Benefits Of Amla: വെറും വയറ്റിൽ നെല്ലിക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തെല്ലാം? ഇവർ ഒഴിവാക്കണം

Hidden Benefits Of Amla: വൈറ്റമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്നാണ് നെല്ലിക്ക. ജലദോഷം പോലുള്ള സീസണൽ രോ​ഗങ്ങൾക്കും നെല്ലിക്ക വളരെ നല്ലതാണ്. നിങ്ങൾ ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

Benefits Of Amla: വെറും വയറ്റിൽ നെല്ലിക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തെല്ലാം? ഇവർ ഒഴിവാക്കണം

Amla

Published: 

11 Dec 2025 10:32 AM

നെല്ലിക്ക ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇതിൽ ധാരാളം വിറ്റമിൻസും മിനറൽസും അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിനും അരോഗ്യത്തിനും അതുപോലെ, മുടിയുടെ ആരോഗ്യത്തിനും നിരവധി ഗുണങ്ങളാണ് നൽകുന്നു. ജലദോഷം പോലുള്ള സീസണൽ രോ​ഗങ്ങൾക്കും നെല്ലിക്ക വളരെ നല്ലതാണ്. നിങ്ങൾ ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

നെല്ലിക്കയുടെ ​ഗുണങ്ങൾ

വൈറ്റമിൻ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്നാണ് നെല്ലിക്ക. വെറുംവയറ്റിൽ ഇത് കഴിക്കുന്നതിലൂടെ ശരീരം വൈറ്റമിൻ സി നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. നെല്ലിക്കയിൽ അസ്കോർബിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ കോശങ്ങളെ ശക്തിപ്പെടുത്താനും അണുബാധകൾക്കെതിരെ പോരാടാനും ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വൈറ്റമിൻ സി.

പ്രതിരോധശേഷി

നിങ്ങളുടെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് വിട്ടുമാറാത്ത വീക്കം. ക്ഷീണം, സന്ധി വേദനം, അല്ലെങ്കിൽ ശരീരത്തിലെ നീർവീക്കം പോലുള്ള പ്രശ്നങ്ങൾക്ക് നെല്ലിക്ക വളരെ നല്ലതാണ്. അതിനാൽ വെറും വയറ്റിൽ ഇത് കഴിക്കാവുന്നതാണ്.

ദഹനം

നല്ല ആരോ​ഗ്യത്തിന് നല്ല ദഹനം അത്യാവശ്യമാണ്. കൂടാതെ നെല്ലിക്ക നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ഇത് ഗ്യാസ്ട്രിക് പ്രശ്നങ്ങളെ തടഞ്ഞുനിർത്തുന്നു. ദഹനക്കേട്, അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ തടയാനും ഇത് വളരെ നല്ലതാണ്. രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നമ്മളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ALSO READ: പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യാറുണ്ടോ…; ഇന്നുതന്നെ നിർത്തിക്കോ

കണ്ണിന്

നെല്ലിക്കയിൽ അമിതമായി കരോറ്റിൻ അടങ്ങിയിരിക്കുന്നു. കരോറ്റിൻ കണ്ണിന്റെ ആരോഗ്യത്തിന് വളരൈ നല്ലതാണ്. ഇത് പ്രായമാകും തോറും കണ്ണിന് ഉണ്ടാകുന്നപല പ്രശ്‌നങ്ങളും കുറയ്ക്കുന്നു. അതുപോലെ കാഴ്ച പ്രശ്‌നമുള്ളവർക്ക് നെല്ലിക്ക ജ്യൂസ് വെറും വയറ്റിൽ കുടിക്കാവുന്നതാണ്.

ആരെല്ലാം ഒഴിവാക്കണം

അസിഡിറ്റി, അൾസർ, നിർജ്ജലീകരണം, ബിപി കുറവുള്ളവർ, ഹൈപ്പോഗ്ലൈസീമിയ ഉള്ളവരോ പ്രമേഹ മരുന്നുകൾ കഴിക്കുന്നവരോ ആയ വ്യക്തികൾ, വരണ്ട ചർമ്മം ഉള്ളവർ തുടങ്ങിയവർ നെല്ലിക്ക വെറും വയറ്റിൽ കഴിക്കുന്നത് കുറയ്ക്കണം.

വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്