AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aranmula Vallasadhya : മങ്ങാട്ട് ഭട്ടതിരിയും എഴുപതോളം കറികളും… ആറന്മുള വള്ളസദ്യ തുടങ്ങിയത് ഇങ്ങനെ

The story behind Aranmula Vallasadya: മങ്ങാട്ട് ഭട്ടതിരി അർപ്പിച്ച ഈ സദ്യയാണ് പിന്നീട് ആറന്മുള വള്ളസദ്യയായി മാറിയത്. ഭക്തർ തങ്ങളുടെ ഇഷ്ടദേവന് നേർച്ചയായി വള്ളസദ്യ നടത്തുകയും പള്ളിയോടങ്ങളിൽ എത്തുന്നവരെ ഭഗവാനായി കണ്ട് ആദരവോടെ സദ്യ വിളമ്പുകയും ചെയ്യും.

Aranmula Vallasadhya : മങ്ങാട്ട് ഭട്ടതിരിയും എഴുപതോളം കറികളും… ആറന്മുള വള്ളസദ്യ തുടങ്ങിയത് ഇങ്ങനെ
Valla SadyaImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 09 Jul 2025 11:20 AM

ആറന്മുള: കേരളത്തിന്റെ തനത് പൈതൃകവും ആചാരവും വിളിച്ചോതുന്ന ഒന്നാണ് ആറന്മുള വള്ളസദ്യ. വിശ്വാസത്തിന്റെയും രുചിയുടെയും ഈ മഹോത്സവത്തിന് പിന്നിൽ മങ്ങാട്ട് ഭട്ടതിരിയും ഒപ്പം 70ലേറെ കറികളുടെ രുചിക്കൂട്ടും ചേർന്ന ഒരു െഎതിഹ്യമുണ്ട്.

 

ആ കഥ ഇങ്ങനെ

 

പണ്ടുകാലത്ത് ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്ന മങ്ങാട്ടു ഭട്ടതിരി തിരുവോണനാളിൽ ഒരു ബ്രാഹ്മണന് സദ്യയൂട്ടി അയക്കുന്ന പതിവുണ്ടായിരുന്നു . ഇതു വർഷങ്ങളോളം മുടങ്ങാതെ തുടർന്നു. എന്നാൽ ചിങ്ങമാനത്തിലെ തിരുവോണത്തിന് ഒരിക്കൽ ആരെയും അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. കാത്തിരുന്ന ഭട്ടതിരിക്കു മുന്നിൽ ഒരു കുട്ടി എത്തി ഭക്ഷണം കഴിച്ചു. രാത്രി ഉറങ്ങാൻ കിടന്ന ഭട്ടതിരിക്ക് സ്വപ്നദർശനം ഉണ്ടായി.

ആറന്മുള ക്ഷേത്രത്തിലേക്ക് എല്ലാ വർഷവും സദ്യയ്ക്കുള്ള വിഭവം എത്തിക്കണം എന്ന്. ഇതൊരു നിർദ്ദേശം ആയി കണക്കാക്കിയ അദ്ദേഹം ഉത്രാടത്തിന് ആറന്മുളയ്ക്ക് പുറപ്പെട്ടു. തുടർന്ന് അവിടെയെത്തി വിഭവസമൃദ്ധമായ ഒരു സദ്യ ഒരുക്കി. തന്റെ പറമ്പിൽ വിളഞ്ഞ കാർഷിക വിഭവങ്ങൾ മുഴുവൻ ഉപയോഗിച്ച് വിവിധതരം കറികൾ ഒരുക്കി .

ഏകദേശം 70 കൂട്ടത്തോളം കറികൾ ഉണ്ടായിരുന്നു ഇത് എന്നാണ് ഐതിഹ്യം.
മങ്ങാട്ട് ഭട്ടതിരി അർപ്പിച്ച ഈ സദ്യയാണ് പിന്നീട് ആറന്മുള വള്ളസദ്യയായി മാറിയത്. ഭക്തർ തങ്ങളുടെ ഇഷ്ടദേവന് നേർച്ചയായി വള്ളസദ്യ നടത്തുകയും പള്ളിയോടങ്ങളിൽ എത്തുന്നവരെ ഭഗവാനായി കണ്ട് ആദരവോടെ സദ്യ വിളമ്പുകയും ചെയ്യും. ഓരോ വെള്ളയും അർപ്പണബോധത്തെയും കറികളുടെയും ഓർമിപ്പിക്കുന്നു.

Also read –അവനൊരു ചാന്തുപൊട്ടാണ്… കണ്ടില്ലേ മൈലാഞ്ചി കയ്യിൽ, കൂക്കിവിളി വേണ്ട, ഇതാണ് പുതിയ ട്രെൻഡ്

വള്ളസദ്യയുടെ ഒരുക്കങ്ങൾ

 

മധ്യതിരുവിതാംകൂറിന്റെ തനത് രുചി പെരുമയും വിശ്വാസവും ഒത്തുചേരുന്ന വള്ളസദ്യ തിരുവോണ തോണിക്ക് അകമ്പടിയായി എത്തുന്ന പള്ളിയോടക്കാർക്ക് ആണ് വിളമ്പുന്നത്. ഒരു ദിവസം വഴിപാടായി നടത്തുന്ന ഈ സദ്യക്ക് പിന്നിൽ ചിട്ടയായ ആചാരങ്ങൾ ഉണ്ട്. വള്ള വഴിപാട് സമർപ്പിച്ചാൽ പള്ളിയുടെ കരയിൽ നിന്ന് അനുവാദം വാങ്ങിയ ശേഷമാണ് സദ്യക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത്. വഴിപാടുകൾ നടത്തുന്ന ഭക്തൻ അന്ന് രാവിലെ ആറന്മുള ക്ഷേത്രത്തിൽ എത്തി കൊടിമറിച്ചിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.

ദേവനും ഒരു പള്ളിയോടത്തിൽ ഉണ്ട് എന്ന് സങ്കല്പത്തിലാണ് സദ്യ നടത്തുക. ശ്രീകോവിലിൽ നിന്ന് പൂജിച്ചു നൽകുന്ന മാലയും വെറ്റിലയും പാക്കുമായി ഭക്തർ അത് പള്ളിയോടെ കടവിൽ എത്തി പള്ളിയോടത്തിൽ ക്ഷേത്രത്തിലേക്ക് യാത്രയാക്കുന്നു. വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിലെത്തുന്ന പള്ളിയോടങ്ങളെ അഷ്ടമംഗല്യം താലപ്പൊലി മുത്തുക്കുട വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ സ്വീകരിക്കും. വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിലെത്തുന്ന പള്ളിയോടക്കാർ കൊടിമരച്ചുവട്ടിൽ എത്തിച്ചേരും. ഈ ചടങ്ങുകൾക്ക് എല്ലാം ശേഷം വള്ളക്കാർക്ക് ഊട്ടുപുരയിൽ വിഭവസമൃദ്ധമായ സദ്യ നൽകും