Viral post: ഭാര്യക്ക് വേണ്ടി കോടികളുടെ ജോലി ഉപേക്ഷിച്ച് യുവാവ്; റെഡ്ഡിറ്റിൽ വൈറലായ പോസ്റ്റിന് പിന്നിലെ കഥ
Man Quits Rs 1 Crore Job for Pregnant Wife: വീട്ടിലെ കാര്യങ്ങൾ നോക്കാനും ഭാര്യയെ പരിചരിക്കാനും താൻ ജോലി രാജി വെയ്ക്കുകയായിരുന്നു എന്നും ഇയാൾ വ്യക്തമാക്കുന്നു.

Man Quits Job For His Pregnant Wife
ന്യൂഡൽഹി: ഭാര്യ ഗർഭിണിയായപ്പോൾ ഒരുകോടി രൂപ ശമ്പളം ഉള്ള ജോലി ഉപേക്ഷിച്ച് ശ്രദ്ധയോടെ കാര്യങ്ങൾ നോക്കാൻ തീരുമാനിച്ച യുവാവിനെ റെഡ്ഡിറ്റ് പോസ്റ്റ് വൈറലാകുന്നു. കോടീശ്വരനായ ഈ യുവാവ് കോളേജ് പഠനം പോലും പൂർത്തിയാക്കിയിട്ടില്ല. പല ജോലികളിലൂടെ സ്വന്തം കഴിവ് തെളിയിച്ചാണ് ഇത്രയും ഉന്നതമായ ഒരു വരുമാനത്തിൽ ഇദ്ദേഹം എത്തിയത്.
വർഷങ്ങളോളം വീട്ടിലിരുന്ന് ജോലി ചെയ്ത് 1.2 കോടി രൂപയോളം ശമ്പളം വാങ്ങിയിരുന്നു ഇയാൾ. എന്നാൽ രണ്ടുമാസം മുമ്പ് ഭാര്യ ഗർഭിണിയായതോടെയാണ് ഈ ജോലി രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് പോസ്റ്റിൽ പറയുന്നു. ഈ സമയത്ത് ഭാര്യയോട് ജോലി ഉപേക്ഷിച്ച് വിശ്രമിക്കാൻ താൻ ആവശ്യപ്പെട്ടെങ്കിലും അവൾക്ക് സ്വന്തം ജോലി വളരെ ഇഷ്ടം ആയതുകൊണ്ട് അതിന് തയ്യാറായില്ലെന്നും യുവാവ് പറയുന്നു .
Read more – കനത്ത മഴ! നാളെ സ്കൂൾ അവധി; ഈ ജില്ലയിലുള്ളവർ ശ്രദ്ധിക്കുക
വീട്ടിലെ കാര്യങ്ങൾ നോക്കാനും ഭാര്യയെ പരിചരിക്കാനും താൻ ജോലി രാജി വെയ്ക്കുകയായിരുന്നു എന്നും ഇയാൾ വ്യക്തമാക്കുന്നു. തന്റെ കഴിവും പരിചയവും കാരണം പിന്നീട് എപ്പോൾ വേണമെങ്കിലും വേറൊരു ജോലി കണ്ടെത്താൻ കഴിയും എന്നും യുവാവിന് ആത്മവിശ്വാസമുണ്ട്.
ഈ പ്രിവിലേജ് തനിക്ക് ലഭിച്ചത് ഭാഗ്യം ആണെന്നും ഭാര്യയോടുള്ള സ്നേഹം കൊണ്ടാണ് ഈ തീരുമാനമെടുത്തത് എന്നും യുവാവ് പറയുന്നു.
നിങ്ങൾ നല്ലൊരു ഭർത്താവാണ്… നിങ്ങളുടെ ഭാര്യ ഭാഗ്യവതിയാണ്… എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. എന്നാൽ കഠിനാധ്വാനിയും തന്റെ ജീവിതത്തെ മനസ്സിലാക്കുന്ന ഒരാളുമായ ഭാര്യയെ ലഭിച്ചതാണ് തന്റെ ഭാഗ്യം എന്നാണ് യുവാവ് മറുപടി നൽകിയത്. സ്കൂൾ കാലം തൊട്ട് 15 വർഷത്തോളമായി ഇവർ പരസ്പരം അറിയുന്നവരാണ്.