Jaggery: പഞ്ചസാരയ്ക്ക് പകരം ശർക്കര; ഗുണമോ ദോഷമോ? ശരീരത്തിന് സംഭവിക്കുന്നത് ഇത്….

Health Benefits of Jaggery: ശർക്കരയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Jaggery: പഞ്ചസാരയ്ക്ക് പകരം ശർക്കര; ഗുണമോ ദോഷമോ? ശരീരത്തിന് സംഭവിക്കുന്നത് ഇത്....

പ്രതീകാത്മക ചിത്രം

Published: 

23 Nov 2025 15:26 PM

ശരീരത്തിന്റെ ആരോ​ഗ്യത്തിനായി പഞ്ചസാരയുടെ അമിത ഉപയോ​ഗം കുറയ്ക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഇന്ന് പലരും പഞ്ചസാരയ്ക്ക് പകരമായി ശർക്കര ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ഇത് ആരോ​ഗ്യത്തിന് നല്ലതാണോ, ദോഷകരമാണോ? ശർക്കര ഉപയോ​ഗിക്കുന്നതിലൂടെ ശരീരത്തിന് എന്ത് മാറ്റം സംഭവിക്കുമെന്ന് പരിശോധിക്കാം…

 

ശർക്കരയുടെ ആരോഗ്യഗുണങ്ങൾ

 

പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി, ശർക്കരയിൽ ധാരാളം പോഷകങ്ങളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയാൽ സമ്പന്നമാണ് ശര്‍ക്കര. പഞ്ചസാരയിൽ കലോറി മാത്രമാണുള്ളത്.

അതുപോലെ ഭക്ഷണം കഴിച്ച ശേഷം ഒരു ചെറിയ കഷ്ണം ശർക്കര കഴിക്കുന്നത് ദഹനത്തിന് സഹായിക്കുമെന്ന് പറയാറുണ്ട്. ഇത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും മലബന്ധം, അസിഡിറ്റി എന്നിവ തടയുകയും ചെയ്യുന്നു.

ശർക്കരയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മഞ്ഞൾ, തുളസി എന്നിവയ്ക്കൊപ്പം ശർക്കര ചേർത്ത് കഴിക്കുന്നത് ജലദോഷം, ചുമ എന്നിവയ്ക്ക് ആശ്വാസം നൽകും.

അന്തരീക്ഷ മലിനീകരണം മൂലം ശ്വാസകോശത്തിലുണ്ടാകുന്ന പൊടിയും മറ്റും നീക്കം ചെയ്യാൻ ശർക്കര സഹായിക്കും. ശ്വസനവ്യവസ്ഥയെ ശുദ്ധീകരിക്കാൻ ഇതിന് കഴിവുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ALSO READ: കോട്ടയത്തെ കുടംപുളിയിട്ട മീൻകറി മുതൽ കോഴിക്കോട്ടെ മുളകിട്ട മീൻകറി വരെ; ആരെയും അമ്പരപ്പിക്കും ഈ വൈവിധ്യങ്ങൾ

ഇരുമ്പിന്റെ അംശം ധാരാളമുള്ളതിനാൽ, വിളർച്ച ഉള്ളവർക്ക് ശർക്കര മികച്ചതാണ്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. അതുപോലെ പൊട്ടാസ്യം ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

പഞ്ചസാര കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് കൂടുകയും പിന്നീട് പെട്ടെന്ന് താഴുകയും ചെയ്യുന്നു. എന്നാൽ ശർക്കര സാവധാനത്തിലാണ് ദഹിക്കുന്നത്. അതിനാൽ ദീർഘനേരത്തേക്ക് ഒരേപോലെയുള്ള ഊർജ്ജം നൽകാൻ ഇവയ്ക്ക് കഴിയും.

ശർക്കരയിലെ മഗ്നീഷ്യം പേശികളുടെ വിശ്രമം, നാഡികളുടെ പ്രവർത്തനം, സമ്മർദ്ദ നിയന്ത്രണം എന്നിവയെ പിന്തുണയ്ക്കുന്നു. കൂടാതെ അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്ന കാൽസ്യം, ഫോസ്ഫറസ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.

 

ശ്രദ്ധിക്കുക…

 

പഞ്ചസാരയേക്കാൾ ഗുണകരമാണെങ്കിലും ശർക്കരയിലും കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ, പ്രമേഹ രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത് ഉപയോഗിക്കുക. മിതമായ അളവിൽ ഉപയോഗിച്ചാൽ ശർക്കര ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും