Onam 2025 Anizham Day Wishes: ഇതുവരെ പറഞ്ഞത് പോലല്ല! അനിഴമായി, ആശംസകള്‍ കാര്യമായി തന്നെ പറയണം
Onam WhatsApp Status 2025: പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷമാണ് കേരളത്തില്‍ ഇത്തവണ. ഒരു നക്ഷത്രം രണ്ട് തവണ വന്നതാണ് ഇതിന് കാരണം. പതിനൊന്നല്ല നൂറ് ദിവസം പൂക്കളമിടാനും തങ്ങള്‍ തയാറാണെന്ന് മലയാളികളും ഉറപ്പിച്ചു.
തിരുവോണം വന്നെത്താന്‍ ഇനി അധിക ദിവസങ്ങളില്ല. ഓണത്തോടടുക്കും തോറും മലയാളികള്‍ തിരക്കുകളിലേക്കും ചെന്നെത്തുകയാണ്. വസ്ത്രങ്ങള്‍ വാങ്ങിക്കണം, പൂക്കളമൊരുക്കണം, സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കണം, പലഹാരങ്ങള്‍ ഉണ്ടാക്കണം, അങ്ങനെ അങ്ങനെ ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങളുടെ പട്ടിക നീളുന്നു.
പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷമാണ് കേരളത്തില്‍ ഇത്തവണ. ഒരു നക്ഷത്രം രണ്ട് തവണ വന്നതാണ് ഇതിന് കാരണം. പതിനൊന്നല്ല നൂറ് ദിവസം പൂക്കളമിടാനും തങ്ങള്‍ തയാറാണെന്ന് മലയാളികളും ഉറപ്പിച്ചു. ഇതോടെ ഓണം കെങ്കേമം. ഓണവിപണികളെല്ലാം തന്നെ സജീവമായി, ഇനി ഓണത്തപ്പനെ വരവേല്‍ക്കേണ്ട താമസം മാത്രമേയുള്ളൂ.
ഓണക്കാലങ്ങള്‍ ഒത്തുച്ചേരലിന്റെ കൂടിയാണെന്ന് നിങ്ങള്‍ക്ക് പ്രത്യേക പറഞ്ഞുതരേണ്ടതില്ലല്ലോ? ഈ വര്‍ഷവും നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അതിമനോഹരമായ ആശംസകള്‍ നേര്‍ന്ന് ഈ ദിവസം ആഘോഷിക്കാം. ഇന്ന് അനിഴം നാള്‍, ഇന്നത്തെ ദിവസം ദാ ഇങ്ങനെ വേണം ആശംസകള്‍ നേരാന്‍.
Also Read: Onam Anizham Day 2025: ആറന്മുള ജലമേളയ്ക്കുള്ള ഒരുക്കത്തിൽ അഞ്ചാം ദിനം; അനിഴം ദിവസത്തിന്റെ പ്രത്യേകത
- പൂക്കളുടെ സൗന്ദര്യം ആസ്വദിച്ചും പൂവിറുത്ത് പൂക്കളമൊരുക്കിയും ഓണം ആഘോഷിക്കാം.
- ഓര്‍മ്മകളുടെ ചിറകിലേറി വീണ്ടും ഓണക്കാലം വന്നെത്തി, ഇന്ന് അനിഴം നാള്‍ പ്രിയപ്പെട്ടവരേ നിങ്ങള്‍ക്കെന്റെ ഓണാശംസകള്‍.
- പൂക്കള്‍ പോലെ തന്നെ അതിമനോഹരമായി മാറട്ടെ നിങ്ങളുടെ ജീവിതവും, ഏവര്‍ക്കും പൊന്നോണാശംസകള്‍.
- തുമ്പപ്പൂ പോലെ നൈര്‍മല്യവും കളങ്കവുമില്ലാതെ ഈ ഓണവും നമുക്ക് ആഘോഷിക്കാം.
- ഏത് പ്രതിസന്ധിയേയും ധൈര്യത്തോടെ നേരിട്ട് നമുക്ക് ഓണമാഘോഷിക്കാം.
- ഒത്തുചേരലിന്റെ കൂടി ദിനമാണ് ഓണക്കാലം, അതിനാല്‍ പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തി ഈ ഓണവും നമുക്ക് മനോഹരമാക്കാം.