AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Fitness Guide: ജിമ്മിൽ വെയിറ്റ് ട്രെയിനിംഗ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണോ? തുടക്കക്കാർ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളു!

Strength Training Guide for Beginners: വെയ്റ്റ് ട്രെയിനിങ് ചെയ്യാൻ ജിമ്മിൽ തന്നെ പോകണമെന്നില്ല. പുഷ്അപ്പ്, ലഞ്ചസ് തുടങ്ങിയ വ്യായാമങ്ങൾക്ക് നമ്മുടെ ശരീരഭാരം തന്നെ ധാരാളമാണ്. വീട്ടിൽ തന്നെ കൂടുതൽ വ്യായാമങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഡംബെൽസ്, കെറ്റിൽബെൽസ്, റെസിസ്റ്റൻസ് ബാൻഡുകൾ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്

Fitness Guide: ജിമ്മിൽ വെയിറ്റ് ട്രെയിനിംഗ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണോ? തുടക്കക്കാർ ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചോളു!
പ്രതീകാത്മക ചിത്രം Image Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 01 Nov 2026 | 10:46 PM

ശരീരഭാരം കുറയ്ക്കാനും പേശികൾ കരുത്തുറ്റതാക്കാനും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വെയ്റ്റ് ട്രെയിനിങ് അഥവാ സ്ട്രെങ്ത് ട്രെയിനിങ് ശീലമാക്കാവുന്നതാണ്. ശരീരത്തിൻ്റെ മെറ്റബോളിസം വർധിപ്പിക്കാനും വിശ്രമിക്കുന്ന സമയത്ത് പോലും കൂടുതൽ കലോറി എരിച്ച് കളയാനും ഇത് സഹായിക്കും. പ്രായഭേദമന്യേ ആർക്കും വെയ്റ്റ് ട്രെയിനിങ് തുടങ്ങാവുന്നതാണ്. പ്രായമാകുമ്പോൾ പേശികൾക്കുണ്ടാകുന്ന ബലക്ഷയം തടയാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും എന്നതിനാൽ ഇത് തുടങ്ങാൻ പ്രായം ഒരു തടസ്സമല്ല.

വെയ്റ്റ് ട്രെയിനിങ് ചെയ്യാൻ ജിമ്മിൽ തന്നെ പോകണമെന്നില്ല. പുഷ്അപ്പ്, ലഞ്ചസ് തുടങ്ങിയ വ്യായാമങ്ങൾക്ക് നമ്മുടെ ശരീരഭാരം തന്നെ ധാരാളമാണ്. വീട്ടിൽ തന്നെ കൂടുതൽ വ്യായാമങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഡംബെൽസ്, കെറ്റിൽബെൽസ്, റെസിസ്റ്റൻസ് ബാൻഡുകൾ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. എന്നാൽ കൃത്യമായ രീതിയിൽ വ്യായാമം ചെയ്യുന്നതിനായി തുടക്കക്കാർക്ക് ഒരു സർട്ടിഫൈഡ് പേഴ്സണൽ ട്രെയിനറുടെയോ ഓൺലൈൻ ട്രെയിനറുടെയോ സഹായം തേടാവുന്നതാണ്. വർക്കൗട്ട് തെറ്റായി ചെയ്യുന്നതിലൂടെ ഉണ്ടാകാൻ ഇടയുള്ള പരിക്കുകൾ ഇതിലൂടെ ഒഴിവാക്കാം.

Also Read: വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ആരോഗ്യകരമായി എങ്ങനെ ശരീരഭാരം കുറയ്ക്കാമെന്ന് നോക്കാം

തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വ്യായാമം തുടങ്ങുന്നതിന് മുൻപ് അഞ്ച് മിനിറ്റ് നടത്തമോ ജോഗിംഗോ സ്കിപ്പിംഗോ ചെയ്ത് വാം-അപ്പ് ചെയ്യേണ്ടത് നിർബന്ധമാണ്. തുടക്കക്കാർ എപ്പോഴും ഭാരം കുറഞ്ഞ വെയ്റ്റുകൾ ഉപയോഗിച്ച് വേണം പരിശീലനം തുടങ്ങാൻ. 8 മുതൽ 12 തവണ വരെ ചെയ്യാൻ കഴിയുന്ന രണ്ടോ മൂന്നോ സെറ്റുകളായി വ്യായാമം ക്രമീകരിക്കാം. ഓരോ സെറ്റുകൾക്കിടയിലും കുറഞ്ഞത് 60 സെക്കൻ്റെങ്കിലും വിശ്രമിക്കണം. വ്യായാമം എളുപ്പമാകുന്നത് അനുസരിച്ച് ഭാരം സാവധാനം വർധിപ്പിക്കാം. വ്യായാമത്തിന് ശേഷം സ്ട്രെച്ച് ചെയ്യാനും ദിവസവും വ്യായാമം ചെയ്യാതെ ഒന്നോ രണ്ടോ ദിവസം മസിലുകൾക്ക് വിശ്രമം നൽകാനും ശ്രദ്ധിക്കുക.

സുരക്ഷ പ്രധാനം

വ്യായാമം ചെയ്യുമ്പോൾ അനുയോജ്യമായ വസ്ത്രങ്ങളും ഷൂസും ആവശ്യമെങ്കിൽ ഗ്ലൗസും ധരിക്കുക. ഭാരം ഉയർത്തുമ്പോൾ ശ്വാസം പിടിച്ചു വെക്കാതെ കൃത്യമായി ശ്വാസോച്ഛ്വാസം നടത്തുക. അതായത് ഭാരം ഉയർത്തുന്നതിന് മുൻപ് ശ്വാസമെടുക്കുകയും ഉയർത്തുമ്പോൾ പുറത്തേക്ക് വിടുകയും ചെയ്യണം. തലയ്ക്ക് മുകളിലേക്ക് വലിയ ഭാരം ഉയർത്തുമ്പോൾ സഹായത്തിനായി ഒരാളെ ഒപ്പം നിർത്താൻ ശ്രദ്ധിക്കുക. വ്യായാമത്തിനിടയിൽ ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണം. ശരീരത്തിൽ എവിടെയെങ്കിലും കഠിനമായ വേദന അനുഭവപ്പെട്ടാൽ ഉടൻ തന്നെ വ്യായാമം നിർത്തി വൈദ്യസഹായം തേടണം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രം വെയ്റ്റ് ട്രെയിനിങ് ആരംഭിക്കുന്നതാണ് സുരക്ഷിതം.

English Summary

Weight training builds muscle, strengthens bones, and boosts metabolism. Beginners can easily start at home or the gym. Always remember to warm up, stay hydrated, and prioritize safety while lifting.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Follow Us