Stroke Symptoms: കൈയിൽ മരവിപ്പ് ഉണ്ടാവാറുണ്ടോ… അവഗണിക്കരുത്; സ്ട്രോക്കിൻ്റെ ലക്ഷണങ്ങൾ ഇതെല്ലാം
Warning Signs Of Stroke: കുറഞ്ഞത് ഒരു മാസം മുമ്പ് മുതൽ തന്നെ നമ്മുടെ ശരീരം ചില സൂചനകൾ നൽകാൻ തുടങ്ങുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഈ ലക്ഷണങ്ങൾ കൃത്യസമയത്ത് തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്താൽ, അപകടസാധ്യത കുറയ്ക്കാൻ സാധിക്കുന്നു.

പ്രതീകാത്മക ചിത്രം
തലച്ചോറിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുമ്പോൾ സംഭവിക്കുന്ന ഒരു അവസ്ഥയാണ് സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം. സ്ട്രോക്ക് വഷളായാൽ അപകടകരവും മാരകവുമായ ഒരു രോഗമാണ്. ചിലർക്ക് പെട്ടെന്നാണ് സ്ട്രോക്ക് വരുന്നത്. എന്നാൽ അതിന് മുമ്പ് വരുന്ന ചില ലക്ഷണങ്ങളിലൂടെ ഇതിൻ്റെ അപകടസാധ്യത കുറയ്ക്കാനും രോഗം നേരത്തെ തന്നെ ചികിത്സിക്കാനും സാധിക്കും. സ്ട്രോക്ക് സംഭവിക്കുന്ന ഒരാൾക്ക് ഉടനടി ചികിത്സ ലഭിച്ചില്ലെങ്കിൽ, വൈകല്യമോ മരണമോ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കുറഞ്ഞത് ഒരു മാസം മുമ്പ് മുതൽ തന്നെ നമ്മുടെ ശരീരം ചില സൂചനകൾ നൽകാൻ തുടങ്ങുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഈ ലക്ഷണങ്ങൾ കൃത്യസമയത്ത് തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്താൽ, അപകടസാധ്യത കുറയ്ക്കാൻ സാധിക്കുന്നു. എയിംസിൽ നിന്ന് പരിശീലനം നേടിയ ന്യൂറോളജിസ്റ്റും ലജ്പത് നഗറിലെ ഐബിഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റുമായ ഡോ. രാഹുൽ ചൗളയാണ് ഇക്കാര്യത്തെ കുറിച്ച് വിശദമായി പറയുന്നത്.
ലക്ഷണങ്ങൾ എന്തെല്ലാം?
മിക്ക രോഗികൾക്കും സ്ട്രോക്ക് വരുന്നതിന് മുമ്പായി സ്ട്രോക്കിന് സമാനമായ ചില ലക്ഷണങ്ങൾ സംഭവിക്കാൻ തുടങ്ങുന്നു. വിദഗ്ധരുടെ ഭാഷയിൽ ഇതിനെ മിനി സ്ട്രോക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. പെട്ടെന്ന് സംഭവിക്കുകയും, 24 മണിക്കൂറിനുള്ളിൽ സുഖംപ്രാപിക്കുകയും ചെയ്യുന്നു. എന്നാൽ ലക്ഷണങ്ങൾ ഏതെങ്കിലും തരത്തിൽ ശ്രദ്ധിയിൽപ്പെട്ടാൽ ഉടനടി, രു ഡോക്ടറെ സമീപിക്കുകയും വേണം.
Also Read: സവാളയിൽ കറുത്തപൊടി കണ്ടാൽ ശ്രദ്ധിക്കുക… ഉപയോഗിക്കേണ്ടത് ഇങ്ങനെ
ഓരോ വ്യക്തികളെയും ആശ്രയിച്ച് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ സ്ട്രോക്കിന് ഒരു മാസം മുമ്പ് എന്തൊക്കെ ലക്ഷണങ്ങളാണ് നിങ്ങളുടെ ശരീരം കാണിക്കുന്നതെന്ന് നോക്കാം.
1. സംസാരിക്കുന്നതിന് ബുദ്ധിമുട്ട്
2. കൈകളിലും കാലുകളിലും മരവിപ്പ് അല്ലെങ്കിൽ ബലഹീനത
3. മുഖത്തിൻ്റെ ഘടനയിലെ മാറ്റങ്ങൾ
4. പെട്ടെന്ന് കാഴ്ച മങ്ങുക
5. ഇടയ്ക്കിടെ തലകറക്കം
6. ബാലൻസ് നഷ്ടപ്പെട്ട് നടക്കാനുള്ള ബുദ്ധിമുട്ട്
7. പെട്ടെന്നുള്ള ആശയക്കുഴപ്പം
8. ഓർമശക്തി കുറയുക
9. കാരണവുമില്ലാതെ കടുത്ത തലവേദന
10. ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്
മേൽപ്പറഞ്ഞവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. എന്നാൽ ഈ ബുദ്ധിമുട്ടുകൾ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ സുഖപ്പെട്ടേക്കാം. അതിനാൽ തന്നെ നിങ്ങൾ അത് പലപ്പോഴും വേണ്ട രീതിയിൽ പരിഗണിക്കണമെന്നില്ല. ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുക, പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കുക, പുകവലി ഉപേക്ഷിക്കുക, പതിവായി വ്യായാമം ചെയ്യുക, ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക തുടങ്ങിയ ശീലങ്ങളിലൂടെ ഒരു പരിധിവരെ സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കുന്നു.