Sweet Potatoes: വെയിലേറ്റ് വാടിയ മുഖം ഇനി മിനുങ്ങും; മധുരക്കിഴങ്ങ് ഫേസ് മാസ്ക് ഉപയോഗിക്കൂ
Sweet Potatoes Skincare: വളരെ വിലകുറവിൽ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണമാണിത്. മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെത്തിയാൽ വിറ്റാമിൻ എ ആയി മാറുന്നു. വിലയേറിയ ആന്റി-ഏജിംഗ് ക്രീമുകളിൽ കാണപ്പെടുന്ന അതേ പദാർത്ഥമാണിത്.
മധുകിഴങ്ങ് ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. ചെറിയ മധുരമുള്ള ഇവ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി നിരവധി ഗുണങ്ങൾ നൽകുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കഴിക്കാനും അതുപോലെ ഫേസ്പാക്ക് തയ്യാറാക്കി മുഖത്ത് പുരട്ടാനും എല്ലാം മധുരക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്.
വളരെ വിലകുറവിൽ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണമാണിത്. മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെത്തിയാൽ വിറ്റാമിൻ എ ആയി മാറുന്നു. വിലയേറിയ ആന്റി-ഏജിംഗ് ക്രീമുകളിൽ കാണപ്പെടുന്ന അതേ പദാർത്ഥമാണിത്. ഇത് നിങ്ങളുടെ ചർമ്മത്തെ പുതുമയോടെ നിലനിർത്താനും, മിനുസപ്പെടുത്താനും, മുഖക്കുരുവിന് പോലും പരിഹാരം കാണാനും സഹായിക്കുന്നു.
സൂര്യപ്രകാശം, മലിനീകരണം, സമ്മർദ്ദം, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.
ഫേസ് മാസ്ക്ക്
ഒരു മധുരക്കിഴങ്ങ് (ചെറുത്) തിളപ്പിക്കുക, അത് തണുത്ത ശേഷം നന്നായി ഉടച്ചെടുക്കുക. ഒരു ടീസ്പൂൺ തേനും കുറച്ച് തുള്ളി നാരങ്ങാനീരും ചേർത്ത് ഇതിലേക്ക് യോജിപ്പിക്കുക. ശേഷം മുഖത്ത് പുരട്ടി 15-20 മിനിറ്റ് നേരം വയ്ക്കുക. പിന്നീട് കഴുകി കളയാം. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ മുഖത്ത് ജലാംശം നിലനിൽക്കുന്നു. കൂടാതെ തിളക്കമുള്ളതാക്കുകയും ചെയ്യും. ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ നിങ്ങളുടെ ചർമ്മത്തിന് അല്പം പരിചരണം ആവശ്യമാണെന്ന് തോന്നുമ്പോഴെല്ലാം ഈ മാസ്ക് ഉപയോഗിക്കാം.
സ്ക്രബ്
നന്നായി വേവിച്ച് ഉടച്ച മധുരകിഴങ്ങിലേക്ക് തൈരും ഓട്സും ചേർക്കുക. ശേഷം വൃത്തിയുള്ള മുഖത്ത് മൃദുവായ വൃത്താകൃതിയിൽ മസാജ് ചെയ്യുക. ഏകദേശം 10 മിനിറ്റ് നേരം വയ്ക്കുക, തുടർന്ന് കഴുകിക്കളയാം. നിങ്ങളുടെ ചർമ്മം വളരെ മൃദുവും പുതുമയുള്ളതുമായി അനുഭവപ്പെടും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുക.