Remedy for Gray Hair: മുടി കറുപ്പിക്കാൻ ചിരട്ട കരി: എങ്ങനെ എപ്പോൾ ഉപയോ​ഗിക്കാം?

Natural Hair Darkening Tips: പ്രായമായവരെന്നോ ചെറുപ്പകാരെന്നോ വ്യത്യാസമില്ലാതെ മിക്കവരിലും ഇതൊരു വലിയ പ്രശ്നമാണ്. വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഡൈകളും ഹെയർ കളറുകളുമാണ് നരച്ച് മുടിയെ മറയ്ക്കാൻ പലരും ഉപയോ​ഗിക്കുന്നത്. ഇവ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും നമുക്ക് അറിയാം. 

Remedy for Gray Hair: മുടി കറുപ്പിക്കാൻ ചിരട്ട കരി: എങ്ങനെ എപ്പോൾ ഉപയോ​ഗിക്കാം?

പ്രതീകാത്മക ചിത്രം

Published: 

17 Nov 2026 | 12:25 PM

അകാല നര ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. പ്രായമായവരെന്നോ ചെറുപ്പകാരെന്നോ വ്യത്യാസമില്ലാതെ മിക്കവരിലും ഇതൊരു വലിയ പ്രശ്നമാണ്. വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഡൈകളും ഹെയർ കളറുകളുമാണ് നരച്ച് മുടിയെ മറയ്ക്കാൻ പലരും ഉപയോ​ഗിക്കുന്നത്. ഇവ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും നമുക്ക് അറിയാം. എന്നാൽ ഇതിനെല്ലാം പകരമായി നമ്മുടെ വീടുകളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പ്രകൃതിദത്ത പരിഹാരമാണ് ‘ചിരട്ട കരി’.

പണ്ടുകാലം മുതൽക്കേ നമ്മുടെ മുത്തശ്ശിമാർ മുടി കറുപ്പിക്കാനും കരുത്തുറ്റതാക്കാനും ഉപയോഗിച്ചിരുന്ന ഈ നാടൻ വിദ്യ എങ്ങനെ തയ്യാറാക്കാം, എപ്പോൾ ഉപയോഗിക്കാം എന്ന് നോക്കാിയാലോ. വീട്ടിൽ ദിവസവും വലിച്ചെറിയുന്നതും കത്തിച്ചുകളയുന്നതുമായ ചിരട്ടക്കരി മാത്രം മതി ഈ ഡൈ തയ്യാറാക്കാൻ. എങ്ങനെയെന്ന് നോക്കാം.

ALSO READ: പൈസ ചെലവില്ല, ക്രിസ്മസിന് ചിരട്ട മതി! 5 കിടിലൻ ഐഡിയകൾ ഇതാ…

ചിരട്ടക്കരി തയ്യാറാക്കാം

ഈ നാച്ചുറൽ ഡൈയിൽ പ്രധാന ചേരുവ ചിരട്ടക്കരിയാണ്. ആദ്യം തന്നെ ചിരട്ട കത്തിയ്ക്കുക പിന്നീട് അത് പൊടിയ്ക്കുക. ഈ പോടി ഒരു അരിപ്പ ഉപയോ​ഗിച്ച് അരിച്ചെടുക്കണം. ഇതാണ് ഈ കൂട്ടിലെ പ്രധാന ചേരുവയായി ഉപയോഗിയ്ക്കുന്നത്. ഇതിൽ ഇൻഡിക അഥവാ നീലയമരി പൊടി, ആവണക്കെണ്ണ, കാപ്പിപ്പൊടി എന്നിവയും ഉപയോഗിക്കാവുന്നതാണ്. സാധാരണ ഹെയർ ഡൈയിലെ പ്രധാന ചേരുവയായ ഹെന്ന ഇവിടെ ഉപയോഗിയ്ക്കുന്നില്ലെന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ഹെന്നയുടെ സ്ഥാനത്ത് ചിരക്കട്ടരിയാണ് പ്രധാനിയായി നിൽക്കുന്നത്.

ഇതു തയ്യാറാക്കാൻ അരിച്ചെടുത്ത ചിരട്ടക്കരിയിലേയ്ക്ക് അൽപം ഇൻഡിക പൗഡർ ചേർക്കുക. പിന്നീട് കാപ്പി തിളപ്പിച്ച് ഒരുവിധം കട്ടിയുള്ള പാനീയമാക്കി എടുക്കുക. ആവണക്കെണ്ണയും ചേർക്കുക. ഇവയെല്ലാം കൂടി നല്ലതു പോലെ ചേർത്തിളക്കണം. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടാവുന്നതാണ്. ഇത് പുരട്ടി ചുരുങ്ങിയത് ഒരു മണിക്കൂർ നേരമെങ്കിലും വയ്ക്കണം. പിന്നീട് സാധാരണ വെള്ളത്തിൽ കഴുകാം. ഷാംപൂ ഉപയോഗിയ്ക്കരുത്.

പിറ്റേന്നു മാത്രമേ ഷാംപൂ ഉപയോഗിച്ചു മുടി കഴുകാവൂ. ഇനി അന്നത്തെ ദിവസം തന്നെ ഷാംപൂ നിർബന്ധമെങ്കിൽ താളി ഉപയോഗിയ്ക്കാം. മറ്റൊരു കാര്യം എന്തെന്നാൽ കെമിക്കൽ ഡൈ പോലെ ഇത് ആദ്യത്തെ തവണ തന്നെ ഗുണം തരില്ല. എന്നാൽ ആഴ്ചയിൽ ഒരു തവണ വീതം മൂന്നു നാലു ആഴ്ചകളിൽ അടുപ്പിച്ചു ചെയ്താൽ മുടിയിലെ നര കറുപ്പായി മാറും.

രാസവസ്തുക്കളുടെ പാർശ്വഫലങ്ങളില്ലാതെ പ്രകൃതിദത്തമായി മുടി കറുക്കാൻ സഹായിക്കുന്നു എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. അതുപോലെ മുടിക്ക് നല്ല കറുപ്പും തിളക്കവും നൽകുന്നു. മുടി കൊഴിച്ചിൽ തടയാനും മുടി നന്നായി വളരാനും ഇത് സഹായിക്കും. അകാലനര ഒരു പ്രശ്നമായിട്ടുള്ളവർ തീർച്ചയായും ഇത് ഉപയോ​ഗിക്കേണ്ടതാണ്.

English Summary:

Say goodbye to chemical dyes, Learn how to make a natural DIY hair dye using coconut shell ash and coconut oil to reverse grey hair effectively.

Loading...
Unable to load recommendations.
Follow Us
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?