Mutton vs chicken liver: ചിക്കൻ ലിവറാണോ മട്ടൻ ലിവറാണോ ഹെൽത്തി? ആരൊക്കെ ഇത് കഴിക്കാൻ പാടില്ല?
Mutton Liver vs Chicken Liver, Benefits and Risks: ചിക്കൻ ലിവറും മട്ടൻ ലിവറും പോഷകങ്ങളുടെ കലവറയാണ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും കരളിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ആരോഗ്യ കാര്യത്തിൽ ഇവയിൽ ഏതാണ് മികച്ചത്? ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ....
മംസാഹാരികളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ് ചിക്കൻ ലിവറും മട്ടൻ ലിവറും. ഇവ രണ്ടും പോഷകങ്ങളുടെ കലവറയാണ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും കരളിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ആരോഗ്യ കാര്യത്തിൽ ഇവയിൽ ഏതാണ് മികച്ചത്? ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ..
ചിക്കൻ ലിവർ – ഗുണങ്ങൾ
ചിക്കൻ ലിവർ കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ഇതിൽ ഇരുമ്പ്, സെലിനിയം, വിറ്റാമിൻ എ, ബി 12, ഫോളേറ്റ്, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ സെലിനിയം ഘടകം കാൻസർ സാധ്യത തടയാൻ സഹായിക്കുന്നു. കൂടാതെ, ചിക്കൻ ലിവറിലെ വിറ്റാമിൻ എ, ബി 12 എന്നിവ കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. നിങ്ങൾ പ്രമേഹ രോഗിയാണെങ്കിൽ, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. വേവിച്ച ചിക്കൻ ലിവർ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.
ചിക്കൻ ലിവറിൽ ഹീം അയൺ (Heme iron) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വളരെ പെട്ടെന്ന് ആഗിരണം ചെയ്യും. വിളർച്ച തടയാൻ ഇത് മികച്ചതാണ്. കാഴ്ചശക്തി കൂട്ടാനും ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
ALSO READ: മഞ്ഞൾ പ്രമേഹത്തെ അകറ്റുമോ? എപ്പോൾ, എങ്ങനെ കഴിക്കണം എന്ന് കൃത്യമായി അറിയാം
മട്ടൻ ലിവർ – ഗുണങ്ങൾ
മട്ടൻ ലിവർ ചിക്കൻ ലിവറിനേക്കാൾ അല്പം കട്ടിയുള്ളതും എന്നാൽ പോഷകങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലുമാണ്. വിറ്റാമിൻ എ, ഡി, ബി 12, സിങ്ക്, ചെമ്പ് തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ട്ടൻ ലിവറിൽ വിറ്റാമിൻ ബി12 വളരെ ഉയർന്ന അളവിലുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാനും സഹായിക്കുന്നു.
വിറ്റാമിൻ ബി 12 ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ സിങ്ക്, സെലിനിയം, കോപ്പർ എന്നിവ മട്ടൻ ലിവറിൽ ധാരാളമുണ്ട്.
ഏതാണ് കൂടുതൽ ആരോഗ്യകരം?
ചിക്കൻ ലിവറും മട്ടൻ ലിവറും ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും അമിതമായാൽ ദോഷകരമാണ്. നിങ്ങളുടെ ശരീരത്തിന്റെ ആവശ്യാനുസരണം വേണം ഇവ തിരഞ്ഞെടുക്കാൻ. നിങ്ങൾക്ക് വിളർച്ചയോ ക്ഷീണമോ ആണ് പ്രധാന പ്രശ്നമെങ്കിൽ, ഇരുമ്പും ഫോളേറ്റും എളുപ്പത്തിൽ ദഹിക്കുന്ന പ്രോട്ടീനും അടങ്ങിയ ചിക്കൻ ലിവർ കഴിത്താം. ഇനി, തലച്ചോറിന്റെ ആരോഗ്യം, ഓർമ്മശക്തി, നാഡീവ്യൂഹത്തിന്റെ കരുത്ത്, സിങ്ക് പോലെയുള്ള മിനറലുകൾ എന്നിവയാണ് ആവശ്യമെങ്കിൽ മട്ടൻ ലിവർ ആണ് കൂടുതൽ മികച്ചത്.
ശ്രദ്ധിക്കുക…
- ആഴ്ചയിൽ ഒരിക്കൽ മിതമായ അളവിൽ കരൾ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് നല്ലതാണ്. അമിതമാകരുത്.
- ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടിയ ശേഷം മാത്രം കഴിക്കുക.
- യൂറിക് ആസിഡ് / ഗൗട്ട് ഉള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കരളിൽ ‘പ്യൂരിൻ’ ഉയർന്ന അളവിലുണ്ട്. ഇത് ശരീരത്തിൽ യൂറിക് ആസിഡ് കൂടാനും സന്ധിവേദനയ്ക്കും കാരണമാകും.
- ചിക്കൻ, മട്ടൻ ലിവറുകളിൽ കൊളസ്ട്രോളും സാച്ചുറേറ്റഡ് ഫാറ്റും കൂടുതലാണ്. അതുകൊണ്ട്, ഹൃദ്രോഗബാധിതരും കൊളസ്ട്രോൾ കൂടുതലുള്ളവരും കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- കരളിൽ വിറ്റാമിൻ എ വളരെ ഉയർന്ന അളവിലാണ്. ഗർഭകാലത്തിന്റെ തുടക്കത്തിൽ അമിതമായി വിറ്റാമിൻ എ ശരീരത്തിലെത്തുന്നത് ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യാം. അതിനാൽ ഗർഭിണികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.
- കിഡ്നി രോഗികളും കഴിവതും ഒഴിവാക്കേണ്ടതാണ്.
English Summary:
Chicken liver is lower in calories and fat, making it a better choice Both mutton liver and chicken liver are highly nutritious organ meats packed with protein, iron, vitamin A, vitamin B12, and other essential nutrients, but they differ in their health benefits