5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Malayalam Astrology: ഒക്ടോബർ- 3 രാശിക്കാരുടെ ഭാഗ്യകാലം, സമ്പത്തിൽ ആറാടാം

Malayalam Astrology Predictions 2024: ഒക്ടോബർ 17 ന് സൂര്യൻ തുലാം രാശിയിലേക്കും, ഒക്ടോബർ 20 ന് ചൊവ്വ കർക്കടകത്തിലേക്കും കടക്കും. ഈ സംക്രമത്താൽ ശുഭകരമായ ഫലങ്ങളും രാജയോഗവും രൂപം കൊള്ളും.

Malayalam Astrology: ഒക്ടോബർ- 3 രാശിക്കാരുടെ ഭാഗ്യകാലം, സമ്പത്തിൽ ആറാടാം
Malayalam Astrology | ANDRZEJ WOJCICKI, Getty Images Creative
Follow Us
arun-nair
Arun Nair | Updated On: 25 Sep 2024 13:31 PM

ജ്യോതിഷ പരമായി ഒക്ടോബർ വളരെ അധികം പ്രാധാന്യമുള്ള മാസങ്ങളിൽ ഒന്നാണ്. ഒക്ടോബറിൽ, സൂര്യൻ, ബുധൻ, ചൊവ്വ, ശുക്രൻ തുടങ്ങിയ പ്രധാന ഗ്രഹങ്ങൾ അവരുടെ രാശികൾ മാറും. ഒക്ടോബർ 10 ന് ബുധൻ തുലാം രാശിയിലേക്ക് സംക്രമിക്കും. തുടർന്ന് ഒക്ടോബർ 13 ന് ശുക്രൻ വൃശ്ചിക രാശിയിലേക്ക് കടക്കും. ഇതിനുശേഷം ഒക്ടോബർ 17 ന് സൂര്യൻ തുലാം രാശിയിലേക്കും ഒടുവിൽ ഒക്ടോബർ 20 ന് ചൊവ്വ കർക്കടകത്തിലേക്കും കടക്കും. ഈ ഗ്രഹങ്ങളുടെ സംക്രമത്താൽ ശുഭകരമായ ഫലങ്ങളും രാജയോഗവും രൂപം കൊള്ളും. തുലാം രാശിയിൽ ശുക്രനും സൂര്യനും കൂടിച്ചേരുന്നത് ശുക്രാദിത്യ രാജ്യയോഗത്തിന് കാരണമാകും, ഇത് ജ്യോതിഷത്തിൽ വളരെ ശുഭകരമായ ഒന്നായി കണക്കാക്കപ്പെടുന്നുണ്ട്.

ശനിയുടെ സഞ്ചാരത്തിലും കാര്യമായ മാറ്റമുണ്ടാകും. 2024 ഒക്ടോബർ 3-ന് ഉച്ചയ്ക്ക് 12:10-ന് ശനി പൂർവ ഭാദ്രപദ നക്ഷത്രത്തിൽ നിന്ന് പുറപ്പെട്ട് ശതഭിഷ നക്ഷത്രത്തിൽ സംക്രമിക്കും. 2024 ഡിസംബർ 27 വരെ ശനി അവിടെ തുടരും.ഇത് 12 രാശിചിഹ്നങ്ങളിലുള്ള ആളുകളെയും സ്വാധീനിക്കും. ഇത്തരത്തിൽ ഏത് രാശിക്കാർക്കാണ് ഈ ഗ്രഹസംക്രമണം വളരെ ഭാഗ്യകരമെന്ന് നോക്കാം

ഇടവം രാശി

ഒക്‌ടോബർ മാസം ഇടവം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവും. ഇടവം രാശിയിൽ ജനിച്ച നക്ഷത്രങ്ങൾ സാമ്പത്തിക പുരോഗതി കൈവരിക്കും. സ്ഥാനക്കയറ്റവും പുതിയ ജോലിയും ലഭിക്കണമെന്ന ആഗ്രഹം ഇടവം രാശിക്കാർക്ക് സഫലമാകും. ബിസിനസ്സ് ചെയ്യുന്നവർക്ക് വൻ ലാഭം ലഭിക്കും. ഒപ്പം കുടുംബത്തിൽ സന്തോഷാന്തരീക്ഷവും ഉണ്ടാകും.

ചിങ്ങം രാശി

ഒക്ടോബറിലെ ഗ്രഹസംക്രമണം ചിങ്ങം രാശിക്കാർക്ക് ഗുണകരമായിരിക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ഇക്കാലയളവിൽ നിങ്ങളെ തേടി എത്തും. സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനം വർദ്ധിക്കും. കുടുംബത്തോടൊപ്പം ധാരാളം സമയം ചിങ്ങം രാശിക്കാർ ചെലവഴിക്കും.

കന്നി രാശി

കന്നി രാശിക്കാർക്ക് ഒക്ടോബറിൽ നിരവധി നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസവും ഇക്കാലയളവിൽ വർദ്ധിക്കും, ഇതുവഴി നിങ്ങൾക്ക് ജോലിസ്ഥലത്ത് നന്നായി പ്രവർത്തിക്കാനാകും ഒപ്പം പ്രശംസ നേടുകയും ചെയ്യും. നിങ്ങളുടെ വ്യക്തിജീവിതവും ഇക്കാലയളവിൽ മികച്ചതായിരിക്കും. ഒരു പക്ഷെ നിങ്ങൾക്ക് ആശ്ചര്യം വരെ തോന്നാം

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News