AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Health Tips: പക്ഷിപ്പനിയുള്ളപ്പോൾ മുട്ട കഴിക്കാമോ? എങ്ങനെ സുരക്ഷിതരായിരിക്കാം; വിദഗ്ദ്ധർ പറയുന്നു

Eat Eggs During Bird Flu: പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ മുട്ടയും ഇറച്ചിയും കഴിക്കാമോ എന്നതിനെക്കുറിച്ച് പലർക്കും ഒരപാട് ആശങ്കകളുണ്ട്. രോ​ഗം മനുഷ്യരിലേക്ക് പടരുമോ ജീവന് ആപത്താണോ എന്നിങ്ങനെ പല ചോദ്യങ്ങളാണ് ഉയരുന്നത്. പ്രത്യേകിച്ച് ചൂടുകാലം കൂടെയായ ഈ സമയത്ത്, അതിനാൽ കൃത്യമായ സുരക്ഷയോടെ ഭക്ഷണം പാകം ചെയ്താൽ മുട്ടയും ഇറച്ചിയുമൊക്കെ ധാര്യമായി കഴിക്കാവുന്നതാണ്.

Health Tips: പക്ഷിപ്പനിയുള്ളപ്പോൾ മുട്ട കഴിക്കാമോ? എങ്ങനെ സുരക്ഷിതരായിരിക്കാം; വിദഗ്ദ്ധർ പറയുന്നു
Eat Eggs During Bird FluImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 29 Mar 2026 | 11:48 AM

രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും വിവിധ ഭാ​ഗങ്ങളിലായി പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ മുട്ടയും ഇറച്ചിയും കഴിക്കാമോ എന്നതിനെക്കുറിച്ച് പലർക്കും ഒരപാട് ആശങ്കകളുണ്ട്. രോ​ഗം മനുഷ്യരിലേക്ക് പടരുമോ ജീവന് ആപത്താണോ എന്നിങ്ങനെ പല ചോദ്യങ്ങളാണ് ഉയരുന്നത്. പ്രത്യേകിച്ച് ചൂടുകാലം കൂടെയായ ഈ സമയത്ത്, അതിനാൽ കൃത്യമായ സുരക്ഷയോടെ ഭക്ഷണം പാകം ചെയ്താൽ മുട്ടയും ഇറച്ചിയുമൊക്കെ ധാര്യമായി കഴിക്കാവുന്നതാണ്. പക്ഷിപ്പനി കാലത്ത് മുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിദ​ഗ്ധർ നൽകുന്ന നിർദ്ദേശങ്ങളും എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

ALSO READ; ഫ്രിഡ്ജുണ്ടെങ്കിലും പാൽ കേടാകുന്നുണ്ടോ? വേനൽലിൽ പാൽ ഫ്രഷ് ആയി സൂക്ഷിക്കാൻ ഇതാ വിദ്യ

പച്ച മുട്ടയും ഒഴിവാക്കുക

ചിലരെങ്കിലും പച്ച മുട്ടയോ പകുതി വേവിച്ച മുട്ടയോ കഴിക്കാൻ താല്പര്യപ്പെടുന്നവരാണ്. പക്ഷിപ്പനി പടരുന്ന ഈ സമയത്ത് ബുൾസ് ഐ, പകുതി വേവിച്ച മുട്ട എന്നിവ പൂർണ്ണമായും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും നന്നായി വേകുന്നത് വരെ പാകം ചെയ്യേണ്ടത് ഇപ്പോൾ വളരെ അത്യാവശ്യമാണ്. നന്നായി വേകുമ്പോൾ തന്നെ അതിലെ ബാക്ടീരിയകളും മറ്റ് അണുക്കളും നശിച്ചുപോകും. അതിനാൽ സുരക്ഷിതമായി കഴിക്കാൻ സാധിക്കും.

താപനില ശ്രദ്ധിക്കുക

ചിക്കനായാലും മുട്ടയായാലും അതിൻ്റെ എല്ലാ ഭാഗത്തും ചുരുങ്ങിയത് 70 ഡിഗ്രി സെൽഷ്യസ് ചൂട് എത്തുകയാണെങ്കിൽ പക്ഷിപ്പനി വൈറസുകളെ നശിപ്പിക്കാനാകും. മുട്ട പുഴുങ്ങുമ്പോഴോ ഓംലെറ്റ് തയ്യാറാക്കുമ്പോഴോ നന്നായി വെന്തെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കഴിക്കുക. ഹോട്ടലുകളിൽ നിന്നും തട്ടുകടയിൽ നിന്നും ഇത്തരത്തിൽ മുട്ട കഴിക്കുമ്പോൾ അവ നന്നായിട്ട് വെന്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.

മുട്ട കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

മുട്ട തൊട്ടതിനുശേഷം കൈകൾ സോപ്പിട്ട് നന്നായി കഴുകാൻ മറക്കരുത്. കാരണം അതിന് മുകളിലുള്ള അഴുക്കിൽ വൈറസുകൾ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ്. മുട്ടയുടെ തോടിൽ കാഷ്ഠമോ മറ്റ് അഴുക്കുകളോ ഉണ്ടെങ്കിൽ അവ പൂർണമായും വൃത്തിയാക്കിയ ശേഷം മാത്രം ഉപയോ​ഗിക്കുക. മുട്ട വെക്കാൻ ഉപയോഗിച്ച പാത്രങ്ങളും മുട്ട പൊട്ടിച്ച സ്പൂണോ കത്തിയോ എന്തുമാകട്ടെ അവയെല്ലാം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകി വേണം വീണ്ടും ഉപയോ​ഗിക്കാൻ.

അതുപോലെ തന്നെ പച്ചമുട്ട വെക്കുന്ന പാത്രത്തിലോ സ്ഥലത്തോ മറ്റ് ഭക്ഷണസാധനങ്ങൾ വെക്കരുത്. മുട്ട പൊട്ടിക്കുമ്പോൾ തെറിക്കുന്ന ഉള്ളിൽ നിന്ന് അതിൻ്റെ വെള്ള പുറത്തേക്ക് തെറിക്കാതെ ശ്രദ്ധിക്കണം. അവ മറ്റ് ഭക്ഷണങ്ങളിൽ കലരാതെ നോക്കണം. മയോണൈസ്, പുഡിംഗ്, തിറാമിസു തുടങ്ങിയ പച്ചമുട്ട ചേർത്ത് തയ്യാറാക്കുന്ന വിഭവങ്ങൾ പക്ഷിപ്പനി കാലത്ത് കഴിവതും ഒഴിവാക്കുക. കാരണം ഇവ ആരോ​ഗ്യത്തിന് ​ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

 

 

 

Follow Us