Onam Celebration In Kerala: കേരളത്തിലെ ഓണാഘോഷ പരിപാടികൾ കാണാം; ഈ സ്ഥലങ്ങളിലേക്ക് വിട്ടോളൂ
Kerala Onam Celebration: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്ന് മുതൽ ഒമ്പത് വരെയാണ് സംഘടിപ്പിക്കുന്നത്. സെപ്തംബർ ഒമ്പതിന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. വള്ളംകളി, പുലിക്കളി, അത്തച്ചമയ ഘോഷയാത്ര തുടങ്ങിയവയാണ് കേരളത്തിലെ പ്രാധന കലാപരിപാടികൾ.
ഓണം മലയാളികളുടെ പ്രധാനപ്പെട്ട ആഘോഷമാണ്. അതുപോലെയാണ് ഓണപരിപാടികളും. മാസങ്ങളോളം ഉള്ള കാത്തിരിപ്പിനും ഒരുക്കങ്ങളുടെയും അവസാന ദിവസമാണ് തിരവോണ നാള്. ഓരോ മലയാളിക്കും, ചെറുപ്പം മുതലുള്ള ഓർമ്മകളും ഗ്രാമങ്ങളിൽ പണ്ട് നിലനിന്നിരുന്ന കലാപരിപാടികളും തിരികെ കൊണ്ടുവരാൻ ഇന്ന് ചെറിയ ക്ലബ്ബുകളും മറ്റ് സംഘടനകളും രംഗത്ത് വരാറുണ്ട്. അങ്ങനെ ഇത്തവണത്തെ ഓണാഘോഷം കാണാൻ പോകേണ്ട എറ്റവും നല്ല സ്ഥലങ്ങൾ ഏതെല്ലാമെന്ന് അറിയാം.
കേരളത്തിൽ ഓണാഘോഷത്തോട് അനുബന്ധച്ച് ഏറ്റവും പ്രശസ്തമായ ഒന്നാണ് തൃപ്പുണിത്തുറയിൽ നടക്കുന്ന ഗംഭീരമായ അത്തച്ചമയ ഘോഷയാത്ര. ആരെയും ത്രസിപ്പിക്കുന്ന കലാപരിപാടികളും കലാരൂപങ്ങളുമാണ് ഈ ഘോഷയാത്രയിൽ അരങ്ങേറുന്നത്. ആലപ്പുഴയിൽ നടക്കുന്ന ആവേശകരമായ വള്ളംകളി, തൃശ്ശൂരിലെ പുലിക്കളി, തിരുവനന്തപുരത്തെ ഓണാഘോഷം തുടങ്ങിയ സ്ഥലങ്ങളിലെ കലാപരിപാടികൾ എന്തെല്ലാമെന്ന് നോക്കാം.
സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്ന് മുതൽ ഒമ്പത് വരെയാണ് സംഘടിപ്പിക്കുന്നത്. സെപ്തംബർ ഒമ്പതിന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം, ഓണം മേളകൾ, പച്ചക്കറിയും പൂ കൃഷിയും, കൾച്ചറൽ പ്രോഗ്രാമുകളും, തുടങ്ങി വിവിധ പരിപാടികളാണ് ഇത്തവണ സർക്കാർ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പ്രധാന നഗരങ്ങളും ഓണാഘോഷവും
തൃപ്പുണിത്തുറ: പരമ്പരാഗത കലാരൂപങ്ങൾ, സംഗീതം എന്നിവയുടെ ഒരു മഹത്തായ പ്രദർശനമാണ് തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര. ഓണാഘോഷങ്ങളുടെ തുടക്കം കുറിക്കുന്നത് തന്നെ ഈ ഘോഷയാത്രയോട് കൂടിയാണ്.
ആലപ്പുഴ: കായൽസൗന്ദര്യത്തിന് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന വള്ളംകളി ഏറെ പ്രസിദ്ധമാണ്. വിവിധ ജില്ലകളിൽ നിന്നാണ് ഇത് കാണാൻ ആളുകൾ എത്തുന്നത്.
തൃശൂർ: പുരുഷന്മാർ കടുവകളുടെ വേഷം കെട്ടിയാടുന്ന പ്രസിദ്ധമായ പുലികളി ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. തൃശൂർ നഗരത്തിലെ ഒരു പ്രധാന ആകർഷണമാണിത്.
തിരുവനന്തപുരം: ഓണകാലത്ത് കനകക്കുന്ന് കൊട്ടാരവും അതിന് ചുറ്റോറുമുള്ള മൈതാനവും സാംസ്കാരിക പരിപാടികളാലും, സംഗീത നിശയാലും അതിമനോഹരമാകുന്നു. ഓണവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് ഇവിടെ അരങ്ങേറുന്നത്.
തൃക്കാക്കര ക്ഷേത്രം: ഓണത്തിന്റെ പ്രധാന ആകർഷണമാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിൽ അത്തം നാൾ മുതൽ തുടങ്ങുന്ന ഉത്സവം. പകൽപ്പൂരമെന്ന പ്രസിദ്ധമായ ആഘോഷത്തോടെയാണ് ഇത് അവസാനിക്കുന്നത്.
പാലക്കാട്: കാർഷിക മേളകൾക്കും കുമ്മാട്ടി കാളി (തനതായ വസ്ത്രധാരണങ്ങളുള്ള ഒരു പരമ്പരാഗത നൃത്തം) എന്നിവയ്ക്കും പേരുകേട്ടയിടമാണ് പാലക്കാട്. ഇവിടെ ഓണ നാളുകളിൽ വിവിധ കലാപരിപാടികൾ അരങ്ങേറുന്നു.
കൊച്ചി: പരമ്പരാഗതവും ആധുനികവുമായ ഓണാഘോഷങ്ങളുടെ സമ്മിശ്ര അനുഭം ആസ്വദിക്കാൻ നിങ്ങൾക്ക് കൊച്ചിയിലേക്ക് പോകാം.