AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Uthradam Day Wishes: നാടെങ്ങും പൂവിളിയും ആരവങ്ങളും…; ഉത്രാടപാച്ചിലിൽ പ്രയപ്പെട്ടവർക്ക് ആശംസകൾ നേരാൻ മറക്കരുതേ

Onam Uthradam Day Wishes 2025: ഉത്രാടം നാളിലാണ് മിക്ക സ്ഥലങ്ങളിലും ഒന്നാം ഓണം ആഘോഷിക്കുന്നത്. അതിനാൽ ചെറിയ ഓണം എന്നും ഈ ദിവസത്തെ വിശേഷിപ്പിക്കാറുണ്ട്. അത്തം തുടങ്ങി ഓണാഘോഷത്തിന്റെ ഒമ്പതാം ദിനമാണ് ഉത്രാടം നാൾ വരുന്നത്. പ്രദേശങ്ങൾ മാറുമ്പോൾ ഉത്രാട ദിനത്തിലെ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും മാറ്റം വരാറുണ്ട്.

Uthradam Day Wishes: നാടെങ്ങും പൂവിളിയും ആരവങ്ങളും…; ഉത്രാടപാച്ചിലിൽ പ്രയപ്പെട്ടവർക്ക് ആശംസകൾ നേരാൻ മറക്കരുതേ
Uthradam Day WishesImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 04 Sep 2025 06:39 AM

മലയാളികൾ കാത്തിരുന്ന തിരുവോണ നാളിലേക്ക് ഇനി ഒരു ദിനം മാത്രം. ഇന്ന് ഉത്രാടം. തിരുവോണ ദിവസത്തേതു പോലെ തന്നെ ഏറെ പ്രാധാന്യമുള്ള ദിവസമാണ് ഇന്നത്തേത്. നാളേക്കുള്ള സദ്യവട്ടത്തിനുൾപ്പെടെയുള്ള ഓട്ടപ്പാച്ചിലിലാണ് കേരളക്കര. ഉത്രാടപ്പാച്ചിൽ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പണ്ട് കാലത്ത് ഇന്നേ ദിവസമാണ് തിരുവോണത്തിനുള്ള സകല വസ്തുക്കളും വാങ്ങാൻ ആളുകൾ ചന്തകളിലേക്കും കടകളിലേക്കും ഓടുന്നത്. അങ്ങനെ തിരുവോണത്തിൻ്റെ വരവറിയിച്ച് ഉത്രാട ദിനം വന്നെത്തി.

ഉത്രാടം നാളിലാണ് മിക്ക സ്ഥലങ്ങളിലും ഒന്നാം ഓണം ആഘോഷിക്കുന്നത്. അതിനാൽ ചെറിയ ഓണം എന്നും ഈ ദിവസത്തെ വിശേഷിപ്പിക്കാറുണ്ട്. അത്തം തുടങ്ങി ഓണാഘോഷത്തിന്റെ ഒമ്പതാം ദിനമാണ് ഉത്രാടം നാൾ വരുന്നത്. പ്രദേശങ്ങൾ മാറുമ്പോൾ ഉത്രാട ദിനത്തിലെ ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും മാറ്റം വരാറുണ്ട്. ഇന്നേ ദിവസമാണ് ദൂരസ്ഥലങ്ങളിൽ ഉള്ളവരെല്ലാം തിരുവോണത്തിനായി വീട്ടിലേക്ക് വന്നെത്തുക. അതിനാൽ പ്രിയപ്പെട്ടവരെ ആശംസകൾ അറിയിക്കാൻ മടിക്കരുത്.

ഉത്രാടം ആശംസകൾ നേരാം

എല്ലാ മലയാളികൾക്കും എന്റേയും കുടുംബത്തിന്റേയും ഐശ്വര്യം നിറഞ്ഞ ഉത്രാടദിനാശംസകൾ

പൂവിളിയും ആരവങ്ങളും, മലയാളത്തനിമ നിറഞ്ഞ സന്തോഷത്തിൻ്റെ ഉത്രാടത്തെ വരവേൽക്കാം.. ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

ഉത്രാട നാളിന്റെ ഐശ്വര്യം നിങ്ങളുടെ കുടുംബത്തിനുണ്ടാകട്ടെ, ഉത്രാടദിനാശംസകൾ

എല്ലാവരും ഏകോദരസഹോദരങ്ങളായ ജീവിച്ച കാലത്തിന്റെ ഓർമ്മകൾ പുതുക്കി ഇന്ന് ഉത്രാടദിനം, ഏവർക്കും ആശംസകൾ

മറ്റൊരു പൊന്നോണം വരവായി… ഏവർക്കും ഓണാശംസകൾ നേരുന്നു