Karkidakam 2026: മുരിങ്ങയില മാത്രമല്ല! കർക്കിടകത്തിൽ ഈ ഇലക്കറികളും വില്ലന്മാരാണ്; കാരണം അറിഞ്ഞുവച്ചോ
Leafy Vegetables to Avoid in Karkidakam: കർക്കിടകത്തിൽ ചില ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് ആപത്താകുമെന്നതും മറ്റൊരു സത്യമാണ്. മുരിങ്ങയിലയടക്കം ചില ഇലകൾ ഈ സമയത്ത് കഴിക്കാൻ പാടില്ലെന്നും അവ ആരോഗ്യത്തിന് ആപത്താണെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുരിങ്ങയില കൂടാതെ കർക്കിടകത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഇലക്കറികളെയും അതിന് പിന്നിലെ കാരണങ്ങളെയും കുറിച്ച് അറിയാം.

പ്രതീകാത്മക ചിത്രം
കർക്കിടക മാസത്തിൽ നമ്മുടെ ആരോഗ്യസംരക്ഷണത്തിനായി ഏറെ പ്രാധാന്യം നൽകേണ്ടതാണ്. ഇതിനായി ഔഷധ കഞ്ഞിയും ഇലക്കറികളും ഒപ്പം ആരോഗ്യ ചികിത്സയും ഈ മാസത്തിൽ നടത്തിവരാറുണ്ട്. എന്നാൽ ഇതേ കർക്കിടകത്തിൽ ചില ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് ആപത്താകുമെന്നതും മറ്റൊരു സത്യമാണ്. മുരിങ്ങയിലയടക്കം ചില ഇലകൾ ഈ സമയത്ത് കഴിക്കാൻ പാടില്ലെന്നും അവ ആരോഗ്യത്തിന് ആപത്താണെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുരിങ്ങയില കൂടാതെ കർക്കിടകത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഇലക്കറികളെയും അതിന് പിന്നിലെ കാരണങ്ങളെയും കുറിച്ച് അറിയാം.
ALSO READ: കർക്കടക മാസത്തിൽ മുരിങ്ങയില വില്ലനാകുമോ? ശാസ്ത്രം പറയുന്നത് ഇങ്ങനെ
മുരിങ്ങയില മാത്രമല്ല! കർക്കിടകത്തിൽ ഇതും കഴിക്കരുത്
കർക്കിടക മാസത്തിലെ കനത്ത മഴയും വെയിൽ കുറഞ്ഞ അന്തരീക്ഷവും നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ ഈ കാലയളവിൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത് എന്ന് പറയുന്നതുപോലെ തന്നെ ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കേണ്ട മറ്റ് ചില ഇലക്കറികൾ കൂടിയുണ്ട്. അവ ഏതെല്ലാമാണെന്നും ഒഴിവാക്കേണ്ടതിന്റെ കാരണങ്ങളും എന്തൊക്കെയെന്ന് നോക്കാം.
മുരിങ്ങയില
ആദ്യം തന്നെ മുരിങ്ങയിലയുടെ കാര്യം നോക്കാം. കർക്കിടകത്തിൽ മുരിങ്ങയിലയിൽ ഒരുതരം കയ്പ്പ് രസം കലരുമെന്നാണ് പണ്ടുമുതൽക്കെ പറയപ്പെടുന്നത്. മഴക്കാലത്ത് മുരിങ്ങമരം അന്തരീക്ഷത്തിലെയും മണ്ണിലെയും അമിത ഈർപ്പവും കാരണം ദുർബലമാവുകയും, അതിന്റെ ഇലകളിൽ ബാക്ടീരിയകളുടെയും പ്രാണികളുടെയും സാന്നിധ്യം കൂടുകയും ചെയ്യുമെന്നാണ് പറയുന്നത്. കൂടാതെ ഈ സമയത്ത് മുരിങ്ങയില ദഹിക്കാൻ വളരെ പ്രയാസമാണെന്നതും മറ്റൊരു കാരണമാണ്. ദഹിക്കാതെ വരുമ്പോൾ ഇത് വയറിളക്കത്തിനും ദഹനക്കേടിനും കാരണമാകും. അതിനാലാണ് ഇവ കഴിക്കരുതെന്ന പറയുന്നത്.
ചേമ്പില
കർക്കിടകത്തിൽ സാധാരണയായി പത്തിലക്കറികളിൽ ഉൾപ്പെടുത്താറുള്ള ഒന്നാണ് ചേമ്പില എങ്കിലും, കർക്കിടകത്തിലെ കനത്ത മഴ സമയത്ത് ഇത് അമിതമായി കഴിക്കുന്നത് നല്ലതല്ല. മഴക്കാലത്ത് ചേമ്പിലകളിൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ‘കാൽസ്യം ഓക്സലേറ്റ്’ ക്രിസ്റ്റലുകളുടെ അളവ് കൂടാൻ സാധ്യതയുണ്ട്. ഇത് കൃത്യമായി രീതിയിൽ വേവിച്ചില്ലെങ്കിൽ തൊണ്ടയിലും വയറ്റിലും അസ്വസ്ഥതകളും അലർജിയും ഉണ്ടാക്കാം. ദഹനശേഷി കുറഞ്ഞിരിക്കുന്ന ഈ സമയത്ത് ചേമ്പില ദഹിക്കാനും സമയമെടുക്കും.
ചീര ഇലകൾ
നമ്മൾ സാധാരണയായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചീര കർക്കിടകത്തിൽ അത്ര നല്ലതല്ലെന്നാണ് പറയപ്പെടുന്നത്. മഴക്കാലത്ത് ചീരയുടെ ഇലകളിലും തണ്ടിലും ഈർപ്പം തങ്ങിനിൽക്കുന്നത് വഴി കീടങ്ങളുടെയും പുഴുക്കളുടെയും മുട്ടകൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. കൂടാതെ ചീരയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ ദഹനവ്യവസ്ഥ കുഴപ്പത്തിലാക്കാനും ഗ്യാസ് ട്രബിൾ, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
ഇലക്കറികൾ കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ:
പത്തിലകൾ മാത്രം ഉപയോഗിക്കുക: തഴുതാമ, ചേമ്പ്, മത്തൻ, കുമ്പളം, തകര തുടങ്ങിയ കർക്കിടകത്തിൽ കഴിക്കാൻ പാടുള്ള ‘പത്തിലകൾ’ മാത്രം ആയുർവേദ പ്രകാരം ശരിയായ രീതിയിൽ കഴിക്കുക.
നന്നായി കഴുകുക: ഇലക്കറികൾ പാകം ചെയ്യുന്നതിന് മുൻപ് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളത്തിൽ കുറച്ചുസമയം മുക്കിവെച്ച് നന്നായി കഴുകി വൃത്തിയാക്കുക.
നന്നായി വേവിക്കുക: പകുതി വേവിച്ച രീതിയിൽ കർക്കിടകത്തിൽ ഇലക്കറികൾ കഴിക്കരുത്. നന്നായി വേവിച്ചു മാത്രം ഉപയോഗിക്കുക.
English Summary:
Wondering why traditional wisdom warns against eating moringa and certain leafy vegetables during the Karkidakam Month. Discover the real scientific and Ayurvedic reasons to avoid these in the Karkidakam month to protect your gut health.