Health Tips: അലൂമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നത് കാൻസറിന് കാരണമാകുമോ? ശ്രദ്ധിക്കണേ
Aluminium Foil Dangerous Side Effects: അലൂമിനിയം ഫോയിലുകളോ പാത്രങ്ങളോ അകട്ടെ ഉയർന്ന താപനിലയിൽ അവയിൽ പാചകം ചെയ്യരുത്. കൂടാതെ പുളിയുള്ളതോ അസിഡിറ്റി ഉള്ളതോ ആയ ഭക്ഷണം പാകം ചെയ്യാനും പാടില്ല. മനുഷ്യശരീരത്തിന് ചെറിയ അളവിൽ അലൂമിനിയം പ്രോസസ്സ് ചെയ്യാൻ കഴിയും.
ഇപ്പോൾ മിക്ക ഹോട്ടലുകളിലും എന്തിന് വീടുകളിൽ പോലും ഭക്ഷണ സാധനങ്ങൾ പാകം ചെയ്തെടുക്കാനും പൊതിഞ്ഞ് സൂക്ഷിക്കാനുമെല്ലാം അലുമിനിയം ഫോയിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ശീലം ആരോഗ്യത്തിന് നല്ലതാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 400 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിൽ അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് പറയപ്പെടുന്നു. എങ്കിലും, ഇതുമൂലമുണ്ടാകുന്ന ചില അപകടസാധ്യതകൾ തള്ളികളയാനാകില്ല.
റായ്പൂരിൽ നിന്നുള്ള പ്രമുഖ ഓങ്കോളജിസ്റ്റും കാൻസർ സർജനുമായ ഡോ. ജയേഷ് ശർമ്മ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. അലുമിനിയം ചൂടാക്കുമ്പോൾ അവ ഭക്ഷണവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് നമ്മുടെ വൃക്കകളെ തകരാറിലാക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അലൂമിനിയത്തിന് വിഷാംശം ഉണ്ടെങ്കിലും, പക്ഷേ അതിൽ നിന്ന് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു വ്യക്തി 60–80 മില്ലിഗ്രാം അലൂമിനിയം കഴിക്കുന്നത് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല.
Also Read: പായ്ക്കറ്റ് പാൽ തിളപ്പിക്കാറുണ്ടോ? നിങ്ങൾ ചെയ്യുന്നത് വലിയ തെറ്റ്
എന്നാൽ അലൂമിനിയം ഫോയിലുകളോ പാത്രങ്ങളോ അകട്ടെ ഉയർന്ന താപനിലയിൽ അവയിൽ പാചകം ചെയ്യരുത്. കൂടാതെ പുളിയുള്ളതോ അസിഡിറ്റി ഉള്ളതോ ആയ ഭക്ഷണം പാകം ചെയ്യാനും പാടില്ല. മനുഷ്യശരീരത്തിന് ചെറിയ അളവിൽ അലൂമിനിയം പ്രോസസ്സ് ചെയ്യാൻ കഴിയും. എന്നാൽ അമിതമായി അല്ലെങ്കിൽ നിരന്തരമായ ആഗിരണം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഭക്ഷണത്തിലെ അലുമിനിയത്തിൻ്റെ അളവ് സാധാരണയായി അപകടകരമല്ല. എന്നാൽ അതിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതായിരിക്കും ഏറ്റവും നല്ലത്. അസിഡിറ്റി ഉള്ളതോ ഉപ്പിട്ടതോ ആയ ഭക്ഷണങ്ങൾ പാകം ചെയ്ത ഉടൻ തന്നെ ഫോയിലിൽ വയ്ക്കാതെ മാറ്റുന്നത് വളരെ നല്ലതാണ്. ഇത് അലോമിനിയം ഭക്ഷണവുമായി കൂടികലരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. ഒഴിവാക്കാനാകും.