AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Paracetamol for children: പാരസെറ്റാമോൾ കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ ഏറെ ശ്രദ്ധിക്കണം…. പ്രത്യേകിച്ച് ഇക്കാര്യങ്ങൾ

Paracetamol for Children: ഒരു ഡോസ് നൽകിയാൽ അടുത്ത ഡോസ് നൽകുന്നതിന് മുൻപ് നാല് മുതൽ ആറ് മണിക്കൂർ വരെ ഇടവേള നിർബന്ധമായും നൽകണം. 24 മണിക്കൂറിനുള്ളിൽ അനുവദനീയമായ പരമാവധി ഡോസ് പരിധി കടക്കരുത്.

Paracetamol for children: പാരസെറ്റാമോൾ കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ ഏറെ ശ്രദ്ധിക്കണം…. പ്രത്യേകിച്ച് ഇക്കാര്യങ്ങൾ
Paracetamol for ChildrenImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 15 Nov 2025 21:46 PM

പനി, വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് പാരസെറ്റമോൾ നൽകുന്നത് സാധാരണമാണ്. എന്നാൽ കുഞ്ഞുങ്ങൾക്ക് ഈ മരുന്ന് നൽകുമ്പോൾ ഡോസിന്റെ അളവിലും സുരക്ഷാ മാനദണ്ഡങ്ങളിലും കൃത്യമായ ശ്രദ്ധ അത്യാവശ്യമാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്ന് നൽകുന്നത് ഒഴിവാക്കണമെന്നും കൃത്യമായ അളവിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും ആരോഗ്യ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. പാരസെറ്റമോളിന്റെ അളവ് കുഞ്ഞിന്റെ പ്രായത്തെയും ശരീരഭാരത്തെയും ആശ്രയിച്ചിരിക്കും. ഒരു വയസ്സിന് താഴെയുള്ള ശിശുക്കൾക്ക് സാധാരണയായി നൽകുന്നത് സിറപ്പ് രൂപത്തിലുള്ള പാരസെറ്റമോൾ ആണ്.

Also read – ശരീരത്തിൽ മുറിവുണ്ടോ? എങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കണം

ശ്രദ്ധിക്കേണ്ടവ

 

  • ശിശുക്കൾക്ക് പാരസെറ്റമോൾ നൽകുമ്പോൾ എപ്പോഴും ശിശുരോഗ വിദഗ്ദ്ധൻ നിർദ്ദേശിക്കുന്ന അളവ് മാത്രം ഉപയോഗിക്കുക.
  • ഡോസ് നിർണ്ണയിക്കുന്നതിൽ പ്രായത്തേക്കാൾ പ്രധാനം കുഞ്ഞിന്റെ ശരീരഭാരമാണ്. സാധാരണയായി, ഒരു കിലോ ഭാരത്തിന് 10-15 മില്ലിഗ്രാം എന്ന കണക്കിലാണ് ഡോസ് നൽകുക.
  • മരുന്ന് അളക്കാൻ കൃത്യമായ മെഷറിങ് കപ്പ് അല്ലെങ്കിൽ ഡ്രോപ്പർ ഉപയോഗിക്കുക. അളവ് കൂടുന്നത് കരളിന് ദോഷകരമായേക്കാം.
  • ഒരു ഡോസ് നൽകിയാൽ അടുത്ത ഡോസ് നൽകുന്നതിന് മുൻപ് നാല് മുതൽ ആറ് മണിക്കൂർ വരെ ഇടവേള നിർബന്ധമായും നൽകണം. 24 മണിക്കൂറിനുള്ളിൽ അനുവദനീയമായ പരമാവധി ഡോസ് പരിധി കടക്കരുത്.
  • കുഞ്ഞിന് നൽകുന്ന മറ്റ് മരുന്നുകളിൽ പാരസെറ്റമോൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. പല കോമ്പിനേഷൻ മരുന്നുകളിലും (ജലദോഷത്തിനോ മറ്റ് വേദനകൾക്കോ ഉള്ളത്) പാരസെറ്റമോൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇരട്ട ഡോസ് വരുന്നത് ഒഴിവാക്കണം.
  • സാധാരണയായി 60mg/5ml, 120mg/5ml തുടങ്ങിയ വ്യത്യസ്ത വീര്യത്തിലുള്ള സിറപ്പുകൾ ലഭ്യമാണ്. തെറ്റിപ്പോകാതിരിക്കാൻ ഡോക്ടർ നിർദ്ദേശിച്ച വീര്യമുള്ള മരുന്ന് മാത്രം ഉപയോഗിക്കുക.
  • കുഞ്ഞിന് പനി കുറയാതെ വരികയോ, മറ്റ് രോഗലക്ഷണങ്ങൾ തുടരുകയോ ചെയ്താൽ ഡോക്ടറെ ഉടൻ സമീപിക്കുക. പനി കുറഞ്ഞാൽ മരുന്ന് നിർത്താം.