Mango Leaf Tea: മാവിലയെ നിസാരമായി കാണല്ലേ… ഗുണങ്ങൾ ഞെട്ടിക്കും; തലച്ചോറിന് അത്യുത്തമം
Mango Leaf Tea Benefits:ഓർമ്മക്കുറവ്, മാനസിക സമ്മർദ്ദം, അൽഷിമേഴ്‌സ് പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മാവിലയിൽ കാണപ്പെടുന്ന മാംഗിഫെറിൻ, ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ ഒരു കവചമായി പ്രവർത്തിക്കുന്നു.

Mango Leaf
പണ്ട് കാലംമുതൽക്കെ മാവിലയ്ക്ക് ആയുർവേദത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. പല ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കാറുണ്ട്. സമീപ വർഷങ്ങളിൽ നടത്തിയ ചില പഠനങ്ങളിൽ മാവില കഴിക്കുന്നത് തലച്ചോറിലെ കോശങ്ങളുടെ വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മാവിലയിൽ തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ മാഞ്ചിഫെറിൻ, കാറ്റെച്ചിനുകൾ, ക്വെർസെറ്റിൻ തുടങ്ങിയ പോളിഫെനോളിക് സംയുക്തങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.
ഈ സംയുക്തങ്ങൾ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നൽകുന്നു. ഇത് തലച്ചോറിനെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും, ഓർമ്മക്കുറവ്, മാനസിക സമ്മർദ്ദം, അൽഷിമേഴ്‌സ് പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മാവിലയിൽ കാണപ്പെടുന്ന മാംഗിഫെറിൻ, ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ ഒരു കവചമായി പ്രവർത്തിക്കുന്നു. ഈ ഗുണങ്ങൾ നാഡീവ്യവസ്ഥയുടെ ആരോഗ്യത്തെയും പ്രവർത്തനത്തെയും പിന്തുണയ്ക്കുമെന്നും നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
Also Read: ഓറഞ്ചോ മാതളനാരങ്ങയോ: ഏതാണ് കൂടുതൽ ആരോഗ്യമുള്ളതെന്ന് അറിയാമോ?
മാവിലയുടെ മറ്റ് ഗുണങ്ങൾ
തലച്ചോറിനെ ആരോഗ്യത്തിന് പുറമേ, പരമ്പരാഗത വൈദ്യശാസ്ത്രവും ഉയർന്നുവരുന്ന ആധുനിക ഗവേഷണങ്ങളും മാവില ശരീരത്തിന് ആവശ്യമായ ഒരു പ്രകൃതിദത്ത പവർഹൗസായി കാണപ്പെടുന്നു. പ്രമേഹം നിയന്ത്രിക്കാൻ ആയുർവേദത്തിൽ മാവിലകൾ വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഇതിന്റെ സത്ത് മോശം കൊളസ്ട്രോൾ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യം കാക്കുന്നു.
മാവിലകൊണ്ടുള്ള ചായയോ സത്തുകളോ മിതമായ അളവിൽ കുടിക്കാവുന്നതാണ്. മറ്റെന്തെങ്കിലും അസുഖങ്ങളുള്ളവർ ഇവ കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൽ നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.