Louis Vuitton’s autorickshaw handbag: ഓട്ടോ സവാരി ഇനിയങ്ങ് ഫാഷൻ ലോകത്ത്, ഹിറ്റായി ലൂയി വിറ്റോണിന്‍റെ ഓട്ടോറിക്ഷാ ഹാൻഡ്‌ബാഗ്

Louis Vuitton's autorickshaw handbag: ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോണാണ് ഓട്ടോറിക്ഷയുടെ ആകൃതിയിലുള്ള ഹാൻഡ്‌ബാഗ് പുറത്തിറക്കിയത്. ഹാൻഡിലും വീലുകളുമുള്ള ഈ ഓട്ടോ ബാഗിന്റെ വില 35 ലക്ഷം രൂപയാണ്. 

Louis Vuittons autorickshaw handbag: ഓട്ടോ സവാരി ഇനിയങ്ങ് ഫാഷൻ ലോകത്ത്, ഹിറ്റായി ലൂയി വിറ്റോണിന്‍റെ ഓട്ടോറിക്ഷാ ഹാൻഡ്‌ബാഗ്

Louis Vuitton's autorickshaw handbag

Published: 

06 Jul 2025 16:59 PM

കണ്ടാൽ ഒരടിപൊളി ഓട്ടോറിക്ഷ, പക്ഷേ ഇവ നിരത്തിൽ ഓടില്ല, വേണമെങ്കിൽ പണമിട്ട് വയ്ക്കാം, സം​ഗതി സത്യമാണന്നേ, ഓട്ടോറിക്ഷ ലുക്കിലുള്ള ഒരു ഹാൻഡ്ബാ​ഗാണ് ഫാഷൻ ലോകത്തെ പുത്തൻ അതിഥി.

ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോണാണ് ഓട്ടോറിക്ഷയുടെ ആകൃതിയിലുള്ള ഹാൻഡ്‌ബാഗ് പുറത്തിറക്കിയത്. ഹാൻഡിലും വീലുകളുമുള്ള ഈ ഓട്ടോ ബാഗിന്റെ വില 35 ലക്ഷം രൂപയാണ്.  2026 ലെ പുരുഷന്മാരുടെ സ്പ്രിംഗ് സമ്മർ കളക്ഷന്റെ ഭാഗമായി ഫാരൽ വില്യംസിന്‍റെ നേതൃത്വത്തിൽ നടന്ന ഫാഷന്‍ ലോഞ്ചിലാണ് ഇവ അവതരിപ്പിച്ചത്.

ഓട്ടോറിക്ഷ മാത്രമല്ല ഫ്രഞ്ച് ആഡംബര വീടിന്റെ ആകൃതിയിലുള്ള ഒരു ഹാൻഡ്ബാഗും ലൂയി വിറ്റോൺ പുറത്തിറക്കിയിരുന്നു. സ്വർണ്ണ നിറത്തിലുള്ള മിനി വീലുകൾ, ഹാൻഡിൽബാറുകൾ, ചെറിയ ഹെഡ്ലൈറ്റുകൾ, അകത്ത് മൈക്രോഫൈബർ സ്യൂഡ് ലൈനിംഗും ഒക്കെയാണ് ബാഗിന്റെ പ്രത്യേകതകൾ.

 

മുമ്പ്, വിമാനങ്ങളുടെയും ഡോൾഫിനുകളുടെയും ലോബ്സ്റ്ററുകളുടെയും ആകൃതിയിലുള്ള ബാഗുകളും ലൂയി വിറ്റോൺ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ ഓട്ടോറിക്ഷ ബാഗ് ഇന്റർനെറ്റിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. ധാരാളം പേർ, ഇന്ത്യൻ സംസ്കാരവുമായി ഈ ബാഗ് ഇഴ ചേർന്ന് കിടക്കുന്നുവെന്ന അഭിപ്രായം പങ്ക് വയ്ക്കുന്നുണ്ട്.

 

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ