Nita Ambani: 60 കഴിഞ്ഞെങ്കിലും അതിശയിപ്പിക്കുന്ന സൗന്ദര്യം, നിത അംബാനിയുടെ ഫിറ്റ്നസ് രഹസ്യം അറിയാമോ?
Nita Ambani’s diet and fitness: കർശനമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവുമാണ് തന്റെ ഫിറ്റ്നെസിന് പിന്നിലെന്ന് അഭിമുഖങ്ങളിൽ നിത അംബാനി വെളിപ്പപെടുത്തിയിട്ടുണ്ട്.

Nita Ambani
പ്രായത്തെ വെല്ലുന്ന സൗന്ദര്യവും പെരുമാറ്റവും കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമാണ് നിത അംബാനി. വയസ് അറുപത് കഴിഞ്ഞെങ്കിലും അവർ എങ്ങനെയാണ് ഇത്രയധികം ഊർജ്ജസ്വലയായി ഇരിക്കുന്നത് എന്ന് പലപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടാകും, അല്ലേ. എന്നാൽ അതിന് ഉത്തരം അറിഞ്ഞാലോ… കർശനമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവുമാണ് തന്റെ ഫിറ്റ്നെസിന് പിന്നിലെന്ന് അഭിമുഖങ്ങളിൽ നിത അംബാനി വെളിപ്പപെടുത്തിയിട്ടുണ്ട്.
ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം
നൃത്തം: ചെറുപ്പം മുതലേ ഭരതനാട്യം അഭ്യസിക്കുന്ന വ്യക്തിയാണ് നിത അംബാനി. അതുകൊണ്ട് തന്നെ ഫിറ്റ്‌നസിന്റെ പ്രധാന രഹസ്യമായി അവർ കാണുന്നത് നൃത്തത്തെയാണ്. ആറ് വയസ് മുതല്‍ ഭരതനാട്യം പരിശീലിക്കുന്നയാളാണ് താനെന്നും, ഇതിനൊപ്പം മറ്റ് വ്യായാമങ്ങളും മുടക്കമില്ലാതെ ചെയ്യുന്നുണ്ടെന്നും അവര്‍ പറയുന്നു.
ഭക്ഷണശീലം: നിത അംബാനി ഒരു പൂർണ്ണ സസ്യാഹാരിയാണ്. പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾക്കാണ് അവർ മുൻഗണന നൽകുന്നത്. ബാലൻസ് ഡയറ്റാണ് നിത അംബാനി പിന്തുടരുന്നത്. പഞ്ചസാരയോ പഞ്ചസാരയ്ക്ക് പകരമുള്ള വസ്തുക്കളോ പൂര്‍ണ്ണമായും ഒഴിവാക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാനും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും അവരെ സഹായിക്കുന്നു.
ALSO READ: ഇനി ബ്യൂട്ടീപാർലറിൽ പോകാൻ 16 വയസ്സുവരെ കാക്കേണ്ട, അതിനുമുമ്പേ ക്ലീനപ്പ് ചെയ്യാമോ?
മാനസികാരോഗ്യം: ശാരീരിക ആരോഗ്യത്തിനൊപ്പം തന്നെ മാനസിക ആരോഗ്യത്തിനും അവർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകുന്നതും വലിയ രീതിയിലുള്ള മാനസിക സംതൃപ്തി നൽകും.
വ്യായാമം: വ്യായാമം ചെയ്യുമ്പോള്‍ തനിക്ക് കൂടുതല്‍ സമാധാനം ലഭിക്കുകയാണ് ചെയ്യുന്നതെന്ന് നിത അംബാനി പറഞ്ഞിട്ടുണ്ട്. ദിവസം മുഴുവന്‍ പോസിറ്റീവ് എനര്‍ജിയില്‍ നിലനിര്‍ത്താന്‍ വ്യായാമം സഹായിക്കും. പ്രായത്തിനെതിരെ പോരാടാൻ ദൈനംദിന ജീവിതം ഊര്‍ജ്ജസ്വലമാക്കാന്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അവർ പറയുന്നു.