AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ice Cream Lovers: നട്ടുച്ചക്ക്… കത്തി നിൽക്കുന്ന വെയിലത്ത് ഐസ്ക്രീം കഴിക്കുമ്പോൾ ശ്രദ്ധിക്കുക

Potential Health Risks of ice cream consumption: അനിയന്ത്രിതമായ ഐസ്ക്രീം ഉപയോഗം പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ ചൂടുകാലത്ത് ഐസ്ക്രീം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Ice Cream Lovers:  നട്ടുച്ചക്ക്… കത്തി നിൽക്കുന്ന വെയിലത്ത്  ഐസ്ക്രീം കഴിക്കുമ്പോൾ ശ്രദ്ധിക്കുക
Ice CreamImage Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 10 Sep 2025 21:52 PM

ഐസ്ക്രീമിന്റെ നിറവും, മണവും, രുചിയും നമ്മെ ആകർഷിക്കാറുണ്ട്. എന്നാൽ, ആരോഗ്യത്തിന് ഹാനികരമാകുന്ന പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അനിയന്ത്രിതമായ ഐസ്ക്രീം ഉപയോഗം പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ ചൂടുകാലത്ത് ഐസ്ക്രീം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഏത് സമയത്ത് കഴിക്കണം?

 

ഐസ്ക്രീം കഴിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം ഉച്ചയ്ക്ക് മുൻപാണ്. ഉച്ചയ്ക്കു ശേഷം, പ്രത്യേകിച്ച് വിയർത്ത് ക്ഷീണിച്ചിരിക്കുമ്പോൾ ഐസ്ക്രീം കഴിക്കുന്നത് തൊണ്ടവേദന, പനി, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകും. അത്താഴശേഷം ഐസ്ക്രീം കഴിക്കുന്നത് ഒഴിവാക്കണം. കാരണം, ഉറങ്ങുമ്പോൾ ശരീരം പ്രവർത്തനരഹിതമാവുകയും കൊഴുപ്പ് അടിഞ്ഞുകൂടി പൊണ്ണത്തടിക്ക് കാരണമാവുകയും ചെയ്യും.

 

എത്ര കഴിക്കണം?

 

ഒരു ദിവസം ഒരു വ്യക്തിക്ക് ആവശ്യമായ പഞ്ചസാരയുടെ അളവ് 25 ഗ്രാം മാത്രമാണ് (ഏകദേശം 5 ടീസ്പൂൺ). എന്നാൽ, ഒരു കപ്പ് ഐസ്ക്രീമിൽ മാത്രം 4-5 ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ അധിക കൊഴുപ്പായി മാറാൻ സാധ്യതയുണ്ട്. ആഴ്ചയിൽ രണ്ട് കപ്പിൽ കൂടുതൽ ഐസ്ക്രീം കഴിക്കരുതെന്ന് ആരോഗ്യവിദഗ്ദ്ധർ നിർദേശിക്കുന്നു.

 

എങ്ങനെ കഴിക്കണം?

 

വളരെ തണുപ്പുള്ള ഐസ്ക്രീം ചവച്ചരച്ച് കഴിക്കുന്നത് പല്ലുകൾക്ക് ദോഷകരമാണ്. ഇത് സാവധാനം നുണഞ്ഞ് കഴിക്കുന്നതാണ് ഉചിതം. മൈനസ് 27 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കുന്ന ഐസ്ക്രീം കഴിച്ച ഉടൻ ചൂടുവെള്ളം കുടിക്കുന്നത് നല്ലതല്ല. ഇത് ശരീരത്തിന് ദോഷകരമാവുമെന്നും വിദഗ്ദ്ധർ പറയുന്നു.

 

ഏത് തരം ഐസ്ക്രീം തിരഞ്ഞെടുക്കണം?

 

വിലകുറഞ്ഞതും കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും അധികമായി ചേർത്തതുമായ ഐസ്ക്രീമുകൾ ഒഴിവാക്കണം. അംഗീകൃത ബ്രാൻഡുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ആരോഗ്യ ഗുണങ്ങൾക്കായി, ഐസ്ക്രീമിനൊപ്പം പഴങ്ങൾ ചേർത്ത് ഫ്രൂട്ട് സാലഡ് പോലെ കഴിക്കുന്നത് നല്ലതാണ്.