AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alsa Kannur Special Recipe: കണ്ണൂരുകാരുടെ പ്രിയപ്പെട്ട ‘അൽസ’ കഴിച്ചിട്ടുണ്ടോ? നല്ല കിടിലൻ റെസിപ്പി ഇതാ…

Kannur Special Alsa: ഗോതമ്പും ചിക്കനുമാണ് അൽസയിലെ താരങ്ങൾ. വളരെ എളുപ്പത്തിലും രുചിയും അൽസ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ...

Alsa Kannur Special Recipe: കണ്ണൂരുകാരുടെ പ്രിയപ്പെട്ട ‘അൽസ’ കഴിച്ചിട്ടുണ്ടോ? നല്ല കിടിലൻ റെസിപ്പി ഇതാ…
അൽസImage Credit source: Pinterest
Nithya Vinu
Nithya Vinu | Published: 17 Apr 2025 | 01:08 PM

കണ്ണൂർ കല്ല്യാണ വീടുകളിൽ കണ്ട് വരുന്ന ഭക്ഷണവിഭവമാണ് അൽസ. ​ഗോതമ്പും ചിക്കനുമാണ് ഇതിലെ താരങ്ങൾ. വളരെ എളുപ്പത്തിലും രുചിയും അൽസ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ…

വേണ്ട ചേരുവകൾ

ഗോതമ്പ്- 1 കപ്പ്
സവാള
ചിക്കൻ- 3
ഇഞ്ചി- ചെറിയ കഷ്ണം
കറുവാപ്പട്ട- 1 ഇഞ്ച്
വെളുത്തുള്ളി- 2 അല്ലി
ഏലയ്ക്ക- 2
ഗ്രാമ്പൂ- 2
തേങ്ങ- 2 കപ്പ്
നെയ്യ്- 2 ടേബിൾസ്പൂൺ
പഞ്ചസാര
കശുവണ്ടി
ഉപ്പ്
വെള്ളം

ALSO READ: താറാവ് കറിയില്ലാതെ എന്ത് ഈസ്റ്റർ? തേങ്ങാപ്പാല് ചേർത്തൊരു പിടിപിടിച്ചാലോ?

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ഗോതമ്പ് നന്നായി കഴുകിയെടുക്കാം. ഇതിലേക്ക് വെള്ളം ഒഴിച്ച് നാല് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ശേഷം വെള്ളം കളഞ്ഞ് ​ഗോതമ്പ് ഒരു കുക്കറിലേയ്ക്കു മാറ്റാം. ഇതിലേക്ക് ചിക്കൻ, ഒരു സവാള ചെറുതായി അരിഞ്ഞത്, രണ്ട് കഷ്ണം ഗ്രാമ്പൂ, ഒരു കഷ്ണം കറുവാപ്പട്ട, രണ്ട് ഏലയ്ക്ക, ചെറിയ കഷ്ണം ഇഞ്ചി, രണ്ട് അല്ലി വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം കൂടി ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. ഒരു വിസിൽ വന്നതിനു ശേഷം ചെറുതീയിൽ അരമണിക്കൂർ വേവിക്കാം. ഗോതമ്പ് നന്നായി വെന്തതിന് ശേഷം അതിൽ നിന്നും കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഏടുത്ത് മാറ്റുക. കൂടാതെ ചിക്കനും എടുത്ത് എല്ല് മാറ്റി മാംസം വേർതിരിച്ചെടുക്കാം.

ഇനി എടുത്തുവച്ചിരിക്കുന്ന തേങ്ങയിലേയ്ക്ക് കുറച്ച് ഏലയ്ക്കയും വെള്ളവും ഒഴിച്ച് അരച്ചെടുത്ത് തേങ്ങാപ്പാൽ മാറ്റാം. വെന്ത ഗോതമ്പിൽ നിന്നും അൽപ്പം എടുത്ത് മാറ്റിവച്ചിരിക്കുന്ന ചിക്കനും ചേർത്ത് അരച്ചെടുക്കാം. വീണ്ടും ഇത് കുക്കറിലേയ്ക്കു ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിക്കാം. കുറച്ച് നെയ്യും കൂടി ചേർക്കാം. ഇനി ഇതിലേക്ക് സവാളയും കശുവണ്ടിയും ഉണക്ക മുന്തിരിയും നെയ്യിൽ വറുത്ത് ചേർത്ത് ചൂടോടെ വിളമ്പാം.