Morning routine tips: ടോയ്ലറ്റിൽ പോകണമെങ്കിൽ ചായയോ കാപ്പിയോ മസ്റ്റ്…. അത്ര നന്നല്ല ഈ ശീലം, മാറ്റിയെടുക്കാനുമുണ്ട് വഴി

Need Tea or Coffee to Go to the Toilet: ഈ ശീലങ്ങൾ പിന്തുടരുന്നത് ദഹനവ്യവസ്ഥയെ ഒരു ചിട്ടയായ ദിനചര്യയിലേക്ക് പരിശീലിപ്പിക്കുകയും കഫീൻ പോലുള്ള ബാഹ്യ ഉത്തേജകങ്ങളെ ആശ്രയിക്കാതെ തന്നെ സ്വാഭാവികമായ കുടൽ ചലനങ്ങൾ സാധ്യമാക്കുകയും ചെയ്യും.

Morning routine tips: ടോയ്ലറ്റിൽ പോകണമെങ്കിൽ ചായയോ കാപ്പിയോ മസ്റ്റ്.... അത്ര നന്നല്ല ഈ ശീലം, മാറ്റിയെടുക്കാനുമുണ്ട് വഴി

Need Tea Or Coffee To Go To The Toilet

Published: 

16 Nov 2025 14:49 PM

ഒരു കപ്പ് കാപ്പിയോ ചായയോ ഇല്ലാതെ ഒരു ദിവസം തുടങ്ങുന്ന കാര്യം ആലോചിക്കാൻ പോലും നമ്മൾ മലയാളികൾക്കാവില്ല. ഒരു കപ്പ് ചായ ഉള്ളിൽ ചെന്നാലേ ടോയ്ലറ്റിൽ പോകാൻ പറ്റൂ എന്നു പറയുന്നവരാണ് അധികവും. എന്നാൽ ഇത് അത്ര നല്ല ശീലമാണോ? ഒറ്റനോട്ടത്തിൽ ഉപദ്രവകരമല്ലെന്ന് തോന്നാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഇത് ദഹനവ്യവസ്ഥയുടെ താളം തെറ്റിക്കാൻ കാരണമാകും.

ചായയിലും കാപ്പിയിലും അടങ്ങിയ കഫീൻ കുടലുകളുടെ ചുരുങ്ങൽ വർദ്ധിപ്പിക്കുന്ന ഒരു ഉത്തേജകമായി പ്രവർത്തിച്ച് മലം പുറന്തള്ളാൻ സഹായിക്കും. എന്നാൽ ദിവസവും ഇതിനെ ആശ്രയിക്കുന്നത് കുടലിനെ മടിപിടിപ്പിക്കുകയും കഫീൻ ഇല്ലാതെ മലവിസർജ്ജനം സ്വാഭാവികമായി നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. കൂടാതെ, കഫീൻ അധികമായാൽ നിർജ്ജലീകരണം, അസിഡിറ്റി, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ ദഹനത്തെ കൂടുതൽ മോശമാക്കും.

ALSO READ: പാരസെറ്റാമോൾ കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ ഏറെ ശ്രദ്ധിക്കണം…. പ്രത്യേകിച്ച് ഇക്കാര്യങ്ങൾ

 

ദിനചര്യയിൽ വരുത്തേണ്ട മാറ്റങ്ങൾ

 

  • ദിവസം തുടങ്ങുമ്പോൾ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ എളുപ്പത്തിലാക്കും.
  • പഴങ്ങൾ, പച്ചക്കറികൾ, ഓട്സ്, മുഴുധാന്യങ്ങൾ തുടങ്ങിയ നാരുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക.
  • 20 മിനിറ്റ് നടത്തം പോലുള്ള ലഘു വ്യായാമങ്ങൾ പോലും കുടലിന്റെ ചലനങ്ങൾ വർദ്ധിപ്പിക്കും.
  • ഉത്കണ്ഠയും മാനസിക സമ്മർദ്ദവും ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും, അതിനാൽ ഇവ നിയന്ത്രിക്കാൻ ശ്രമിക്കുക.
  • എല്ലാ ദിവസവും ഒരേ സമയത്ത് ടോയ്‌ലറ്റിൽ പോകാൻ ശ്രമിക്കുക. രാവിലെ എഴുന്നേറ്റ് അര മണിക്കൂറിനകമോ പ്രഭാതഭക്ഷണത്തിന് ശേഷമോ ഉള്ള സമയമാണ് മലവിസർജ്ജനത്തിന് ഏറ്റവും അനുയോജ്യം. ഈ സമയത്താണ് ഗാസ്‌ട്രോസെറിക് റിഫ്ലക്‌സ് ഏറ്റവും സജീവമായിരിക്കുന്നത്.
  • തൈര്, യോഗർട്ട് തുടങ്ങിയ പ്രോബയോട്ടിക്കുകൾ അടങ്ങിയ ഭക്ഷണങ്ങൾ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ നിലനിർത്താൻ സഹായിക്കും.

ഈ ശീലങ്ങൾ പിന്തുടരുന്നത് ദഹനവ്യവസ്ഥയെ ഒരു ചിട്ടയായ ദിനചര്യയിലേക്ക് പരിശീലിപ്പിക്കുകയും കഫീൻ പോലുള്ള ബാഹ്യ ഉത്തേജകങ്ങളെ ആശ്രയിക്കാതെ തന്നെ സ്വാഭാവികമായ കുടൽ ചലനങ്ങൾ സാധ്യമാക്കുകയും ചെയ്യും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും