AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: കോളിഫ്ലവർ ഇനി പെട്ടെന്ന് കേടാവില്ല; എന്താണ് ചെയ്യേണ്ടത്?

Cauliflower Storage Tips: ചിക്കനും ബീഫുമൊക്കെ മാറി നിൽക്കുന്ന രുചിയിൽ കോളിഫ്ലവർ കൊണ്ട് വ്യത്യസ്ത തരം കറികൾ ഉണ്ടാക്കാൻ സാധിക്കും. പെട്ടെന്ന് കേടായി പോകുന്നുവെന്നതാണ് കോളിഫ്ലവർ വാങ്ങാൻ പലരും മടിക്കുന്നതിനുള്ള കാരണം. എന്നാൽ ശരിയായി സൂക്ഷിച്ചാൽ കോളിഫ്ലവർ ഫ്രഷായി രണ്ടാഴ്ച വരെ ഉപയോ​ഗിക്കാവുന്നതാണ്.

Kitchen Tips: കോളിഫ്ലവർ ഇനി പെട്ടെന്ന് കേടാവില്ല; എന്താണ് ചെയ്യേണ്ടത്?
Cauliflower Image Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 17 Dec 2025 12:18 PM

കോളിഫ്ലവർ വൃത്തിയാക്കാനും സൂക്ഷിക്കാനുമുള്ള മടി കാരണം പലരും അത് വാങ്ങാതിരിക്കാറുണ്ട്. നിരവധി പോഷകങ്ങളുടെ കലവറയാണ് കോളിഫ്ലവർ. ഗോപി മഞ്ചൂരിയൻ, ചില്ലി ഗോപി പോലുള്ള കോളിഫ്ലവർ വിഭവങ്ങൾക്ക് ആരാധകരും ഏറെയാണ്. ചിക്കനും ബീഫുമൊക്കെ മാറി നിൽക്കുന്ന രുചിയിൽ കോളിഫ്ലവർ കൊണ്ട് വ്യത്യസ്ത തരം കറികൾ ഉണ്ടാക്കാൻ സാധിക്കും. പെട്ടെന്ന് കേടായി പോകുന്നുവെന്നതാണ് കോളിഫ്ലവർ വാങ്ങാൻ പലരും മടിക്കുന്നതിനുള്ള കാരണം. എന്നാൽ ശരിയായി സൂക്ഷിച്ചാൽ കോളിഫ്ലവർ ഫ്രഷായി രണ്ടാഴ്ച വരെ ഉപയോ​ഗിക്കാവുന്നതാണ്.

കോളിഫ്ളവർ തിരഞ്ഞെടുമ്പോൾ: എല്ലാം കടകളിലും കോളിഫ്ലവർ ലഭ്യമാണ്. എന്നാൽ വാങ്ങുമ്പോൾ ഏറ്റവും നല്ലത് തന്നെ നോക്കി വാങ്ഹാൻ ശ്രമിക്കുക. ഉറച്ചതും, നന്നായി പായ്ക്ക ചെയ്തതും, നല്ല വെളുത്ത നിറമുള്ളതുമായ കോളിഫ്ളവർ എടുക്കുക. തവിട്ട് നിറത്തിലുള്ള പാടുകൾ, വാടിയ തണ്ടുകൾ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ദുർ​ഗന്ധം എന്നിവയുള്ള കോളിഫ്ളവർ ഒഴിവാക്കുക.

കഴുകാതെ സൂക്ഷിക്കുക: കോളിഫ്ലവറിൽ ഈർപ്പം നിലനിൽക്കുന്നത് പെട്ടെന്ന് കേടാകാൻ കാരണമാകും. ഫ്രിഡ്ജിൽ കയറ്റും മുമ്പ് കഴുകുന്നത് അവ പൂപ്പൽ വരാനും ദുർ​ഗന്ധത്തിനും കാരണമാകും. നിങ്ങൾ ആവശ്യമുള്ള എടുത്ത് പാചകം ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രം കഴുകുക.

Also Read: സ്ത്രീകൾ പതിവായി ഈന്തപ്പഴം കഴിക്കണം; കാരണം ഇതാണ്

പുറത്തെ ഇലകൾ: പുറം ഭാ​ഗത്ത് കാണപ്പെടുന്ന ഇലകൾ നീക്കം ചെയ്യുക. അല്ലെങ്കിൽ അവയിലെ കേടുപാടുകൾ കോളിഫ്ലവറിനെ ബാധിക്കാൻ കാരണമാകും.

പേപ്പർ ബാഗിൽ സൂക്ഷിക്കുക: പ്ലാസ്റ്റിക് ബാഗുകൾ ഈർപ്പം പിടിച്ചുനിർത്തുകയും അഴുകി പോകാൻ കാരണമാവുകയും ചെയ്യും. അതിനാൽ പേപ്പർ ബാ​ഗു​കൾ ഉപയോ​ഗിക്കുക. പേപ്പർ ബാഗുകൾ അധിക ഈർപ്പം ആഗിരണം ചെയ്യുകയും കോളിഫ്ലവർ ഏറെ കാലം സൂക്ഷിക്കുകയും ചെയ്യും. നിങ്ങളുടെ കൈവശം പ്ലാസ്റ്റിക് മാത്രമേയുള്ളൂവെങ്കിൽ, വായുസഞ്ചാരം ഉറപ്പാക്കാൻ അതിൽ ദ്വാരങ്ങൾ ഉണ്ടാക്കുക.

കിച്ചൺ ടവലിൽ പൊതിയുക: കോളിഫ്ളവർ കിച്ചൺ ടവലിൽ പൊതിയുക. കോട്ടൺ ടവൽ ഈർപ്പം വലിച്ചെടുക്കുകയും കോളിഫ്ലവർ തവിട്ടുനിറമാകുന്നത് തടയുകയും ചെയ്യുന്നു.

വേർതിരിക്കുന്നത്: നിങ്ങൾക്ക് ആവശ്യമുള്ളത്ര മാത്രം പൂക്കൾ വേർതിരിക്കുക. ബാക്കിയുള്ളവ അങ്ങനെതന്നെ സൂക്ഷിക്കാവുന്നതാണ്.

തണുത്ത വെള്ളം: പൂങ്കുലകൾ തവിട്ടുനിറമാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഒരു ടേബിൾസ്പൂൺ വിനാഗിരിയിൽ 4 കപ്പ് തണുത്ത വെള്ളം ചേർത്ത് മുക്കിവയ്ക്കുക. ഇത് അവയിലെ ബാക്ടീരിയകളെ കൊല്ലുന്നു. വീണ്ടും സൂക്ഷിക്കുന്നതിനുമുമ്പ് നന്നായി ഉണക്കാൻ ശ്രമിക്കുക.