AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Egg Recipes: വയറും മനസും ഒരുപോലെ നിറയും, ഈ വെറൈറ്റി മൂട്ട വിഭവങ്ങൾ പരീക്ഷിക്കൂ…

Egg Recipes: മുട്ട ഇഷ്ടമില്ലാത്തവർ കുറവാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില മുട്ട വിഭവങ്ങൾ പരിചയപ്പെട്ടാലോ...

Egg Recipes: വയറും മനസും ഒരുപോലെ നിറയും, ഈ വെറൈറ്റി മൂട്ട വിഭവങ്ങൾ പരീക്ഷിക്കൂ…
Image Credit source: Freepik
nithya
Nithya Vinu | Published: 03 Jun 2025 14:32 PM

ധാരാളം പ്രോട്ടീൻ അടങ്ങിയ മുട്ട ഇഷ്ടമില്ലാത്തവർ കുറവാണ്. നിങ്ങളുടെ വയറും മനസും ഒരുപോലെ നിറയ്ക്കാൻ സഹായിക്കുന്ന, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില മുട്ട വിഭവങ്ങൾ പരിചയപ്പെട്ടാലോ…

മുട്ട ബുർജി

ആവശ്യമായ ചേരുവകൾ

മുട്ട

സവാള

തക്കാളി

പച്ചമുളക്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്

മുളകുപൊടി

മഞ്ഞള്പൊടി

ഉപ്പ്

എണ്ണ

മല്ലി ഇല

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക.ശേഷം അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി ചേർത്ത് വഴറ്റുക. തക്കാളി ചേർത്ത് നന്നായി ചതച്ചതിനു ശേഷം മസാല ചേർക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കുക. മല്ലി ഇല വിതറി വിളമ്പാം.

മുട്ട സാലഡ്

ആവശ്യമായ ചേരുവകൾ

മുട്ട – 2 എണ്ണം

ക്യാപ്സിക്കം

ബ്രോക്കോളി

ചീരയില

സവാള

തക്കാളി

ഒലീവ് ഓയില്‍

യോഗര്‍ട്ട്

കുരുമുളക്

തയ്യാറാക്കുന്ന വിധം

രണ്ട് പുഴുങ്ങിയ മുട്ട ചെറിയ കഷ്ണങ്ങളായി നുറുക്കുക. ഇതിലേയ്ക്ക് ക്യാപ്‌സിക്കം, വേവിച്ചെടുത്ത ബ്രോക്കോളി, ആവി കയറ്റിയ ചീരയില, സവാള, തക്കാളി, കുറച്ച് ഒലീവ് ഓയില്‍ യോഗര്‍ട്ടില്‍ മിക്‌സ് ചെയ്ത് അതില്‍ കുരുമുളകും, ഒറിഗാനോയും ചേര്‍ത്ത് മിക്‌സ് ചെയ്ത് ഈ സാലഡില്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.