിച്ച് ഫ്രീസറിൽ വച്ച് കട്ടയാക്കുക. വെയിലേറ്റു മുഖം കരിവാളിച്ചു വരുമ്പോൾ ഈ ഐസ് ക്യൂബ് കൊണ്ട് മുഖത്ത് മെല്ലെ മസാജ് ചെയ്യാം.

കഞ്ഞിവെള്ളം, കറ്റാർവാഴ ജെൽ, വിറ്റാമിൻ A, ഒലിവ് ഓയിൽ എന്നിവ നന്നായി യോജിപ്പിച്ച് 20 മിനിറ്റ് മുഖത്തിട്ട ശേഷം കഴുകിക്കളയാം. അതുപോലെ, കഞ്ഞിവെള്ളം, തേൻ, കടലമാവ് എന്നിവ പേസ്റ്റ് രൂപത്തിലാക്കി 10 മിനിറ്റ് മുഖത്തിടുന്നതും ഗുണകരമാണ്.

ഓട്സ് പൊടിച്ചതിലേക്ക് പാലും കഞ്ഞിവെള്ളവും ചേർത്ത് കുഴമ്പാക്കി 20 മിനിറ്റ് മുഖത്ത് പുരട്ടാം.മുട്ടയുടെ വെള്ളയും കഞ്ഞിവെള്ളവും: കഞ്ഞിവെള്ളത്തിലേക്ക് ഒരു മുട്ടയുടെ വെള്ള ഒഴിച്ച് നന്നായി യോജിപ്പിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇതും നിങ്ങളുടെ ചർമ്മത്തെ തിളക്കമുള്ളതാക്കും.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

English Summary:

kitchen-based natural remedies inspired by Korean beauty practices to achieve a smooth, radiant glass skin appearance. Curd’s lactic acid can help remove dead skin cells and improve skin smoothness. Rice water is also highlighted as a traditional beauty ingredient that can be used as a facial toner and cooling treatment.

Follow Us