AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Indoor Plants: പാറ്റ ശല്യത്തിന് മരുന്നടിക്കേണ്ട, ഈ ചെടികൾ വീടിനുള്ളിൽ വച്ചാൽ മതി

Indoor Plants That Repel Cockroaches: പാറ്റയെ തുരത്താൻ പലപ്പോഴും നമ്മൾ വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ സ്പ്രേകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ നമ്മുടെ വീടിന്റെ ഭംഗി കൂട്ടുന്നതിനൊപ്പം പാറ്റകളെ പ്രകൃതിദത്തമായി ഓടിക്കാൻ സഹായിക്കുന്ന ചില ഇൻഡോർ ചെടികളുണ്ട്. വീട്ടിൽ വളർത്താൻ പറ്റിയ ആ ചെടികൾ ഏതൊക്കെയാണെന്ന് നോക്കിയാലോ....

Indoor Plants: പാറ്റ ശല്യത്തിന് മരുന്നടിക്കേണ്ട, ഈ ചെടികൾ വീടിനുള്ളിൽ വച്ചാൽ മതി
പ്രതീകാത്മക ചിത്രംImage Credit source: Azri Suratmin/Moment/Getty Images
Nithya Vinu
Nithya Vinu | Published: 09 Jul 2026 | 02:08 PM

വീടുകളിൽ ഏറ്റവും കൂടുതൽ ശല്യമുണ്ടാക്കുന്ന ഒന്നാണ് പാറ്റകൾ. അടുക്കളയിലും മുറികളിലും പാറ്റകൾ പെരുകുന്നത് വീടിന്റെ വൃത്തിയെയും കുടുംബാംഗങ്ങളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാറുണ്ട്. ഇവയെ തുരത്താൻ പലപ്പോഴും നമ്മൾ വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ സ്പ്രേകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ നമ്മുടെ വീടിന്റെ ഭംഗി കൂട്ടുന്നതിനൊപ്പം പാറ്റകളെ പ്രകൃതിദത്തമായി ഓടിക്കാൻ സഹായിക്കുന്ന ചില ഇൻഡോർ ചെടികളുണ്ട്. പാറ്റകൾക്ക് ഒട്ടും സഹിക്കാനാകാത്ത കടുപ്പമേറിയ മണമുള്ള, വീട്ടിൽ വളർത്താൻ പറ്റിയ ആ ചെടികൾ ഏതൊക്കെയാണെന്ന് നോക്കിയാലോ….

പുതിന

പുതിനയിലയുടെ ശക്തമായതും ഉന്മേഷദായകവുമായ മണം മനുഷ്യർക്ക് പ്രിയപ്പെട്ടതാണെങ്കിലും പാറ്റകൾക്ക് ഇത് ഒട്ടും ഇഷ്ടമല്ല. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന അരോമാറ്റിക് ഘടകങ്ങൾ പാറ്റകളെ വീട്ടുപടിക്കൽ പോലും അടുപ്പിക്കില്ല. അടുക്കളയിലോ ജനൽപ്പാളികളിലോ ഇത് വളർത്തുന്നത് പാറ്റകളെ അകറ്റാൻ വളരെ നല്ലതാണ്.

ലെമൺഗ്രാസ് / ഇഞ്ചിപ്പുല്ല്

ഇഞ്ചിപ്പുല്ലിൽ ഉയർന്ന അളവിൽ ‘സിട്രോനെല്ല’ (Citronella) അടങ്ങിയിട്ടുണ്ട്. കൊതുകുകളെയും പാറ്റകളെയും മറ്റ് പ്രാണികളെയും അകറ്റി നിർത്താൻ ഇതിന്റെ സുഗന്ധത്തിന് പ്രത്യേക കഴിവുണ്ട്. മികച്ച ഒരു പ്രകൃതിദത്ത കീടനാശിനിയായി ഇത് പ്രവർത്തിക്കുന്നു.

കാറ്റ്‌നിപ്പ്

പൂച്ചകൾക്ക് ഏറെ പ്രിയപ്പെട്ട ഈ ചെടിയിൽ ‘നെപെറ്റാലാക്ടോൺ’ (Nepetalactone) എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. പ്രാണികളെ അകറ്റാൻ വിപണിയിൽ ലഭിക്കുന്ന കെമിക്കലുകളേക്കാൾ പത്തിരട്ടി ഫലപ്രദമാണ് കാറ്റ്‌നിപ്പ് ചെടിയെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പാറ്റകളെ തുരത്താൻ ഇത് വീട്ടിൽ വളർത്താം.

ALSO READ: പൊന്മുടിയിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ; റൂട്ടുകൾ ഇങ്ങനെ, സമയം ടിക്കറ്റ് നിരക്ക്.

 ലാവെൻഡർ

മനോഹരമായ പൂക്കളും സുഗന്ധവുമുള്ള ലാവെൻഡർ വീടിന് ഭംഗി കൂട്ടാൻ മാത്രമല്ല, പ്രാണികളെ അകറ്റാനും ഉത്തമമാണ്. ഇതിന്റെ സുഗന്ധം പാറ്റകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. കിടപ്പുമുറികളിലോ ലിവിംഗ് റൂമിലോ ഇത് വെക്കുന്നത് വഴി പാറ്റ ശല്യം ഒരു പരിധി വരെ കുറയ്ക്കാം.

റോസ്മേരി

പാചകത്തിന് ഉപയോഗിക്കുന്ന റോസ്മേരി ഒരു മികച്ച ഇൻഡോർ പ്ലാന്റ് കൂടിയാണ്. ഇതിന്റെ ഇലകളുടെ ശക്തമായ മണം പാറ്റകളെ വീട്ടിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കും. കുറഞ്ഞ പരിചരണവും കുറഞ്ഞ വെള്ളവും മാത്രം ആവശ്യമുള്ള ഒരു ചെടിയാണിത്.

സെവന്തി

സെവന്തിപ്പൂക്കളിൽ ‘പൈറെത്രിൻ’ (Pyrethrin) എന്ന സ്വാഭാവിക സംയുക്തം അടങ്ങിയിട്ടുണ്ട്. വിപണിയിൽ ലഭിക്കുന്ന പല കീടനാശിനികളിലും ഈ ഘടകം ഉപയോഗിക്കാറുണ്ട്. പാറ്റകൾ, ഉറുമ്പുകൾ, മറ്റ് പ്രാണികൾ എന്നിവയെല്ലാം ഈ ചെടിയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറും.

വയനയില

നമ്മൾ കറികളിൽ ഉപയോഗിക്കുന്ന വയനയിലയുടെ മണം പാറ്റകൾക്ക് ഒട്ടും സഹിക്കാനാകില്ല. ഈ ചെടി അടുക്കളയിൽ വളർത്തുന്നതോ അല്ലെങ്കിൽ ഇതിന്റെ ഉണങ്ങിയ ഇലകൾ പൊടിച്ച് പാറ്റകൾ വരാൻ സാധ്യതയുള്ള കോണുകളിൽ തൂകുന്നതോ പാറ്റകളെ പൂർണ്ണമായും അകറ്റാൻ സഹായിക്കും

Follow Us