International Yoga Day 2025: ഗർഭകാലത്ത് മാനസിക സമ്മർദ്ദവും മൂഡ്സ്വിങ്സുമുണ്ടോ? ഈ രീതിയിൽ യോഗ പരിശീലിച്ചു നോക്കൂ
Prenatal yoga Benefits: "സ്കാനുകൾക്കും ഭക്ഷണക്രമങ്ങൾക്കും നൽകുന്ന അതേ പ്രാധാന്യം മാനസികാരോഗ്യത്തിനും നൽകണം," ഗൈനക്കോളജിസ്റ്റുകൾ പറയുന്നു.

കൊച്ചി: ഗർഭകാലം സന്തോഷകരമായ ഒരനുഭവമാണെങ്കിലും, പല സ്ത്രീകളും ഈ സമയത്ത് ഉത്കണ്ഠ, മാനസികാവസ്ഥാ മാറ്റങ്ങൾ, വിഷാദ ചിന്തകൾ തുടങ്ങിയ വൈകാരിക വെല്ലുവിളികളിലൂടെ കടന്നുപോകാറുണ്ട്. ഇത് കേവലം ഹോർമോൺ മാറ്റങ്ങളായി മാത്രം കാണാതെ, ശാരീരിക ആരോഗ്യത്തിന് തുല്യമായ പ്രാധാന്യം മാനസികാരോഗ്യത്തിനും നൽകേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. 2025-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി, ഗർഭകാലത്ത് മാനസികാരോഗ്യത്തിന് പ്രസവകാല യോഗയുടെ പ്രാധാന്യം ചർച്ചയാവുകയാണ്.
“സ്കാനുകൾക്കും ഭക്ഷണക്രമങ്ങൾക്കും നൽകുന്ന അതേ പ്രാധാന്യം മാനസികാരോഗ്യത്തിനും നൽകണം,” ഗൈനക്കോളജിസ്റ്റുകൾ പറയുന്നു. “ശാന്തയും സന്തോഷവതിയുമായ ഒരമ്മയ്ക്ക് ആരോഗ്യമുള്ള ഗർഭകാലവും മികച്ച പ്രസവാനുഭവവും ഉറപ്പാക്കാൻ കഴിയും.” ഗർഭകാലത്ത് ഉത്കണ്ഠയും മാനസിക പിരിമുറുക്കവും അനുഭവിക്കുന്നവർക്ക് പ്രസവകാല യോഗ മികച്ചൊരു പരിഹാരമാർഗ്ഗമാണ്.
അധികം ബുദ്ധിമൂട്ടില്ലാത്ത വ്യായാമ മുറകൾ, പ്രാണായാമം, ധ്യാനം, മൈൻഡ്ഫുൾനെസ് എന്നിവ സമന്വയിപ്പിക്കുന്ന ഈ പുരാതന പരിശീലനം, ഗർഭിണികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും വൈകാരിക പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ഗർഭകാലത്തെ ഹോർമോൺ വ്യതിയാനങ്ങളും മാനസികാരോഗ്യവും
ഗർഭകാലത്ത് ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വർദ്ധനവും മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയവയും ന്യൂറോട്രാൻസ്മിറ്ററുകളെ ബാധിക്കുന്നു. ഇത് മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ, ഉത്കണ്ഠ, ദേഷ്യം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാവാം. ഈ മാറ്റങ്ങൾ സാധാരണമാണെങ്കിലും, ഇവയെ അവഗണിക്കരുത്.
Also read – ഭൂമിയിൽ ഏറ്റവും കൂടുതൽ ജോലിഭാരം അനുഭവിക്കുന്നത് ഇന്ത്യക്കാരാണ്, വൈറലായി യൂട്യൂബറുടെ വാക്കുകൾ
ഗർഭകാല യോഗയുടെ പ്രധാന ഗുണങ്ങൾ
ശാന്തമായ മനസ്സിന് ശ്വസന വ്യായാമങ്ങൾ : പ്രാണായാമങ്ങൾ പോലെയുള്ളവ പാരാസിംപതെറ്റിക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. ഇത് ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വൈകാരിക നിയന്ത്രണം വർദ്ധിപ്പിക്കാനും ഇത് സഹായകമാണ്. “ഉറങ്ങുന്നതിന് മുൻപുള്ള ലളിതമായ ആഴത്തിലുള്ള ശ്വാസമെടുക്കൽ നാഡീവ്യവസ്ഥയെ ശാന്തമാക്കാനും ഉറങ്ങാനും സഹായിക്കും,”
പ്രസവകാല വിഷാദം തടയുന്നു: ഏഴ് സ്ത്രീകളിൽ ഒരാളെ ബാധിക്കുന്ന പ്രസവകാല വിഷാദം പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. ഇത് ഗർഭത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ ആരംഭിക്കാം. യോഗ പരിശീലനം ഇത് തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ്.
ഗർഭിണികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രസവകാല യോഗ ഏറെ പ്രയോജനകരമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.